Panchayat:Repo18/vol1-page0404

From Panchayatwiki

(4) (1)-ാം ഉപചട്ടപ്രകാരമുള്ള ഒരു റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, അതു പരിശോധിക്കുകയും മത്സരിച്ച ഏതെങ്കിലും സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക്, ആക്ടിലെയും ഉപചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമുള്ള സമയത്തും രീതിയിലും സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടതാണ്.

(5) 4-ാം ഉപചട്ടപ്രകാരം ഒരു സ്ഥാനാർത്ഥി വീഴ്ച വരുത്തിയിട്ടുണ്ടെന്നു സംസ്ഥാന തിരഞെടുപ്പു കമ്മീഷൻ തീരുമാനിക്കുന്നപക്ഷം, ആ സ്ഥാനാർത്ഥിയോട് 33-ാം വകുപ്പുപ്രകാരം അ യോഗ്യനാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കുവാൻ രേഖാമൂലമുള്ള നോട്ടീസ് പ്രകാരം ആവശ്യ പ്പെടേണ്ടതാണ്.

(6) (5)-ാം ഉപചട്ടപ്രകാരം കാരണം കാണിക്കൽ ബോധിപ്പിക്കുവാൻ ആവശ്യപ്പെട്ടിട്ടുള്ള ഏതൊരു സ്ഥാനാർത്ഥിയും, നോട്ടീസ് കൈപ്പറ്റി ഇരുപത് ദിവസത്തിനകം ആ സംഗതിയെപ്പറ്റി രേഖാമൂലം ഒരു നിവേദനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതും അതേ സമയം തന്നെ, *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന) അപ്രകാരമുള്ള കണക്ക് നേരത്തെ സമർപ്പിച്ചിട്ടില്ലെങ്കിൽ, തന്റെ തിരഞ്ഞെടുപ്പ ചെലവുകളുടെ പൂർണ്ണ രൂപ ത്തിലുള്ള കണക്കു സഹിതം തന്റെ നിവേദനത്തിന്റെ പകർപ്പ് അയച്ചു കൊടുക്കേണ്ടതുമാണ്.

(7) *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ) അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) അതു സംബന്ധിച്ച നിവേദനം കൈപ്പറ്റി അഞ്ചു ദിവസത്തിനകം അതിന്റെ ഒരു പകർപ്പു കണക്കുകൾ ഏതെങ്കിലുമുണ്ടെങ്കിൽ അതും, അതിന്മേലുള്ള അദ്ദേഹത്തിന്റെ അഭിപ്രായക്കുറിപ്പും സഹിതം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുക്കേണ്ടതാണ്.

(8) സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സ്ഥാനാർത്ഥി സമർപ്പിച്ച നിവേദനവും അതിന്മേ ലുള്ള “(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ അഭിപ്രായ ക്കുറിപ്പും പരിഗണിക്കുകയും ഉചിതമെന്നു തോന്നുന്ന പ്രകാരമുള്ള അന്വേഷണം നടത്തുകയും ചെയ്തശേഷം, ഇക്കാര്യത്തിൽ യുക്തമായ ഒരു തീരുമാനം എടുക്കേണ്ടതാണ്.

60. തിരഞ്ഞെടുപ്പിന് ചെലവാക്കാവുന്ന ഏറ്റവും കൂടിയ തുക.-

85-ാം വകുപ്പു പ്രകാരം ഗ്രാമപഞ്ചായത്തിലെയോ, ബ്ലോക്കു പഞ്ചായത്തിലെയോ, ഒരു ജില്ലാ പഞ്ചായത്തിലെയോ ഒരു നിയോജകമണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവ് യഥാക്രമം (പതിനായിരം രൂപയിലും, മുപ്പതിനായിരം രൂപയിലും, അറുപതിനായിരം രൂപയിലും) കവിയാൻ പാടില്ലാത്തതാണ്.

61. തിരഞ്ഞെടുപ്പു ഫലപ്രദമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നൽകണമെന്ന്.-

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്, ആക്ടിലെയും ഈ ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കനുയോജ്യമാംവിധം ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും, നടപടികൾ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.

62. തിരഞ്ഞെടുപ്പ് ഹർജിയോടൊപ്പം നൽകേണ്ട സത്യവാങ്മൂലത്തിന്റെ ഫാറം.-

91-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ ക്ലിപ്തത നിബന്ധന പ്രകാരമുള്ള സത്യവാങ്മൂലം 28-ാം നമ്പർ ഫാറത്തിൽ ആയിരിക്കേണ്ടതും, അത് ഒരു ഒന്നാം ക്ലാസ്സു മജിസ്ട്രേറ്റിന്റെയോ നോട്ടറിയുടെയോ മുമ്പാകെ സത്യം ചെയ്ത് ബോധിപ്പിച്ചിട്ടുള്ളത് ആയിരിക്കേണ്ടതുമാണ്.

63. തിരഞ്ഞെടുപ്പുമായി, ബന്ധപ്പെട്ട ചെലവുകൾ-
148-ാം വകുപ്പു പ്രകാരം സർക്കാർ നൽകുന്ന ഫണ്ടുകൾ, ബന്ധപ്പെട്ട പഞ്ചായത്തിന് സംസ്ഥാന സഞ്ചിത നിധിയിൽ നിന്നും നൽകുന്ന സഹായ ഗ്രാന്റിൽ നിന്നും തിരഞ്ഞെടുപ്പു തീയതി മുതൽ ഒരു വർഷത്തിനകം നീക്കു പോക്ക് ചെയ്യേണ്ടതാണ്.
This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ