Panchayat:Repo18/vol2-page0681
GOVERNMENT ORDERS 681
Read: 1. G.O.(Ms) No.298/04/LSGD dtd. 13-10-2004.
2. Letter No. INKEL/LSG/09/2 dtd. 5-2-09 of General Manager, INKEL.
3. Letter No. 2009/2540/26/ksudpdtd. 21-10-09 of Project Director, KSUDP
ORDER
As per G.O. read above Government have issued guidelines for the development of various modes of PSP projects under taken by LSGI's/Local authorities and appointed ICICI-Kinfra as the official PDA for the development of projects through Private sector participation route.
As per letter read as second paper above General Manager, INKEL requested Government either to appoint them asnodal agency for project development and project management of PPP projects for LSGI’s or to appoint them as an implemented of such projects.
Government have examined the matter in detail and are pleased to appoint INKEL, a Government of Kerala initiative as Project Development Agency of LSGI's/local authorities for the development of projects through PSP route on the same line as ICICI-Kinfra appointed as PDA asper G.O. read above. Hereafter the role of a PDAlike ICICI-Kinfra and INKEL can be sought by LSGls/local authorities by following the guidelines issued as per the G.O. read above.
വിമുക്ത ഭടന്റെ ഭാര്യയുടെ പേരിലുള്ള ഭവനത്തിന് വസ്തതു നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ്
(തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സഉ(സാധാ)നമ്പർ. 1761/2010/തസ്വഭവ. തിരു. 27.05.2010)
സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - വിമുക്ത ഭടന്റെ ഭാര്യയുടെ പേരിലുള്ള ഭവനത്തിന് വസ്തു നികുതി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 1. 25-07-2008-ലെ ജി.ഒ. (എം.എസ്) 212/2008/ത്.സ്വ.ഭ.വ. നമ്പർ ഉത്തരവ്.
2, 29-08-2009-ലെ ജി.ഒ. (എം.എസ്) 171/2009/ത്.സ്വ.ഭ.വ. നമ്പർ ഉത്തരവ്.
3. ശ്രീ. ശ്രീകുമാരൻ നായർ സി. വടക്കേ പടിഞ്ഞാത്ത് വീട്, 239/എ, വാർഡ് 36, കോഴിക്കോട് കോർപ്പറേഷൻ 28-01-2010-ൽ സമർപ്പിച്ച നിവേദനം.
ഉത്തരവ്
വിമുക്ത ഭടനോ, ഭടന്റെ വിധവയോ താമസത്തിനായി ഉപയോഗിക്കുന്നതും വിമുക്ത ഭടന്റേയോ വിധ വയുടേയോ സ്വന്തം പേരിലുള്ളതുമായ ഒരു ഭവനത്തെ തന്റെ വിസ്തീർണ്ണം നോക്കാതെ വസ്തു നികുതി യിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പരാമർശം (2) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
2. എന്നാൽ സ്വന്തം പേരിൽ വീടില്ലാത്ത വിമുക്ത ഭടൻ, ഭാര്യയുടെ പേരിലുള്ള വീട്ടിലാണ് താമസി ക്കുന്നതെങ്കിൽ ആ വീടിനും നികുതിയിളവ് അനുവദിയ്ക്കണമെന്ന് പരാമർശം (3)-ലെ നിവേദനത്തിൽ ആവശ്യപ്പെടുകയുണ്ടായി.
3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അതിന്റെ വെളിച്ചത്തിൽ സ്വന്തം പേരിൽ വീടി ല്ലാത്ത വിമുക്ത ഭടൻ, ഭാര്യയുടെ പേരിലുള്ള വീട്ടിലാണ് താമസിക്കുന്നതെങ്കിൽ ആ വീടിന് വസ്തു നികുതി ഒഴിവാക്കി നൽകുവാനും എന്നാൽ മകന്റേയോ മകളുടേയോ പേരിലുള്ള വീട്ടിലാണ് വിമുക്ത ഭടൻ താമസിക്കുന്നതെങ്കിൽ അത്തരം ഭവനങ്ങൾക്ക് നികുതിയിളവ് അനുവദിയ്ക്കക്കേണ്ടതില്ലെന്നും വ്യക്ത മാക്കിക്കൊണ്ട് താഴെ പറയുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിന്റെ നമ്പർ രേഖപ്പെടുത്തി, വിമുക്ത ഭടന്റെ പേരിൽ മറ്റെവി ടെയും വീടില്ലെന്നും, ഭാര്യയുടെ പേരിലുള്ള മറ്റൊരു വീടിനും ഇത്തരം ഇളവ് ലഭിയ്ക്കുന്നില്ലെന്നും സാക്ഷ്യ പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ സത്യവാങ്മൂലം നൽകേണ്ടതാണ്.
2. ഒരു വിമുക്ത ഭടന്റേയോ / ഭാര്യയുടേയോ / വിധവയുടേയോ വീടിന് വസ്തു നികുതിയിൽ ഇളവ് അനുവദിക്കുമ്പോൾ ആ വിവരം ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിലോ സർവ്വീസ് രേഖയിലോ രേഖപ്പെടു ത്തിയോ മുദ്രവച്ചോ നൽകേണ്ടതാണ്.
3. എപ്പോഴെങ്കിലും വിമുക്ത ഭടനോ / ഭാര്യയോ / വിധവയോ വീടിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോൾ ആ വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികൃതരെ അറിയിക്കേണ്ടതാണ്.
4. വിമുക്ത ഭടനോ / ഭാര്യയോ / വിധവയോ മരണപ്പെട്ടാൽ ആ വിവരം ഏറ്റവുമടുത്ത ബന്ധുക്കൾ യഥാസമയം തദ്ദേശ സ്വയംഭരണ അധികൃതരെ അറിയിക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |