Panchayat:Repo18/vol1-page0332

From Panchayatwiki
Revision as of 05:18, 29 May 2019 by Mruthyunjayan (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പഞ്ചായത്ത് സ്വന്തം നിലയിലോ അതിനുവേണ്ടിയോ അല്ലെങ്കിൽ സർക്കാരിനു വേണ്ടിയോ ഉണ്ടാക്കിയതായോ ഒപ്പിട്ടു പൂർത്തീകരിച്ചതായോ കരുതപ്പെടേണ്ടതും അവയ്ക്ക് അപ്രകാരം പ്രാബല്യം ഉണ്ടായിരിക്കുന്നതുമാണ്;

(ജി) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിലോ നിലവിലുള്ള പഞ്ചായത്തിന്റെയോ നിലവിലുള്ള പഞ്ചായത്തിന്റെ ഏതെങ്കിലും അധികാരിയുടെയോ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻകീഴിലുള്ള ജില്ലാ കൗൺസിലിന്റേയോ, ജില്ലാ കൗൺസിലിന്റെ ഏതെങ്കിലും അധികാരിയുടേയോ മുമ്പാകെയോ നിശ്ചിത ദിവസത്തിനു തൊട്ടുമുമ്പ് തീർപ്പാക്കാതെ കിടക്കുന്ന എല്ലാ നടപടിക്രമങ്ങളും സംഗതികളും, അതതുസംഗതിപോലെ, പിന്തുടർച്ചാ പഞ്ചായത്തിന്റേയോ പിന്തുടർച്ചാ പഞ്ചായത്ത് നിർദ്ദേശിക്കുന്ന പ്രകാരമുള്ള അധികാരിയുടേയോ സർക്കാരിന്റേയോ സർക്കാർ നിർദ്ദേശിക്കാവുന്ന പ്രകാരമുള്ള അധികാരിയുടെയോ മുമ്പാകെ ബോധിപ്പിക്കപ്പെട്ടതും തീർപ്പാകാതെ കിടക്കുന്നതുമായി കരുതപ്പെടേണ്ടതാണ്;

(എച്ച്) നിശ്ചിത ദിവസം ഒരു നിലവിലുള്ള പഞ്ചായത്തോ ജില്ലാ കൗൺസിലോ കക്ഷിയാ യിട്ടുള്ളതും, തീരുമാനമാകാതെ കിടക്കുന്നതും ആയ എല്ലാ വ്യവഹാരങ്ങളിലും നിയമനടപടിക ളിലും, അതത് സംഗതിപോലെ, പിന്തുടർച്ചാ പഞ്ചായത്തോ സർക്കാരോ അതിലേക്കായി പകരം ചേർക്കപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;

(ഐ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് പ്രകാരമുള്ള ഒരു നിലവിലുള്ള പഞ്ചായത്തിന്റെ പഞ്ചായത്തു പ്രദേശത്തെ സംബന്ധിച്ച് ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ചുമത്തിയതോ നല്കിയതോ ആയതും നിശ്ചിത ദിവസത്തിനു തൊട്ടുമുമ്പ് പ്രാബല്യത്തിലുള്ളതും ആയ ഏതെങ്കിലും നിയമനമോ, വിജ്ഞാപനമോ, നോട്ടീസോ, നികുതിയോ, ഫീസോ, ഉത്തരവോ, പദ്ധതിയോ, ലൈസൻസോ, അനുമതിയോ, ചട്ടമോ, ബൈലായോ, റെഗുലേഷനോ, ഫാറമോ, അത് ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തിടത്തോളം, ഈ ആക്റ്റിൻ കീഴിലെ പിന്തുടർച്ചാ പഞ്ചായത്തിന്റെ ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്തെ സംബന്ധിച്ച ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കിയതോ പുറപ്പെടുവിച്ചതോ ചുമത്തിയതോ നൽകിയതോ ആയിരുന്നാലെന്നതുപോലെ, ഏതെങ്കിലും നിയമനമോ, വിജ്ഞാപനമോ നോട്ടീസോ, നികുതിയോ, ഫീസോ, ഉത്തരവോ, പദ്ധതിയോ, ലൈസൻസോ, അനുമതിയോ, ചട്ടമോ, ബൈലായോ, റെഗുലേഷനോ, ഫാറമോ പ്രകാരം അതു ലംഘിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതുവരെ, പ്രാബല്യത്തിൽ തുടരുന്നതാണ്;

(ജെ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻ കീഴിൽ നിലവിലുള്ള ഒരു പഞ്ചായത്തിനെ സംബന്ധിച്ച് ഉണ്ടാക്കിയതോ നിയമസാധുത്വം നല്കപ്പെട്ടതോ ആയതും നിശ്ചിതദിവസത്തിന് തൊട്ടു മുമ്പ് നിലവിലുള്ളതും പ്രാബല്യത്തിലുള്ളതും ആയ എല്ലാ ബജറ്റ് എസ്റ്റിമേറ്റുകളും, നികുതി നിർണ്ണ യവും, നികുതി നിർണ്ണയലിസ്റ്റും, മൂല്യ നിർണ്ണയവും, അളവുകളും, അവ ഈ ആക്റ്റിലെ വ്യവസ്ഥ കൾക്ക് വിരുദ്ധമല്ലാത്തിടത്തോളം പിന്തുടർച്ചാവകാശ പഞ്ചായത്ത് ഉണ്ടാക്കിയതോ നിയമസാധുത്വം നൽകിയതോ ആയി കരുതപ്പെടേണ്ടതാണ്;

(കെ) നിശ്ചിത ദിവസത്തിന് തൊട്ടുമുമ്പ് ഒരു നിലവിലുള്ള പഞ്ചായത്തിന്റെ നിയമനത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും, ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, പിന്തുടർച്ചാ പഞ്ചായത്തിന്റെ സേവനത്തിലേക്ക് മാറ്റപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;

(എൽ) നിശ്ചയിച്ച തീയതിക്ക് തൊട്ടുമുമ്പ് ഒരു ജില്ലാ കൗൺസിലിന്റെ നിയമനത്തിലുള്ള ലേക്കായി പുറപ്പെടുവിക്കുന്ന സാമാന്യമോ പ്രത്യേകമോ, ആയ ഉത്തരവ് പ്രകാരം മാറ്റപ്പെടുന്നതാണ്.

(എം) 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റ് 102-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും നിയമങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ളതും നിശ്ചിത ദിവസം പ്രാബല്യത്തിലുള്ളതുമായ ഒരു ജില്ലാ കൗൺസിലിനെയോ, ജില്ലാ കൗൺസിൽ സെക്രട്ടറിയേയോ സംബന്ധിച്ച ഏതെങ്കിലും പരാമർശം, അതതു സംഗതിപോലെ, ഈ ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ജില്ലാ പഞ്ചായത്തിനെയോ ജില്ലാ പഞ്ചായത്തിന്റെ സെക്രട്ടറിയോ സംബന്ധിച്ച ഒരു പരാമർശമായി കരുതപ്പെടേണ്ടതും;

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Mruthyunjayan

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ