Panchayat:Repo18/vol1-page0723

From Panchayatwiki


(3) ഏതെങ്കിലും രാജ്യരക്ഷാ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ലേ ഔട്ടോ പ്ലോട്ട് വിഭജനമോ സംബന്ധിച്ച സ്ഥാപനത്തിന്റെ ചാർജ്ജുള്ള ഉദ്യോഗസ്ഥൻ, ആ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സജ്ജീകരിക്കാൻ തക്ക വിലയിരുത്തലിന് സെക്രട്ടറിക്ക് സഹായകമായ രീതിയിൽ അല്ലെങ്കിൽ അത് താമസാവശ്യത്തിനോ അല്ലെങ്കിൽ മറ്റ് ആവശ്യത്തിനോ എന്ന് വ്യക്തമാക്കുന്ന പൊതുവായ സൂചനകൾ നൽകിക്കൊണ്ട് ലേ ഔട്ടിന്റെ നിർദ്ദിഷ്ട ഭൂമി/പ്ലോട്ട് വിഭജന പദ്ധതികളുടെ ഒരു സെറ്റ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

(4) പഞ്ചായത്ത് നടപ്പാക്കുന്ന ലേ ഔട്ടുകളോ പ്ലോട്ട് വിഭജനമോ സംബന്ധിച്ച് നിർദ്ദിഷ്ട നിർമ്മാണ പദ്ധതികൾ ഈ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് അനുരൂപമാണെന്ന സാക്ഷ്യപത്രത്തോടെ സെക്രട്ടറിക്ക് നിർദ്ദിഷ്ട നിർമ്മാണപദ്ധതികളുടെ പ്ലാനുകൾ അംഗീകരിക്കാവുന്നതാണ്.

(5) രാജ്യരക്ഷാസ്ഥാപനം പരിപാലിക്കുന്ന ഏതെങ്കിലും ഭൂമിയുടെ 100 മീറ്ററിനുള്ളിൽ വരുന്ന ഏതെങ്കിലും ഭൂമിയുടെ വികസനത്തിനോ പുനർവികസനത്തിനോ വേണ്ടിയുള്ള അപേക്ഷ സംബന്ധിച്ച അനുമതി നൽകുന്നതിന് മുമ്പ് രാജ്യരക്ഷാ സ്ഥാപനത്തിന്റെ ചാർജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥനുമായി സെക്രട്ടറി കൂടിയാലോചിക്കേണ്ടതും അത് രേഖപ്പെടുത്തേണ്ടതുമാണ്. നിർദ്ദിഷ്ട വികസനത്തിനെതിരെ സ്ഥാപനത്തിന് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ കൂടിയാലോചനാ കത്ത് ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥൻ മറുപടി നൽകേണ്ടതാണ്. പറഞ്ഞിരിക്കുന്ന മുപ്പത് ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥൻ എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ പെർമിറ്റ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സെക്രട്ടറി അത് യഥാവിധി പരിഗണിക്കേണ്ടതുണ്ട്.

(6) റെയിൽവേ അതിർത്തിയിൽ നിന്നും മുപ്പത് മീറ്ററിനുള്ളിലുള്ള ഏതെങ്കിലും ഭൂമിയുടെ വികസനമോ പുനർവികസനമോ സംബന്ധിച്ചുള്ള അപേക്ഷയിൽ അനുമതി നൽകുന്നതിന് മുമ്പായി ബന്ധപ്പെട്ട റെയിൽവേ അധികാരികളുമായി സെക്രട്ടറി കൂടിയാലോചിക്കേണ്ടതുണ്ട്. നിർദ്ദിഷ്ട വികസനത്തിനെതിരെ എതിർപ്പുണ്ടെങ്കിൽ കൂടിയോലോചനാ കത്ത് ലഭിച്ച അന്ന് മുതൽ മുപ്പത് ദിവസത്തിനകം റെയിൽവേ അധികാരി മറുപടി നൽകേണ്ടതാണ്. പറഞ്ഞിരിക്കുന്ന 30 ദിവസ ങ്ങൾക്കുള്ളിൽ എന്തെങ്കിലും എതിർപ്പ് റെയിൽവേ അധികാരി ഉന്നയിക്കുന്നുവെങ്കിൽ പെർമിറ്റ് നൽകു ന്നതിന് മുമ്പ് അത് സെക്രട്ടറി യഥാവിധി പരിഗണിക്കേണ്ടതാണ്.

(7) കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സ്വയംഭരണാവകാശ സ്ഥാപനങ്ങൾ അർദ്ധ സർക്കാർ ഏജൻസികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ദേവസ്വം ബോർഡ് എന്നിവയുടെ ഉടമ സ്ഥതയിലുള്ളതും ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷൻ പൈതൃകമൂല്യമുള്ളതായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള സൈറ്റുകളിലെ ഭൂമി വികസനത്തിന്റെ സംഗതിയിൽ കലാ പൈതൃക കമ്മീഷന്റെ മുൻകൂർ അനുമതി നേടിയിരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Jeli

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ


(8) സുരക്ഷാമേഖലയ്ക്കുള്ളിൽ വരുന്ന ഏതെങ്കിലും ഭൂമിയിൽ വികസനത്തിനോ അല്ലെങ്കിൽ പുനർവികസനത്തിനോ വേണ്ടിയുള്ള അപേക്ഷയുടെ സംഗതിയിൽ അനുവാദം നൽകുന്നതിന് മുമ്പായി സെക്രട്ടറി ബന്ധപ്പെട്ട ജില്ലാകളക്ടറുമായി കൂടിയാലോചന നടത്തേണ്ടതാണ്. ജില്ലാ കളക്ടർ, ഡയറക്ടർ ജനറൽ ഓഫ് പോലീസിൽ നിന്ന് വ്യക്തമായ ശുപാർശ ലഭിച്ചശേഷം മറുപടി നൽകേണ്ടതാണ്. ജില്ലാകളക്ടർ എന്തെങ്കിലും ആക്ഷേപമോ അല്ലെങ്കിൽ വിലക്കോ നിയന്ത്രണമോ ഉയർത്തുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നുവെങ്കിൽ പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് സെക്രട്ടറി അതിനനുസൃതമായി പ്രവർത്തിക്കേണ്ടതാണ്.

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ