Panchayat:Repo18/vol1-page0083
(എ)(1)-ാം ഉപവകുപ്പ്(എ) ഖണ്ഡത്തിൽ പരാമർശിക്കപ്പെട്ട സംഗതികളെ സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ ഏതു തീയതിയിലോ അതിനുശേഷമോ ആണ് ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണനയ്ക്കക്കെടുക്കുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം, പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആ നോട്ടീസിൽ പ്രത്യേകം പറയുന്ന ഒരു തീയതിക്കു മുമ്പ് ക്ഷണിച്ചുകൊണ്ടുള്ളത്, ബന്ധപ്പെട്ട പഞ്ചായത്തിലെ നോട്ടീസ് ബോർഡിലും അങ്ങനെയുള്ള പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലെ പ്രമുഖ സ്ഥലത്തും പതിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതും;
(ബി) (എ) ഖണ്ഡപ്രകാരമുള്ള പ്രസിദ്ധീകരണം നടത്തിയ വസ്തുത ഗസറ്റിലും ബന്ധപ്പെട്ട പഞ്ചായത്തു പ്രദേശത്ത് വ്യാപകമായി പ്രചാരമുള്ള രണ്ട് പ്രാദേശിക പ്രതങ്ങളിലും പ്രസിദ്ധീകരിക്കേണ്ടതും;
(സി) അപ്രകാരം വിനിർദ്ദേശിക്കപ്പെട്ട തീയതിക്കുമുമ്പ് ലഭിക്കുന്ന എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കേണ്ടതും;
(ഡി) നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കേണ്ടതും ആകുന്നു;
(2എ) പട്ടികജാതികൾക്കും പട്ടികവർഗ്ഗങ്ങൾക്കും സ്ത്രീകൾക്കും സംവരണം ചെയ്യപ്പെടേണ്ടതായ നിയോജക മണ്ഡലങ്ങൾ ആവർത്തന ക്രമമനുസരിച്ച് ഏത് നിയോജക മണ്ഡലത്തിലേക്കാണ് നൽകേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിലേക്കായി വിജ്ഞാപനം വഴി നിശ്ചയിക്കുന്ന സമയത്തും തീയതിയിലും, സ്ഥലത്തും വച്ചും കമ്മീഷൻ ഇതിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടതാണ്.
(2ബി) (2എ) ഉപവകുപ്പ് പ്രകാരം നടത്തിയ നറുക്കെടുപ്പിനുശേഷം പട്ടികജാതികൾക്കോ പട്ടികവർഗ്ഗങ്ങൾക്കോ അല്ലെങ്കിൽ സ്ത്രീകൾക്കോ ആയി സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലം തീരുമാനിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പുറപ്പെടുവിക്കേണ്ടതാണ്.
(3)സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ