Panchayat:Repo18/vol1-page0082
അദ്ധ്യായം IV
നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം
10. പഞ്ചായത്തുകളെ നിയോജകമണ്ഡലങ്ങളായി വിഭജിക്കൽ.- (1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അദ്ധ്യക്ഷനായും ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയിൽ താഴെയല്ലാത്ത നാല് ഉദ്യോഗസ്ഥരെ അംഗങ്ങളായും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കേണ്ടതാണ്. പ്രസ്തുത ഡീലിമിറ്റേഷൻ കമ്മീഷൻ, 6-ാം വകുപ്പ് പ്രകാരം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിച്ചതിനും പട്ടികജാതികൾക്കും പട്ടികവർഗ്ഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിച്ചതിനും ശേഷം കഴിയുന്നത്ര വേഗത്തിൽ
(എ) ഓരോ പഞ്ചായത്തിന്റെയും അതിന് എത്ര സ്ഥാനങ്ങളുണ്ടോ അത്രയും നിയോജകമണ്ഡലങ്ങളായി വിഭജിക്കേണ്ടതും അപ്രകാരമുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കേണ്ടതുമാണ്:
എന്നാൽ ഓരോ നിയോജകമണ്ഡലത്തിലേയും ജനസംഖ്യ പ്രായോഗികമാകുന്നിടത്തോളം, ആ പഞ്ചായത്തുപ്രദേശത്തിലൊട്ടാകെ ഒന്നുതന്നെ ആയിരിക്കേണ്ടതാണ്:
കൂടാതെ, ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലമായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെ നിയോജക മണ്ഡലത്തേയോ, ഒരു ജില്ലാ പഞ്ചായത്തിന്റെ ഭൂപ്രദേശം നിയോജക മണ്ഡലങ്ങളായി വിഭജിക്കുമ്പോൾ അങ്ങനെയുള്ള നിയോജക മണ്ഡലങ്ങളുടെ അതിരുകൾ യാതൊരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ നിയോജക മണ്ഡലത്തെയോ ഒന്നിലധികം ഭാഗങ്ങളായി വേർതിരിക്കാത്ത വിധത്തിൽ നിശ്ചയിക്കേണ്ടതാണ്.
(1എ) ഡീലിമിറ്റേഷൻ കമ്മീഷന്റെ നടത്തിപ്പിനായുള്ള ഉദ്യോഗസ്ഥർ, ക്വാറം ഉൾപ്പെടെയുള്ള യോഗനടപടിക്രമങ്ങൾ ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.
(1 ബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോ അത് ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, സംവരണം ചെയ്യാനുള്ള സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിച്ചതിന് ശേഷം, പട്ടിക ജാതികൾക്കോ പട്ടിക വർഗ്ഗങ്ങൾക്കോ സ്ത്രീകൾക്കോ സംവരണം ചെയ്യേണ്ടതായ നിയോജക മണ്ഡലമോ നിയോജക മണ്ഡലങ്ങളോ നീക്കി വയ്ക്കേണ്ടതാണ്.
(2) ഡീലിമിറ്റേഷൻ കമ്മീഷൻ