അപ്പീലിനുള്ള നടപടിക്രമം ചട്ടങ്ങൾ 2006
മുള്ള വസ്തുക്കൾ സൗജന്യമായി നൽകുന്നത് 20 പേജിലേക്കുമാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.) അവർ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിഭാഗത്തിൽ വരുന്നുവെന്നു തെളിയിക്കുന്ന സാധുതയുള്ള സർട്ടിഫിക്കറ്റ് അത്തരം ആളുകൾ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
5. ഡിമാൻഡ് ഡ്രാഫ്റ്റ് തുടങ്ങിയവയിലുടെ ഫീസടക്കുന്നത്.- 3-ാം ചട്ടത്തിലോ 4-ാം ചട്ടത്തിലോ പരാമർശിക്കുന്ന ഡിമാൻഡ് ഡ്രാഫ്റ്റോ ബാങ്കേഴ്സ് ചെക്കോ പേ ഓർഡറോ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ എടുക്കേണ്ടതും സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ/സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ/ഷെഡ്യൂൾഡ് ബാങ്കിന്റെ ശാഖകളിൽ പണമാക്കി മാറ്റാവുന്ന രീതിയിൽ ഓരോ ഡിമാന്റ് ഡ്രാഫ്റ്റും എടുക്കേണ്ടതാണ്.
SRO No. 412/2006.- വിവരാവകാശ ആക്ട്. 2005 (2005-ലെ കേന്ദ്ര ആക്ട് 22)- ലെ 19-ാം വകുപ്പിലെ 10-ാം ഉപവകുപ്പിനോടു കൂടി വായിക്കപ്പെടുന്ന 27-ാം വകുപ്പിലെ (2-ാം ഉപവകുപ്പിലെ (e)-ഉം (f)-ഉം ഖണ്ഡങ്ങൾ പ്രദാനം ചെയ്യുന്ന അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഇതിനാൽ നിർമ്മിച്ചുകൊള്ളുന്നു. അതായത്.-
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ (അപ്പീലിനുള്ള നടപടിക്രമം) ചട്ടങ്ങൾ, 2006 എന്നു പേർ പറയാവുന്നതാണ്.
(2) അവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറിച്ച് ആവശ്യപ്പെടാത്തപക്ഷം.-
- (a) "ആക്ട്" എന്നാൽ, വിവരാവകാശ ആക്ട്, 2005 (2005-ലെ കേന്ദ്ര ആക്ട് 22) എന്നർത്ഥമാകുന്നു;
- (b) "കമ്മീഷൻ" എന്നാൽ, കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നർത്ഥമാകുന്നു;
- (c) "വകുപ്പ്" എന്നാൽ, ആക്ടിലെ വകുപ്പ് എന്നർത്ഥമാകുന്നു. (2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും നിർവചിച്ചിട്ടില്ലാത്തതും എന്നാൽ, ആക്ടിൽ നിർവചിച്ചിട്ടുള്ളതുമായ മറ്റെല്ലാ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ യഥാക്രമം അവയ്ക്കു നൽകിയിരിക്കുന്ന അർത്ഥം തന്നെയായിരിക്കും.
3. അപ്പീലുകൾ- ഈചട്ടങ്ങളിൽ അനുബന്ധമായി നൽകിയിരിക്കുന്ന ഫോറത്തിലോ മേൽപ്പറഞ്ഞ ഫോറത്തിൽ പരാമർശിച്ചിരിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്ന മറ്റേതെങ്കിലും മാതൃകയിലോ ഓരോ അപ്പീലും കമ്മീഷന് സമർപ്പിക്കേണ്ടതാണ്.
4. അപ്പീലിന്റെ കുടെ വയ്ക്കക്കേണ്ട രേഖകൾ.- ഓരോ അപ്പീലിന്റെയും കൂടെ താഴെപറ യുന്ന രേഖകൾ വയ്ക്കക്കേണ്ടതാണ്, അതായത്.-
- (i) ഏതിനെതിരെയാണോ അപ്പീൽ കൊടുത്തിട്ടുള്ളത് ആ ഉത്തരവുകളുടെയോ രേഖകളുടെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും;
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ
- (ia) ലിഖിതമായോ, ഇലക്ട്രോണിക് മാധ്യമം വല്ലതുമുണ്ടെങ്കിൽ, അതു മുഖേനയോ കൊടുത്ത 6-ാം വകുപ്പുപ്രകാരമുള്ള അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും;
- (ib) 19-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന അപ്പീലധികാരസ്ഥന് അപ്പീൽ കൊടുത്തിട്ടുള്ളത് ഏതിനെതിരെയാണോ, ആ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും;
- (ii) അപ്പീൽവാദി ആശ്രയിച്ചതും അപ്പീലിൽ പരാമർശിച്ചതുമായ രേഖകളുടെ പകർപ്പുകളും;
- (iii) അപ്പീലിൽ പരാമർശിച്ച രേഖകളുടെ സൂചികയും.
5. അപ്പീൽ തീരുമാനിക്കുന്നതിനുള്ള നടപടിക്രമം-അപ്പീൽ തീരുമാനിക്കാൻ കമ്മീഷന്.-
- (i) ബന്ധപ്പെട്ടതോ താല്പര്യമുള്ളതോ ആയ ആളുകളിൽ നിന്ന് ശപഥത്തിന്മേൽ അല്ലെങ്കിൽ സത്യവാങ്മൂലത്തിന്മേൽ വാക്കാലോ രേഖാമൂലമുള്ളതോ ആയ തെളിവെടുക്കാവുന്നതാണ്.
- (ii) രേഖകളോ പബ്ലിക് റിക്കാർഡുകളോ അതിന്റെ പകർപ്പുകളോ വായിക്കുകയോ പരിശോധിക്കുകയോ ചെയ്യാവുന്നതാണ്;
- (iii) കൂടുതൽ വിശദാംശങ്ങളോ വസ്തുതകളോ സമാഹരിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിലുടെ അന്വേഷിക്കാവുന്നതാണ്;
- (iv) അതതു സംഗതിപോലെ, സംസ്ഥാന അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ, സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെയോ, ആദ്യത്തെ അപ്പീൽ തീരുമാനിച്ച അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥന്റെയോ, അപ്പീൽ ആർക്കെതിരെയാണോ നൽകിയിട്ടുള്ളത് ആ ആളുടെയോ വാദം കേൾക്കുകയോ,
- (v) 3-ാം കക്ഷിയുടെ വാദം കേൾക്കുകയോ,
- (vi) സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറിൽ നിന്നോ സംസ്ഥാന പബ്ലിക ഇൻഫർമേഷൻ ഓഫീസറിൽ നിന്നോ ആദ്യത്തെ അപ്പീൽ തീരുമാനിച്ച അങ്ങനെയുള്ള സീനിയർ ഉദ്യോഗസ്ഥനിൽ നിന്നോ 3-ാം കക്ഷിയിൽ നിന്നോ ഉള്ള സത്യവാങ്മൂലത്തിന്മേൽ തെളിവു സ്വീകരിക്കുകയോ,
ചെയ്യാവുന്നതാണ്.
6. കമ്മീഷൻ നോട്ടീസ് നൽകുന്നത്.- കമ്മീഷൻ പുറപ്പെടുവിക്കുന്ന നോട്ടീസ് താഴെ പറ യുന്ന ഏതെങ്കിലും രീതികളിൽ നൽകേണ്ടതാണ്.-
- (i) കക്ഷിക്കു തന്നെ നൽകുന്നത്;
- (ii) കൈമാറ്റത്തിലൂടെ നൽകുന്നത്;
- (iii) അക്നോളജ്മെന്റോടെ രജിസ്റ്റർ ചെയ്ത തപാൽ വഴി,
- (iv) ഓഫീസിന്റെയോ ഡിപ്പാർട്ട്മെന്റിന്റെയോ ഇൻസ്റ്റിറ്റ്യൂഷന്റെയോ മേധാവിയിലൂടെ;
- (v) ഇലക്സ്ട്രോണിക് മാധ്യമങ്ങളിലൂടെ.
7. അപ്പീൽവാദിയുടെ വ്യക്തിപരമായ സാന്നിദ്ധ്യം.-(1) ഓരോ കേസിലും വാദം കേൾക്കലിന്റെ തീയതി, കുറഞ്ഞത് ആ തീയതിക്ക് ഏഴുദിവസം മുമ്പ് അപ്പീൽവാദിയെ അറിയിക്കേണ്ടതാണ്.
(2) കമ്മീഷൻ അപ്പീലിന്റെ വാദം കേൾക്കുന്ന സമയത്ത്, അപ്പീൽവാദിക്ക് തന്റെ തീരുമാനമനുസരിച്ച് തന്നത്താനോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖേനയോ ഹാജരാകുകയോ അല്ലെങ്കിൽ ഹാജരാകാതിരിക്കുകയോ ചെയ്യാവുന്നതാണ്.
(3) കമ്മീഷൻ മുമ്പാകെ ഹാജരാകാൻ ആഗ്രഹിക്കുന്ന അപേക്ഷകനെ കമ്മീഷന്റെ ഹിയറിങ്ങിൽ ഹാജരാകുന്നതിൽ നിന്ന് തടയുന്ന സാഹചര്യങ്ങളുണ്ടെന്ന് കമ്മീഷന് ബോധ്യം വന്നാൽ,
വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ അത് ഉചിതമെന്നു കരുതുന്ന ഒരു അന്തിമ തീരുമാനം എടുക്കുന്നതിനുമുമ്പോ മറ്റെന്തെങ്കിലും ഉചിതനടപടി എടുക്കുന്നതിനുമുമ്പോ അപ്പീൽവാദിക്ക് പറയാനുള്ളതു പറയാൻ മറ്റൊരു അവസരം കമ്മീഷൻ നൽകേണ്ടതാണ്.
(4) അപ്പീൽ നടപടിയിൽ അയാളുടെയോ അവളുടെയോ വാദഗതികൾ അവതരിപ്പിക്കുമ്പോൾ, ആരുടെയെങ്കിലും സഹായം അപ്പീൽവാദിക്ക് തേടാവുന്നതാണ്. അയാളെയോ അവളെയോ പ്രതിനിധാനം ചെയ്യുന്ന ആൾ ഒരു അഭിഭാഷകനാകണമെന്നില്ല.
8. കമ്മീഷന്റെ ഉത്തരവ്-കമ്മീഷന്റെ ഉത്തരവ് തുറന്ന നടപടിയിൽ പറയാവുന്നതും കമ്മീഷന്റെ സെക്രട്ടറിയോ ഈ ആവശ്യത്തിന് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അംഗീകരിച്ചുകൊണ്ട് രേഖാമൂലമാകാവുന്നതുമാണ്.
From
അപേക്ഷകന്റെ പേരും വിലാസവും
To
സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ,
കേരള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ
..................................................................................
..................................................................................
1.സംസ്ഥാന അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ
ഓഫീസർക്ക്/സംസ്ഥാന പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ച തീയതി: 2. അപ്പലേറ്റ അതോറിറ്റിക്ക് അപ്പീൽ (ആദ്യത്തെ അപ്പീൽ) സമർപ്പിച്ച തീയതി : 3. ആവശ്യപ്പെട്ട വിവരങ്ങളുടെ വിശദാംശങ്ങൾ (വിവരത്തിന്റെ സ്വഭാവം, തരം, വിവരത്തോടു ബന്ധപ്പെട്ട വർഷം എന്നിവ വിശദമാക്കുക) : 4. വിവരത്തോട് ബന്ധപ്പെട്ട ഓഫീസിന്റെ/ വകുപ്പിന്റെ പേര് : 5. സംസ്ഥാന പബ്ളിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷയിൻമേൽ തീർപ്പുകൽപിച്ചതിന്റെ വിശദാംശങ്ങൾ : 6. ഏതൊരു തീർപ്പുകല്പിക്കലിനെതിരെയാണോ അപ്പീൽ നല്കിയിട്ടുള്ളത്, ആദ്യത്തെ അപ്പീലിൻ മേൽ അപ്പലേറ്റ് അതോറിറ്റി നടത്തിയ ആ തീർപ്പുകല്പിക്കലിന്റെ വിശദാംശങ്ങൾ (അറിയി പ്പിന്റെ പകർപ്പും ഇതിനോടുകൂടെ വയ്ക്കുക) : 7. അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം/ഉത്തരവ് ലഭിച്ച തീയതി : 8. അപ്പീൽ ഫയൽ ചെയ്യാനുള്ള അവസാന തീയതി: 9. അപ്പീലിലേക്ക് നയിച്ച വസ്തുതകളുടെ ചുരുക്കം : 10. അപ്പീൽ തീരുമാനിക്കാൻ ആവശ്യമെന്നുകരു താവുന്ന മറ്റു പ്രസക്തവിവരങ്ങളുണ്ടെങ്കിൽ, അവ: |
അപേക്ഷകന്റെ ഒപ്പ് |
സ്ഥലം :
തീയതി :