Panchayat:Repo18/vol1-page0094

From Panchayatwiki
Revision as of 11:01, 4 January 2018 by Rejivj (talk | contribs) ('*(എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
  • (എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുവേണ്ടി 52-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരം വരണാധികാരി മുമ്പാകെ ഹാജരാക്കിയിരുന്ന ജാതിസർട്ടിഫിക്കറ്റോ, നാമനിർദ്ദേശ പ്രതികയോടൊപ്പം സമർപ്പിച്ചി രുന്ന സത്യപ്രസ്താവനയോ കളവോ വ്യാജമോ ആയിരുന്നു എന്നോ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ, പട്ടികവർഗ്ഗക്കാരനോ അല്ല എന്നോ പിന്നീട് എപ്പോഴെങ്കിലും,1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ (1996-ലെ 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെടുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെട്ട തീയതി മുതൽ ആറ് വർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ,

”(ബി.) () ഒരു കോടതിയാലോ ഒരു ക്രൈടബ്യണലാലോ സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്ന് മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെ ങ്കിൽ; (ii) അഴിമതിക്കുറ്റത്തിന് തൽസമയം പ്രാബല്യത്തിലുള്ള നിയമമനുസരിച്ച തക്ക അധി കാരസ്ഥാനം കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ; (iii) ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്ന് 271 ജി വകുപ്പുപ്രകാരം രൂപീ കരിക്കപ്പെട്ട ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ; അഥവാ,); (സി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ; അഥവാ (ഡ) ഒരു വിദേശ രാഷ്ട്രത്തിലെ പൗരത്വം സ്വേച്ഛയാ ആർജ്ജിച്ചിരിക്കുന്നുവെങ്കിൽ; അഥവാ (ഇ) 136-ാം വകുപ്പിൻ കീഴിലോ അഥവാ '[138-ാം വകുപ്പിൻ കീഴിലോ) ശിക്ഷാർഹമായ ഒരു തിരഞ്ഞെടുപ്പ് കുറ്റത്തിന് ഏതെങ്കിലും ഒരു ക്രിമിനൽ കോടതിയാൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നു വെങ്കിലോ അല്ലെങ്കിൽ അഴിമതി പ്രവർത്തികളുടെ കാരണത്താൽ സമ്മതിദാനാവകാശം വിനിയോ ഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെടുകയും അങ്ങനെയുള്ള ശിക്ഷയുടേയോ അയോഗ്യതയു ടേയോ തീയതി മുതൽ ആറുവർഷം കഴിഞ്ഞിട്ടില്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ; അഥവാ ܫ (എഫ്) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിനുള്ള ഒരു അപേക്ഷകനായിരിക്കുകയോ അല്ലെങ്കിൽ ഒരു അവിമുക്ത നിർദ്ധനനായിരിക്കുകയോ ആണെങ്കിൽ; അഥവാ (ജി) ഒരു കമ്പനിയിലെ ഓഹരിക്കാരൻ (ഒരു ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻകീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ അനുവദിക്കുന്ന പ്രകാരമൊഴികെയോ സർക്കാ രുമായോ '[ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ) ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്കു വേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവ കാശബന്ധമുണ്ടെങ്കിൽ; വിശദീകരണം.-ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ [ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ) കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെ ങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ [സർക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ) വാങ്ങുന്ന വല്ല വായ്ക്കപയുമായി മറ്റ് വിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നു എന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല, അഥവാ