Panchayat:Repo18/vol1-page0403

From Panchayatwiki
Revision as of 07:39, 4 January 2018 by Jayaprakash (talk | contribs) ('(4) (2)-ാം ഉപചട്ടപ്രകാരം വൗച്ചറുകൾ ലഭിച്ചിട്ടില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) (2)-ാം ഉപചട്ടപ്രകാരം വൗച്ചറുകൾ ലഭിച്ചിട്ടില്ലാത്ത ചെലവിനത്തെ സംബന്ധിച്ച്, (1)-ാം ഉപചട്ടത്തിന്റെ (ഇ) ഇനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ നൽകേണ്ട ആവശ്യമില്ല. 57. കണക്കുകൾ പരിശോധിക്കുന്നതിന് '(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധി കാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) നൽകേണ്ട നോട്ടീസ്. 86-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പു ചെലവുകളുടെ ഒരു കണക്ക് സമർപ്പിക്കപ്പെട്ട തീയതി മുതൽ രണ്ടു ദിവസത്തിനകം '(സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് അദ്ദേഹത്തിന്റെ നോട്ടീസ് ബോർഡിൽ പതിക്കേണ്ട താണ്:- (എ.) സ്ഥാനാർത്ഥിയുടെ പേർ; (ബി) കണക്ക് സമർപ്പിക്കപ്പെട്ട തീയതി; (സ) അത്തരം കണക്ക് പരിശോധിക്കാവുന്ന സ്ഥലവും സമയവും. 58. കണക്ക് പരിശോധിക്കലും പകർപ്പ് ലഭ്യമാക്കലും.- 86-ാം വകുപ്പ് പ്രകാരമുള്ള കണക്ക് പരിശോധിക്കാൻ അഞ്ചു രൂപ ഫീസ് നൽകുന്ന ഏതൊരാൾക്കും അർഹതയുണ്ടാ യിരിക്കുന്നതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ചയിക്കുന്ന പ്രകാരമുള്ള ഫീസ് നൽകുന്ന ഏതൊരാൾക്കും അപ്രകാരമുള്ള കണക്കിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തി ന്റെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരിക്കുന്നതുമാണ്. 59. തിരഞെടുപ്പു ചെലവിന്റെ കണക്കുകളുടെ സമർപ്പണം സംബന്ധിച്ചുള്ള *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ) റിപ്പോർട്ടും അതിന്മേൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനവും.- (1) ഏതൊരു തിരഞ്ഞെടു പ്പിലും തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കുകൾ സമർപ്പിക്കാൻ വേണ്ടി 86-ാം വകുപ്പിൽ നിശ്ച യിച്ചിട്ടുള്ള സമയപരിധി കഴിഞ്ഞതിനു ശേഷം കഴിയുന്നത്ര വേഗം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്,- (എ.) മത്സരിച്ച ഓരോ സ്ഥാനാർത്ഥിയുടെയും പേര്; (ബി) അപ്രകാരമുള്ള സ്ഥാനാർത്ഥി തന്റെ തിരഞ്ഞെടുപ്പ ചെലവുകളുടെ കണക്ക് സമ ർപ്പിച്ചിട്ടുണ്ടോയെന്നും അങ്ങനെയാണെങ്കിൽ, ഏതു തീയതിയാണ് അപ്രകാരമുള്ള കണക്ക് സമർപ്പിച്ചതെന്നും; (സി) അപ്രകാരമുള്ള കണക്ക് സമയപരിധിക്കുള്ളിലും, ആക്റ്റിന്റെയും ഈ ചട്ടങ്ങളുടെ യും ആവശ്യകതയ്ക്കനുസരണമായി സമർപ്പിച്ചിട്ടുണ്ടോയെന്നും; *(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ) റിപ്പോർട്ട് ചെയ്യേണ്ടതാണ്. (2) ഏതെങ്കിലും സ്ഥാനാർത്ഥി ആക്ടിലെയും ഈ ചട്ടങ്ങളിലെയും ആവശ്യകതയ്ക്കനുസ രണമല്ല തിരഞ്ഞെടുപ്പു കണക്ക് സമർപ്പിച്ചിട്ടുള്ളതെന്ന് “(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അ ധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന) അഭിപ്രായമുള്ള പക്ഷം, അദ്ദേഹം (1)-ാം ഉപചട്ടപ്രകാരമുള്ള റി പ്പോർട്ടിനോടൊപ്പം പ്രസ്തുത സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്കും അതി നോടൊപ്പം സമർപ്പിച്ചിട്ടുള്ള വൗച്ചറുകളും കൂടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊ ടുക്കേണ്ടതാണ്. (3) (1)-ാം ഉപചട്ടപ്രകാരം °(സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉ ദ്യോഗസ്ഥൻ അയക്കുന്ന റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഉടൻ തന്നെ അദ്ദേഹം തന്റെ നോട്ടീസു ബോർഡിൽ പതിച്ചു പ്രസിദ്ധീകരിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ