Panchayat:Repo18/vol1-page0069
(xxx) ‘നിർണ്ണയിക്കപ്പെടുന്ന’ എന്നാൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളാൽ നിർണ്ണ യിക്കപ്പെട്ടത് എന്നർത്ഥമാകുന്നു (xxx) 'പ്രസിഡന്റ്' എന്നോ ‘വൈസ് പ്രസിഡന്റ്' എന്നോ ഉള്ളതിന്, അതതു സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ളോക്കുപഞ്ചായത്തിന്റെയോ ജില്ലാപഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നോ വൈസ് പ്രസിഡന്റ് എന്നോ അർത്ഥമാകുന്നു (xxxii) ‘സ്വകാര്യ മാർക്കറ്റ് എന്നാൽ പൊതുമാർക്കറ്റല്ലാത്ത ഏതെങ്കിലും മാർക്കറ്റ് എന്നർത്ഥ മാകുന്നു (xxxiii) 'പൊതുമാർക്കറ്റ് എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതോ അതു നിർമ്മിച്ചതോ അറ്റകുറ്റപ്പണിചെയ്യുന്നതോ പരിപാലിക്കുന്നതോ ആയ ഒരു മാർക്കറ്റ് എന്നർത്ഥമാ കുന്നു (xxxiv) 'പൊതു ഒഴിവുദിനം' എന്നാൽ സർക്കാർ ഒരു ഒഴിവുദിനമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ദിവസം എന്നർത്ഥമാകുന്നു; (XXXV) 'പൊതുവഴി' എന്നാൽ ഒരു പൊതുനിരത്തായിരുന്നാലും അല്ലെങ്കിലും, പൊതുജന ങ്ങൾക്ക് വഴിയായി ഉപയോഗിക്കാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോഡ്, ചത്വരം, മുറ്റം, ഇടവഴി, വഴി, വണ്ടിപ്പാത, നടപ്പാത അഥവാ സവാരിപ്പാത എന്നർത്ഥമാകുന്നതും; അതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നതുമാകുന്നു(എ) ഏതെങ്കിലും പൊതുപാലത്തിന്റെയോ നടവരമ്പിന്റെയോ മീതെ കൂടിയുള്ള വഴി; (ബി) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതു പാലത്തിനോടോ നടവരമ്പി GamDOGSo Go Jổomo (MOSO I9ýl; (സ) അപ്രകാരമുള്ള ഏതെങ്കിലും റോഡിനോടോ പൊതുപാലത്തോടോ നടവരമ്പിനോടോ ചേർന്ന ഓടകളും, അങ്ങനെയുള്ള വഴിയുടെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നതും ഏതെങ്കിലും നടപ്പാതയോ വരാന്തയോ മറ്റ് എടുപ്പോ ഉൾപ്പെടുന്നതോ അല്ലാത്തതോ ആയ ഭൂമിയും, അത് സ്വകാര്യ വസ്തുവോ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ വസ്തുവോ ആയിരുന്നാലും ശരി; (XXXVI) ഓരോ വോട്ടർപട്ടികയും തയ്യാറാക്കുന്നതോ പുതുക്കുന്നതോ സംബന്ധിച്ച് 'യോഗ്യത കണക്കാക്കുന്ന തീയതി’ എന്നാൽ, അങ്ങനെ തയ്യാറാക്കുന്നതോ പുതുക്കുന്നതോ ആയ വർഷത്തിലെ ജനുവരി 1-ാം തീയതി എന്നർത്ഥമാകുന്നു (xxxvii) താമസസ്ഥലം’ അഥവാ ‘താമസിക്കുക', ഒരാൾ ഒരു വീടിന്റെ ഏതെങ്കിലും ഭാഗം അവകാശം കൊണ്ടെന്ന നിലയ്ക്ക് ഉറക്കറയായി ചില അവസരങ്ങളിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് അവിടെ 'താമസസ്ഥലം' ഉണ്ടെന്നോ അഥവാ അവിടെ 'താമസിക്കുന്നു' എന്നോ കരു തേണ്ടതും അങ്ങനെയുള്ള വീട്ടിലേക്കു ഏതു സമയത്തും മടങ്ങിപ്പോകാൻ അയാൾക്കു സ്വാതന്ത്ര്യ മുണ്ടായിരിക്കുകയും മടങ്ങിപ്പോകണമെന്നുള്ള ഉദ്ദേശം അയാൾ ഉപേക്ഷിച്ചിട്ടില്ലാതിരിക്കുകയും ചെയ്യു ന്നപക്ഷം അങ്ങനെയുള്ള ഏതെങ്കിലും വീട്ടിലോ അതിന്റെ ഭാഗത്തോ അയാൾ അസന്നിഹിതനാണ് എന്നതിനാൽ മാത്രമോ അഥവാ അയാൾ താമസിക്കുന്നതായി മറ്റൊരിടത്ത് മറ്റൊരു വീടുണ്ട് എന്ന തിനാലോ അങ്ങനെയുള്ള വീട്ടിലെ താമസം അയാൾ മതിയാക്കിയതായി കരുതാൻ പാടില്ലാത്തതു മാകുന്നു (xxxviii) "തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി' എന്നാൽ 83-ാം വകുപ്പിൻകീഴിൽ പേരു പ്രസി ദ്ധീകരിക്കപ്പെട്ട സ്ഥാനാർത്ഥി എന്നർത്ഥമാകുന്നു (xxxx) ‘പട്ടികജാതികളും പട്ടികവർഗ്ഗങ്ങളും’ എന്നതിന് ഭാരതത്തിന്റെ ഭരണഘടനയിലുള്ള അതേ അർത്ഥമുണ്ടായിരിക്കുന്നതാണ്; (x) ‘സെക്രട്ടറി' എന്നാൽ, അതതു സംഗതിപോലെ ഒരു ഗ്രാമ പഞ്ചായത്തിന്റെയോ ബ്ലോക്ക പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |