Panchayat:Repo18/Law Manual Page0911
[(iii) മൈക്രോ, സ്മാൾ ആന്റ് മീഡിയം എൻർപസസ് ഡെവലപ്മെന്റ് ആക്റ്റ്, 2006 (2006-ലെ 27) പ്രകാരം രജിസ്റ്റർ 15 25]
ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങൾ
8. റിസോർട്ടുകൾ 80 90
9. അമ്യൂസ്മെന്റ് പാർക്ക് 20 40
10. മൊബൈൽ ടെലഫോൺ ടവർ 400 500
[11. ആയൂർവേദ സുഖചികിത്സാകേന്ദ്രങ്ങൾ 150 160]
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശി ച്ചുകൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 203-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം, ഗ്രാമപഞ്ചായത്തുകളിൽ കെട്ടിടങ്ങൾക്ക് വസ്തുനികുതി ചുമത്തുന്നതിലേക്കായി, ഉപയോഗക്രമത്തിനനുസരിച്ച്, ഓരോ ഇനം കെട്ടിടത്തിന്റെയും ഉപവിഭാഗങ്ങളുടെയും ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും സർക്കാർ വിജ്ഞാപനം മൂലം നിശ്ചയിക്കേണ്ടതുണ്ട്. ഇപ്രകാരം ഗ്രാമപഞ്ചായത്ത് ആദ്യമായി നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകൾ 203-ാം വകുപ്പ് (5)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്തുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും മുനിസിപ്പൽ കോർപ്പ റേഷനുകളിലേയും വസ്തുനികുതി പരിഷ്ക്കരണം ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു=
പരാമർശം:- 1. സ.ഉ.(അ) നമ്പർ 17/2011/തസ്വഭവ, തീയതി 14/01/2011
2. സ.ഉ.(അ) നമ്പർ 18/2011/തസ്വഭവ, തീയതി 14/01/2011
3. സ.ഉ.(അ) നമ്പർ 19/2011/തസ്വഭവ, തീയതി 14/01/2011
4. സ.ഉ.(അ) നമ്പർ 20/2011/തസ്വഭവ, തീയതി 14 /01/2011
5. സ.ഉ.(പി) നമ്പർ 88/2013/തസ്വഭവ, തീയതി 13/03/2013
6. സ.ഉ.(അ) നമ്പർ 100/2013/തസ്വഭവ, തീയതി 15/03/2013
7. സ.ഉ.(എം. എസ്) നമ്പർ 210/2013/തസ്വഭവ, തീയതി 04/06/2013
8. സ.ഉ.(എം. എസ്) നമ്പർ 371 /2013/തസ്വഭവ, തീയതി 02/12/2013
9. സ.ഉ.(എം. എസ്) നമ്പർ 33/2015/തസ്വഭവ, തീയതി 18/02/2015
10. സ.ഉ.(അ) നമ്പർ 36/2015/തസ്വഭവ, തീയതി 24/02/2015
ഉത്തരവ് പരാമർശം (2)-ലെ ഉത്തരവ് പ്രകാരം നഗരസഭകളിൽ വസ്തുനികുതി പരിഷ്ക്കരിച്ചുകൊണ്ട് 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ പുറപ്പെടുവിച്ചി രുന്നു. പരാമർശം (6)-ലെ ഉത്തരവ് പ്രകാരം, 2013-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചിരുന്നു.
പരാമർശം (4)-ലെ ഉത്തരവ് പ്രകാരം 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളും പരാമർശം (5)-ലെ ഉത്തരവ് പ്രകാരം 2013-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ഭേദഗതി ചട്ടങ്ങളും പുറപ്പെടുവിച്ചു. പരാ മർശം (3)-ലെ ഗ്രാമപഞ്ചായത്തുകളിലെ വസ്തു നികുതി നിരക്കുകൾ നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാ പനത്തിന് പരാമർശം (10)-ലെ ഉത്തരവ് പ്രകാരം ഭേദഗതിയും പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (7), (8), (9)-ലെ ഉത്തരവുകൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി പരിഷ്ക്കരണം സംബന്ധിച്ച് സ്പഷ്ടീ കരണം നൽകിയും ഉത്തരവായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപ്പറേഷനുകളിലേയും വസ്ത നികുതി പരിഷ്ക്കരണം സംബന്ധിച്ച് താഴെ പറയുന്ന നിർദ്ദേശങ്ങൾ കൂടി നൽകി ഇതിനാൽ ഉത്തരവാകുന്നു.