Panchayat:Repo18/vol2-page1158
1158 - GOVERNMENT ORDERS - 2016 - 2017 വാർഷിക പദ്ധതി - 8 ബ്ലോക്ക് പഞ്ചായത്തുകൾ ബ്ലോക്ക് പ്രദേശത്തേയും, ജില്ലാ പഞ്ചായത്തുകൾ ജില്ലയിലേയും എസ്.സി, എസ്.ടി പാമോട്ടർമാരുടെയും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാരുടേയും ഒന്ന് വീതം പ്രതിനിധികളെ ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളിൽ അംഗങ്ങളാക്കേണ്ടതാണ്. പ ബി) ഓരോ വർക്കിംഗ് ഗ്രൂപ്പിലും മൂന്നിലൊന്ന് അംഗങ്ങളെങ്കിലും സ്ത്രീകളായിരിക്കണം. അതു പോലെ പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി ആ വിഭാഗത്തിൽപ്പെട്ടവരെ ഓരോ വർക്കിംഗ് ഗ്രൂപ്പിലും അംഗങ്ങളാക്കേണ്ടതുമാണ്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ടായിരിക്കണം വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ താഴെ തട്ടിൽ നിന്നും നിർദ്ദേശിക്കേണ്ടത്. - - സി) വനപ്രദേശമുൾപ്പെടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ വനം വകുപ്പ് ഓഫീസർമാർ, വന സംര ക്ഷണ സമിതി ഭാരവാഹികൾ, എക്കോ ഡവലപ്മെന്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവരെയും ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തേണ്ടതാണ്. ഡി) വർക്കിംഗ് ഗ്രൂപ്പുകൾക്ക് ആവശ്യമെങ്കിൽ ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനെ അറി യിച്ച് വിദഗ്ദ്ധരെ വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിലേക്ക് ക്ഷണിക്കാവുന്നതാണ്. - ഇ) തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തദ്ദേശഭരണ സ്ഥാപന ത്തിന്റെ അതിർത്തിയിൽ ഇല്ലെങ്കിൽ ടി വകുപ്പിലെ സമാന തസ്തികയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനെ വർക്കിംഗ് ഗ്രൂപ്പിന്റെ കൺവീനറായി പ്രവർത്തിക്കുന്നതിനും പ്രോജക്ട് തയ്യാറാക്കുന്നതിനും ടി വകുപ്പിലെ ജില്ലാതല ഓഫീസർ ചുമതല നൽകേണ്ടതാണ്. IV. ശുപാർശ സമർപ്പിക്കൽ, ലിസ്റ്റ് പ്രസിദ്ധീകരിക്കൽ എ) പുതിയ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിലേക്കായി വർക്കിംഗ് ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ട വരുടെ ഒരു പട്ടിക തദ്ദേശഭരണ സ്ഥാപനം ആവശ്യപ്പെടുന്ന തീയതിക്ക് അനുബന്ധം 2(1)-ൽ നൽകിയി ട്ടുള്ള ഫോർമാറ്റിൽ ബന്ധപ്പെട്ട വാർഡ് മെമ്പർ കൗൺസിലർ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അതാത് തദ്ദേശഭരണ സ്ഥാപനത്തിന് നൽകേണ്ടതാണ്. - ബി) താഴെ തലങ്ങളിൽ നിന്ന് അനുബന്ധം 2(1)-ൽ പറഞ്ഞ ഫോർമാറ്റിൽ ലഭിച്ച പേരുവിവരങ്ങളും ഈ മാർഗ്ഗരേഖയിലെ നിബന്ധനകളും പാലിച്ചുകൊണ്ട് പുതുതായി രൂപീകരിക്കേണ്ട വർക്കിംഗ് ഗ്രൂപ്പു കളുടെ ഒരു കരട് പട്ടിക വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തയ്യാറാക്കി ഭരണസമിതി യോഗത്തിന്റെ പരി ഗണനയ്ക്കും അംഗീകാരത്തിനുമായി അനുബന്ധം 2(2)-ൽ നൽകിയിരിക്കുന്ന ഫോർമാറ്റിൽ സമർപ്പി ക്കേണ്ടതാണ്. ക സി) ഭരണസമിതി അംഗീകരിച്ച വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ പേരുവിവരം ഒരു ഉത്തരവായി സെക ട്ടറി പുറപ്പെടുവിക്കേണ്ടതും ഓരോ അംഗത്തെയും രേഖാമൂലം അറിയിക്കേണ്ടതുമാണ്. വർക്കിംഗ് ഗ്രൂപ്പിന്റെ പട്ടിക നോട്ടീസ് ബോർഡിലും കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളിലും വെബ് സൈറ്റിലും അനുബന്ധം 2(3)-ൽ നൽകിയിട്ടുള്ള ഫോർമാറ്റിൽ തദ്ദേശസ്വയംഭരണ സ്ഥാപനം പ്രസിദ്ധ പ്പെടുത്തേണ്ടതാണ്. V. അംഗത്വം നഷ്ടപ്പെടൽ ജനപ്രതിനിധിയോ, സർക്കാർ ഉദ്യോഗസ്ഥരോ അല്ലാത്ത ഒരു വർക്കിംഗ് ഗ്രൂപ്പ് അംഗം രേഖാമൂലം അറിയിപ്പ് നൽകിയിട്ടും കാരണം ബോധ്യപ്പെടുത്താതെ മൂന്ന് വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ തുടർച്ച യായി ഹാജരാകാതിരുന്നതിനാൽ ആ അംഗത്തിന്റെ സ്ഥാനം സ്വയമേവ ഒഴിഞ്ഞതായി കണക്കാക്കി പകരം അംഗത്തെ അതത് സംഗതിപോലെ നിയോഗിക്കേണ്ടതാണ്. - VI. രേഖകൾ, രജിസ്റ്ററുകൾ ത എ) ഓരോ വർക്കിംഗ് ഗ്രൂപ്പിനും ഹാജർ, മിനിട്സ്സ്, തീരുമാനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിന് ഓരോ രജിസ്റ്റർ ഉണ്ടായിരിക്കണം. ബി) രജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കേണ്ട ചുമതല കൺവീനർക്കാണ്. VII. പൊതുയോഗം എ) വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാൽ ഏഴ് ദിവസ ത്തിനകം വർക്കിംഗ് ഗ്രൂപ്പുകളുടെ ആദ്യ പൊതുയോഗം തദ്ദേശഭരണ സ്ഥാപനം വിളിച്ചുചേർക്കേണ്ടതാണ്. ബി) വർക്കിംഗ് ഗ്രൂപ്പുകളുടെ ആദ്യ പൊതുയോഗത്തിൽ: നടപ്പ് പദ്ധതി പ്രവർത്തനങ്ങളുടെ ഒരു (ഇടക്കാല) വിലയിരുത്തൽ റിപ്പോർട്ട് പ്രസിഡന്റ് ചെയർ പേഴ്സൺ മേയർ അവതരിപ്പിക്കണം. - തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അടുത്ത പദ്ധതി സംബന്ധിച്ച വികസന കാഴ്ചപ്പാട്, മുൻഗണ നകൾ എന്നിവ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അവതരിപ്പിക്കണം. - സി) നടപ്പ് പദ്ധതി ദ്രുതവിശകലനം നടത്തുന്നതിനും സ്റ്റാറ്റസ് റിപ്പോർട്ട്, കരട് പ്രോജക്ട് നിർദ്ദേശ ങ്ങൾ എന്നിവ തയ്യാറാക്കുന്നതിനുമുള്ള പ്രാഥമിക ചർച്ച ഓരോ വർക്കിംഗ് ഗ്രൂപ്പും ആദ്യ പൊതുയോഗ ദിവസം തന്നെ നടത്തി പ്രവർത്തന പരിപാടിക്ക് രൂപം നൽകണം.