Panchayat:Repo18/vol2-page0882
ജില്ലാ പഞ്ചായത്ത് : എക്സസിക്യൂട്ടീവ് എഞ്ചിനീയർ മുനിസിപ്പാലിറ്റി : മുനിസിപ്പൽ എഞ്ചിനീയർ മുനിസിപ്പൽ കോർപ്പറേഷൻ ; മുനിസിപ്പൽ കോർപ്പറേഷൻ എഞ്ചിനീയർ 3. ചെലവ് 06-08-2002-ലെ ഉത്തരവ് പ്രകാരം മേൽ പ്രവർത്തനങ്ങൾക്കായി തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ 10,000/- (പതിനായിരം) രൂപ വരെ ചെലവഴിക്കാവുന്നതാണ്. 4. തദ്ദേശസ്വയംഭരണ സ്ഥാപനതല ശില്പശാല 22-07-2013-ന് തദ്ദേശസ്വയംഭരണ സ്ഥാപനതല ശിൽപശാല സംഘടിപ്പിക്കേണ്ടതും ഈ പ്രവർത്ത മാർഗ്ഗരേഖയിലെ കാര്യങ്ങൾ വിശദീകരിക്കേണ്ടതും ചുമതലകൾ ഏൽപിക്കേണ്ടതുമാണ്. 5. പ്രവർത്തനം (1) 23-07-2013 മുതൽ 27-07-2013 വരെ. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയുള്ള എഞ്ചിനീയർമാരും ഓവർസീയർമാരും, ആവശ്യ മെങ്കിൽ, മറ്റെല്ലാ പ്രവർത്തനങ്ങളും മാറ്റിവച്ച് ആസ്തി സംബന്ധിച്ച വിവരശേഖരണത്തിനും വിവരങ്ങൾ സചിത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്നതിനുമായി മാറ്റി വയ്ക്കക്കേണ്ടതാണ്. ഇതി നായി ബന്ധപ്പെട്ട വാർഡ് മെമ്പർമാരുടെയും/കൗൺസിലർമാരുടെയും മറ്റുദ്യോഗസ്ഥരുടെയും സഹായ സഹകരണങ്ങൾ തേടേണ്ടതും പ്രയോജനപ്പെടുത്തേണ്ടതുമാണ്. ആസ്തിയുടെ മൂല്യം (അതായത് ആസ്തി ആർജ്ജിക്കാൻ ആവശ്യമായ തുക) ഉൾപ്പെടെയുള്ള വിവരങ്ങൾ സചിത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷ നിൽ രേഖപ്പെടുത്തി ഡിജിറ്റൽ ആസ്തി രജിസ്റ്റർ സമ്പൂർണ്ണവും കുറ്റമറ്റതും ആക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട എഞ്ചിനീയർമാർക്കാണ്. സചിത്ര സോഫ്റ്റ്വെയർ ആപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടു ത്തുന്നതിനുള്ള രീതി അനുബന്ധം-2 ൽ വിശദീകരിച്ചിരിക്കുന്നു. മേൽ വിവരിച്ച പ്രവർത്തനങ്ങൾ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടക്കേണ്ടതും എഞ്ചിനീയർക്ക് ആവശ്യമായ സൗകര്യങ്ങൾ സെക്രട്ടറി ഏർപ്പെടുത്തി കൊടുക്കേണ്ടതുമാണ്. താഴെ പറയുന്ന കാര്യങ്ങൾ എഞ്ചിനീയർ ഉറപ്പുവരുത്തേണ്ടതും എഞ്ചിനീയറുടെ സഹായത്തോടെ സചിത്ര ഡേറ്റാബേസ് പരിശോ ധിച്ച് സെക്രട്ടറി ബോദ്ധ്യപ്പെടേണ്ടതുമാണ്. ഘടക സ്ഥാപനങ്ങളുടേതുൾപ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ 31-03-2013 വരെയുള്ള മുഴുവൻ ആസ്തി സംബന്ധിച്ച വിവരങ്ങളും സചിത്ര ഡേറ്റാബേസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന്, ഈ അനുബന്ധത്തിൽ അന്യത്ര വിവരിക്കുന്ന രീതിയിൽ ആസ്തികളുടെ മൂല്യം കണക്കാക്കിയിട്ടു ണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നും; • റോഡുകളുടെ നീളം, കെട്ടിടങ്ങളുടേയും ഭൂമിയുടേയും വിസ്തീർണ്ണം, ആസ്തിയുടെ മൂല്യം തുട ങ്ങിയവ കണക്കാക്കിയതിൽ അസ്വഭാവികവും അസാധാരണവുമായി ഒന്നുമില്ലെന്ന് (ഉദാഹരണമായി റോഡിന്റെ നീളം കിലോമീറ്ററിൽ കണക്കാക്കി അത് മീറ്റർ ആയി രേഖപ്പെടുത്തുക. മണ്ണ്, ബിറ്റുമിൻ, കോൺക്രീറ്റ എന്നീ ഉപരിതലങ്ങളുള്ളതും ഒറ്റ പേരിൽ ഉള്ളതുമായ ഒരു കിലോമീറ്റർ റോഡിന്റെ ദൈർഘ്യം ഓരോ ഉപരിതല റോഡിനും ഒരു കിലോമീറ്റർ ഉള്ളതായി രേഖപ്പെടുത്തുക; റോഡുകൾക്ക് അസ്വാഭാവിക മായ ദൈർഘ്യവും വീതിയും കെട്ടിടങ്ങൾക്കും ഭൂമിക്കും അസ്വഭാവികമായ വിസ്തീർണവും രേഖപ്പെടു ത്തുക, ഭൂമിയുടെ വിസ്തീർണ്ണം ഇത്ര ഹെക്ടർ ഇത്ര ഏക്കർ എന്നു രേഖപ്പെടുത്തുന്നതിനു പകരം മുഴു വൻ ആർ ആയോ അല്ലെങ്കിൽ മറ്റേതെങ്കിലും യൂണിറ്റ് ആയോ രേഖപ്പെടുത്തുക; കെട്ടിടങ്ങളുടെ വിസ്ത്യതി ചതുരശ്ര മീറ്ററിനു പകരം മറ്റേതെങ്കിലും യൂണിറ്റ് ആയി രേഖപ്പെടുത്തുക തുടങ്ങിയവ); ആസ്തികൾ ആർജ്ജിക്കുന്നതിന് ചെലവായ തുകയാണ് മൂല്യമായി രേഖപ്പെടുത്തിയതെന്നും, നേരെ മറിച്ച് അവയ്ക്കുള്ള ഇപ്പോഴത്തെ മാർക്കറ്റ് വിലയില്ലെന്നും; തേയ്മാനം കുറച്ചതിന് ശേഷമുള്ള തുകയല്ല, ആർജ്ജിച്ച സമയത്ത് ചെലവായ തുക തന്നെയാണ് മൂല്യമായി രേഖപ്പെടുത്തിയതെന്ന്, സൗജന്യമായോ കൈമാറിയോ കിട്ടിയ ഓരോ ആസ്തിയുടേയും മൂല്യം ഒരു രൂപയായി തന്നെ യാണ് രേഖപ്പെടുത്തിയതെന്ന്, es ആസ്തികളൊന്നും (O)6) ζΥΥ) വിട്ടുപോയിട്ടില്ലെന്ന്. (II) 28-07-2013 മുതൽ 03-08-2013-നകം: മുഴുവൻ വിവരങ്ങളും ഉൾപ്പെട്ട സചിത്ര ഡേറ്റാബേസ് ഭരണസമിതിക്കു സമർപ്പിക്കുക. പരിശോധിച്ചു ബോദ്ധ്യപ്പെട്ട ശേഷം ഭരണസമിതി സചിത്ര ഡേറ്റാബേസ് അംഗീകരിക്കുക. ഭരണസമിതി അംഗീകരിച്ച സചിത്ര ഡേറ്റാബേസ് ഇൻഫർമേഷൻ കേരള മിഷന്റെ (ഐ.കെ.എം.) സചിത്ര ഇ-മേയിൽ ഐഡിയിൽ ഇമെയിൽ ആയി അയയ്ക്കുക.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |