KERALA PANCHAYAT BUILDING RULES, 2011

From Panchayatwiki
Revision as of 17:54, 17 February 2018 by Dinil (talk | contribs) ('{{Panchayat:Repo18/vol1-page0709}} {{Panchayat:Repo18/vol1-page0710}} {{Panchayat:Repo18/vol1-page0711}} {{Panchayat:Repo1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ, 2011*

S.R.O. No. 127/2011 - 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം (1994-ലെ 13), 235A, 235B, 235F, 235P, 235W എന്നീ വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടും 2007 ജൂൺ 6-ാം തീയതി G.O. (Ms) No. 150/2007/LSGD എന്ന നമ്പറായി പുറപ്പെടുവിച്ചതും, 2007 ജൂൺ 6-ാം തീയതിയിലെ 1045-നമ്പർ കേരള അസാധാരണ ഗസറ്റിൽ S.R.O. No. 495/2007 ആയി പ്രസിദ്ധീകരിച്ചതുമായ വിജ്ഞാപനം അതിലംഘിച്ചു കൊണ്ടും, കേരള സർക്കാർ ഇതിനാൽ താഴെപ്പറയുന്ന ചട്ടങ്ങൾ നിർമ്മിക്കുന്നു. അതായത്:-

അദ്ധ്യായം 1

നിർവ്വചനങ്ങൾ

1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ബാധകമായിരിക്കും.

(3) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

കുറിപ്പ്

പഞ്ചായത്തുകൾക്കു മാത്രമായിട്ടുള്ള ഒരു കെട്ടിട നിർമ്മാണ ചട്ടം ഇപ്പോൾ നിലവിൽ ഇല്ല. ആയതിനാൽ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 274(1)-ാം വകുപ്പ് പ്രകാരവും അതിനു മുമ്പ് ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും അതിലംഘിച്ചുകൊണ്ടും, സർക്കാർ 6-6-2007-ലെ G.O.(MS) No. 150/2007/LSGD എന്ന വിജ്ഞാപനം വഴി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങളും കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 1994-ലെ ഉചിതമായ വകുപ്പുകളും കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 235A വകുപ്പ് പ്രകാരം, സൈറ്റ്, കെട്ടിടം, മറ്റ് നിർമ്മാണങ്ങൾ എന്നിവയെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു. സർക്കാർ ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിലേക്ക് മാത്രമായി ചട്ടങ്ങൾ ഉണ്ടാക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ വിജ്ഞാപനം മേൽപറഞ്ഞ ഉദ്ദേശം നിറവേറ്റുവാനുള്ളതാകുന്നു.

2. നിർവ്വചനങ്ങൾ- (1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-

(a) 'പ്രവേശനമാർഗ്ഗം' എന്നാൽ ഒരു സ്ഥലത്തേക്കോ, കെട്ടിടത്തിലേക്കോ ഉള്ള മാർഗ്ഗം എന്നർത്ഥമാകുന്നു;

(b) 'അനുബന്ധ കെട്ടിടം' എന്നാൽ ഒന്നോ അതിലധികമോ അനുബന്ധ ഉപയോഗങ്ങൾ ഉൾക്കൊള്ളുന്നതും ഒരു സ്ഥലത്തെ കെട്ടിടത്തിനോട് കൂട്ടിചേർത്തിട്ടുള്ളതോ വേർപെടുത്തിയിട്ടുള്ളതോ ആയ കെട്ടിടം എന്നർത്ഥമാകുന്നു;

(c) 'അനുബന്ധ ഉപയോഗം’ എന്നാൽ ഒരു കെട്ടിടത്തിന്റെയും അതിനുചുറ്റുമുള്ള സ്ഥലത്തിന്റെയും പ്രധാന ഉപയോഗത്തിന് കീഴായുള്ളതും കീഴ് വഴക്കമനുസരിച്ച പ്രധാന ഉപയോഗത്തിനെ ആശ്രയിച്ചു നിൽക്കുന്നതുമായ ഏതെങ്കിലും ഉപയോഗം എന്നർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (d) "നിയമം' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം (1994-ലെ 13) എന്നർത്ഥമാകുന്നു;

(e) 'പരസ്യ അടയാളം’ എന്നാൽ ഒരു വ്യക്തിയേയോ, സമൂഹത്തേയോ സ്ഥാപനത്തേയോ അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തേയോ പരസ്യപ്പെടുത്തുന്നതിനായി പ്രസ്തുത പരിസരത്ത് സ്വതന്ത്രമായോ അല്ലെങ്കിൽ കെട്ടിടത്തിനോടോ അല്ലെങ്കിൽ മറ്റു നിർമ്മാണങ്ങളോടോ ബന്ധിപ്പിച്ചോ താങ്ങിയോ തിരിച്ചറിയുകയെന്ന ഉദ്ദേശ്യത്തോടെ പ്രദർശിപ്പിച്ചിട്ടുള്ള ഏതെങ്കിലും അടയാളം എന്നർത്ഥമാകുന്നു;

(f) 'മാറ്റം വരുത്തൽ’ എന്നാൽ കെട്ടിടത്തിന്റെ വിസ്തീർണ്ണമോ, ഉയരമോ വർദ്ധിപ്പിക്കുക, നിലയോ, നിലകളോ നിലവിലുള്ള ഏതെങ്കിലും നിലയുടെ ഉയരത്തിനുള്ളിലുള്ള മെസ്സാനിൻ നിലയോ വർദ്ധിപ്പിക്കുക, നിലവിലുള്ള നിലകളിൽ മാറ്റം വരുത്തുക, മേൽക്കൂര കോൺക്രീറ്റ് സ്ലാബായി മാറ്റുക, നിലവിലുള്ള ഭിത്തികൾ പുനർനിർമ്മിക്കുക, ഘടനാപരമായ മാറ്റം വരത്തക്ക വിധത്തിൽ കോൺക്രീറ്റ് തൂണുകളും ഉത്തരങ്ങളും നിർമ്മിക്കുക, ഈ ചട്ടങ്ങൾക്ക് കീഴിലുള്ള കൈവശാവകാശഗണത്തിൽ നിലവിലുള്ള മുറികൾ വീണ്ടും വിഭജിക്കുന്നതിനായി ഇടച്ചുമരുകൾ നിർമ്മിക്കുക, കെട്ടിടത്തിലേക്കുള്ള ഏതെങ്കിലും ആഗമനനിർഗമന മാർഗങ്ങൾ അടക്കുക, എന്നിവ പോലുള്ള ഘടനാപരമായ മാറ്റം എന്നർത്ഥമാകുന്നു.

(g) 'അപ്പാർട്ട്മെന്റ്' എന്നാൽ ഒരു പൊതു നിരത്തിലേക്കോ, തെരുവിലേക്കോ ഹൈവേയിലേക്കോ, അല്ലെങ്കിൽ അങ്ങനെയുള്ള നിരത്തിലേക്കോ, തെരുവിലേക്കോ, ഹൈവേയിലേക്കോ നയിക്കുന്ന ഒരു പൊതുവായ പ്രദേശത്തേക്കോ നേരിട്ടുള്ള ഒരു നിർഗമന മാർഗത്തോടുകൂടിയതും, പാർപ്പിടാവശ്യത്തിന് ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ ഒരു കെട്ടിടത്തിലോ അതിന്റെ ഭാഗങ്ങളിലോ സ്ഥിതി ചെയ്യുന്ന ഒന്നോ അതിൽ കൂടുതലോ മുറികളോ അടച്ചുകെട്ടുള്ള സ്ഥലങ്ങളോ ഉൾപ്പെടുന്ന ഏതു തരത്തിലുമുള്ള സ്വതന്ത്രമായ ഉപയോഗത്തിന് ഉദ്ദേശിക്കുന്ന ഒരു കെട്ടിടത്തിന്റെ ഭാഗം എന്നാകുന്നു. ഈ വാക്കിന് പാർപ്പിടാവശ്യത്തിന് ഉപയോഗിക്കുന്ന ഫ്ളാറ്റുകൾ എന്ന പദവുമായി സമാനർത്ഥമാണുള്ളത്;

(h) 'അനുബന്ധം' എന്നാൽ ഈ ചട്ടങ്ങളുടെ അനുബന്ധം എന്നർത്ഥമാകുന്നു;

(i) 'അംഗീകൃത പ്ലാൻ' എന്നാൽ ഈ ചട്ടങ്ങൾക്കുകീഴിൽ ഡവലപ്മെന്റ് പെർമിറ്റോ കെട്ടിട നിർമ്മാണ പെർമിറ്റോ ലഭിക്കുന്നതിനുവേണ്ടി സെക്രട്ടറി യഥാവിധി അംഗീകരിച്ച ഡ്രോയിംഗിന്റെയും സ്റ്റേറ്റുമെന്റുകളുടെയും കൂട്ടം എന്നർത്ഥമാകുന്നു.

(j) 'ബാൽക്കണി' എന്നാൽ ഒരു നടവഴിയായോ ഇരിക്കുവാനുള്ള ഒരു തുറസ്സിടമായോ ഉപകരിക്കുന്നതും കൈവരി അല്ലെങ്കിൽ അരമതിൽ കൈവരിയോടുകൂടിയ സമനിരയായ തള്ളി നിൽക്കുന്ന ഒരു നിർമ്മാണം എന്നർത്ഥമാകുന്നു.

(k) 'അടിത്തറനില’ എന്നാൽ ഒരു കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നിലയുടെ താഴെയോ, അല്ലെങ്കിൽ ഭാഗികമായി താഴെയുള്ള ഏറ്റവും താഴത്തെനിലയോ എന്നർത്ഥമാകുന്നു. ഈ വാക്ക് നിലവറയുടെ പര്യായമാണ്;

(l) ‘കുളിമുറി' എന്നാൽ കുളിക്കുന്നതിനു വേണ്ടി ഉള്ള ഒരു മുറിയോ അല്ലെങ്കിൽ കുളിയറ എന്നർത്ഥമാകുന്നു;

(m) 'കെട്ടിടം' എന്നാൽ മനുഷ്യവാസത്തിന് വേണ്ടിയോ, അല്ലാതെയോ, ഏതെങ്കിലും ഉദ്ദേശത്തിന് ഏതെങ്കിലും വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഏതൊരു പണിപ്പാടും അതിന്റെ ഓരോ ഭാഗവും എന്നർത്ഥമാകുന്നതും, ഫൗണ്ടേഷനുകൾ, അടിത്തറകൾ, ഭിത്തികൾ, നിലകൾ, മേൽക്കൂരകൾ, ചിമ്മിനികൾ, പ്ലംബിംഗും കെട്ടിട സർവ്വീസുകളും, വരാന്ത, ബാൽക്കണി, കോർണിസ് അല്ലെങ്കിൽ തള്ളിനിൽക്കുന്ന നിർമ്മാണങ്ങൾ, കെട്ടിടത്തിന്റെ ഭാഗവും, അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന എന്തെങ്കിലും, ഏതെങ്കിലും ഭൂമിയെയോ, അല്ലെങ്കിൽ സ്ഥലത്തെയോ മറയ്ക്കുന്നതോ മറയ്ക്കാൻ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും ഭിത്തി, അടയാളം, അതിന്റെ പരസ്യപണിപ്പാടുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നതുമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (n) 'കെട്ടിട രേഖ' എന്നാൽ തെരുവതിരിൽ നിന്ന് നീങ്ങി ആ തെരുവിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ പ്രധാന ചുമര് നിയമപരമായി ഏതു രേഖ വരെ വ്യാപിക്കാമോ അതുവരെയുള്ളതുമായ ഒരു രേഖ എന്നർത്ഥമാകുന്നു. ഈ ചട്ടങ്ങളിൽ നിർദ്ദേശിച്ച പ്രകാരമല്ലാതെ കെട്ടിടത്തിന്റെ ഒരു ഭാഗവും ഈ രേഖയ്ക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കുവാൻ പാടില്ല;

(o) ‘നിർമ്മിത വിസ്തീർണ്ണം' എന്നാൽ ഏതൊരു നിലയിലേയും മേൽക്കൂരയാൽ മറയ്ക്കപ്പെട്ട വിസ്തീർണ്ണം എന്നർത്ഥമാകുന്നു. ഇതിൽ, അനുവദനീയമായ കോർണീസോ, കാലാവസ്ഥാ മറയോ കണക്കാക്കേണ്ട ആവശ്യമില്ലാത്തതാകുന്നു.

(p) 'കാർപ്പെറ്റ് വിസ്തീർണം' എന്നാൽ കോണിപ്പടികൾ, ലിഫ്റ്റ് കിണറുകൾ, എസ്ക്കലേറ്ററുകൾ, ഓവുകൾ, കക്കൂസുകൾ, ശീതീകരണ പ്ലാന്റ് മുറികൾ, വൈദ്യുതി നിയന്ത്രണ മുറികൾ എന്നിവയുടെ വിസ്തീർണം ഒഴിച്ചുള്ള ഉപയോഗപ്രദമായ തറവിസ്തീർണം എന്നർത്ഥമാകുന്നു.

കുറിപ്പ്: കാർപ്പെറ്റ് വിസ്തീർണം കണക്കാക്കുമ്പോൾ, ചുമരുകളുടെ വിസ്തീർണ്ണം ഒഴിവാക്കുന്നതിന്, തറവിസ്തീർണ്ണത്തിന്റെ ഇരുപതു ശതമാനം ഓരോ നിലയിലേയും മൊത്തം തറവിസ്തീർണ്ണത്തിൽ നിന്നും കുറയ്ക്കക്കേണ്ടതാണ്.

(q) 'കാറ്റഗറി -I ഗ്രാമപഞ്ചായത്ത് എന്നാൽ, സർക്കാർ, ചട്ടം 3(4) പ്രകാരം കാറ്റഗറി - I ഗ്രാമപഞ്ചായത്തായി വിജ്ഞാപനം ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(r) 'കാറ്റഗറി — II ഗ്രാമപഞ്ചായത്ത് എന്നാൽ, ചട്ടം 3(4) പ്രകാരം കാറ്റഗറി - II ഗ്രാമപഞ്ചായത്തായി വിജ്ഞാപനം ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(s) 'മുകൾതട്ട്/മച്ച് എന്നാൽ ഏതൊരു മുറിയുടെയും മേൽക്കൂരയുടെ ഉൾഭാഗം അല്ലെങ്കിൽ ലൈനിംഗ് എന്നർത്ഥമാകുന്നു. എന്നാൽ അങ്ങനെയുള്ള ലൈനിംഗ് ഇല്ലാത്ത അവസ്ഥയിൽ മേൽക്കൂരപ്പാളിയെ മുകൾത്തട്ടായി കണക്കാക്കുന്നതാണ്.

(t) 'റോഡിന്റെ സെന്റർ ലൈൻ’ എന്നാൽ, റോഡിനുവേണ്ടി നീക്കിവച്ചിട്ടുള്ള ഭൂമിയുടെ മുഴുവൻ വീതിയുടെയും മദ്ധ്യത്തിലുടെയുള്ള ലൈൻ (രേഖ) എന്നർത്ഥമാകുന്നു;

(u) 'ചീഫ് ടൗൺ പ്ലാനർ' എന്നാൽ കേരള സർക്കാരിന്റെ ചീഫ് ടൗൺ പ്ലാനർ എന്നർത്ഥമാകുന്നു;

(v) 'ചിമ്മിനി' എന്നാൽ ഒന്നോ അതിൽ കൂടുതലോ പുകക്കുഴലുകൾ അടങ്ങുന്നതും മുകളിലേക്ക് നിവർന്നു നിൽക്കുന്നതുമായ ഒരു ചട്ടക്കൂട് എന്നർത്ഥമാകുന്നു;

(w) ‘പരിവർത്തനം’ എന്നാൽ ഒരു ഒക്യുപൻസി വിഭാഗത്തെ മറ്റൊരു ഒക്യുപൻസി വിഭാഗമായി മാറ്റുക എന്നർത്ഥമാകുന്നു;

(x) ‘ഇടനാഴി' എന്നാൽ ഒരു കെട്ടിടത്തിന്റെ വിഭിന്ന മുറികൾ തമ്മിലോ, വ്യത്യസ്ത ഭാഗങ്ങൾ തമ്മിലോ, വ്യത്യസ്ത കെട്ടിടങ്ങൾ തമ്മിലോ സമ്പർക്കത്തിനുപകരിക്കുന്ന നടവഴി പോലുള്ള പ്രവേശനമാർഗ്ഗം എന്നർത്ഥമാകുന്നു.

(y) 'കവറേജ് / വ്യാപ്തി' എന്നാൽ കെട്ടിടത്തിന്റെ ഏതെങ്കിലും നിലയിലെ ഭിത്തിയിൽ നിന്ന് തള്ളി നിൽക്കുന്നതും തുറന്നതുമായ മട്ടുപ്പാവ് ഒഴിച്ച് ഭൂനിരപ്പിന് മുകളിലുള്ള പരമാവധി വിസ്തീർണ്ണം എന്നർത്ഥമാകുന്നു; എന്നാൽ ഇതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നതല്ല;

(i) ഉദ്യാനം, കൃത്രിമപ്പാറ, കിണർ, കിണർ പണിപ്പാടുകൾ, സസ്യം, സസ്യതൈ പരിപാലന കേന്ദ്രം, ജലസംഭരണി, നീന്തൽക്കുളം (ആവരണമില്ലെങ്കിൽ), മരത്തിനു ചുറ്റുമുള്ള തിട്ട, സംഭരണികൾ, നീരുറവ(ക്കടുത്തുള്ള) ഇരിപ്പിടങ്ങൾ അതുപോലുള്ളവയും;

(ii) അഴുക്കുചാലുകൾ, കലുങ്ക്, കുഴലുകൾ, ക്യാച്ച്പിറ്റ്, ഗള്ളിപിറ്റ്, അഴുക്കുചാലുകൾ കൂടിചേരുന്ന സ്ഥലം, ചാലുകൾ, അതുപോലുള്ളവയും;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (iii) ചുറ്റുമതിൽ, പടിവാതിൽ, നീക്കുഗേറ്റ്, ഊഞ്ഞാൽ, മേൽക്കൂരയില്ലാത്ത കോണിപ്പടി, വെയിൽമറയും മറ്റും പോലുള്ളവയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ, അതുപോലുള്ളവയും.

(z)'കൾ-ഡെ-സാക്' എന്നാൽ, വാഹനങ്ങൾക്ക് മതിയായ ഗതാഗത മാർഗ്ഗമുള്ളതും ഒരറ്റം അടഞ്ഞതുമായ ഒരു തെരുവ് എന്നർത്ഥമാകുന്നു;

(aa) ‘പ്ലോട്ടിന്റെ വ്യാപ്തി' എന്നാൽ പ്ലോട്ടിന്റെ മുൻവശത്തെയും പിൻവശത്തെയും അതിരുകൾ തമ്മിൽ വിലങ്ങനെയുള്ള ശരാശരി അകലം എന്നർത്ഥമാകുന്നു;

(ab) ‘വികസനം നടത്തുന്നയാൾ' എന്നാൽ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പെർമിറ്റ് ലഭിച്ചിട്ടുള്ള ഉടമസ്ഥനുവേണ്ടി ഉടമയുമായുണ്ടാക്കിയ ഒരു കരാർ മുഖേന നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റപണികൾ, കൂട്ടിച്ചേർക്കലുകൾ, അല്ലെങ്കിൽ കെട്ടിടങ്ങളുടെ വ്യതിയാനങ്ങൾ, ഭൂവികസനം അല്ലെങ്കിൽ പുനർവികസനം അടക്കമുള്ള കെട്ടിട പ്രവർത്തനം ഏറ്റെടുത്തിരിക്കുന്ന ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ വ്യക്തികളുടെ സംഘം അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനം (എന്ത് പേരിലുള്ളതായാലും) എന്നർത്ഥമാകുന്നു.

(ac) 'ഭൂവികസനം' എന്നാൽ കാർഷികാവശ്യങ്ങൾക്കല്ലാതെ ഭൂമിയോ ജലാശയങ്ങളോ നികത്തി ഭൂമിയുടെ ഉപയോഗത്തിൽ കൊണ്ടുവരുന്നതോ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതോ ആയ മുഖ്യമാറ്റം അല്ലെങ്കിൽ ഭൂമിയുടെ നിലവിലുള്ള മുൻ ഉപയോഗത്തിൽ മാറ്റം വരുത്തിക്കൊണ്ട് തെരുവുകൾ, നടപ്പാതകൾ എന്നിവ ക്രമീകരിക്കുക, ചതുപ്പ് നിലങ്ങളിൽ മാറ്റം വരുത്തൽ, ഉല്ലാസോദ്യാനങ്ങൾ, കളിസ്ഥലങ്ങൾ പോലുള്ളവയുടെ വികസനങ്ങൾ എന്നർത്ഥമാകുന്നു. എന്നാൽ അവകാശികൾ തമ്മിൽ കുടുംബസ്വത്ത് നിയമാനുസൃതം ഭാഗം വയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നതല്ല;

(ad) ‘വികസന പദ്ധതി' എന്നാൽ പ്രദേശത്തിനാകെ വേണ്ടിയുള്ള ഏതെങ്കിലും പൊതുവായ ആസൂത്രണ പദ്ധതി അല്ലെങ്കിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക പ്രദേശത്തിനു വേണ്ടി നിലവിലുള്ള ടൗൺ ആന്റ് കൺട്രി പ്ലാനിങ്ങ് നിയമത്തിന്റെ കീഴിൽ തയ്യാറാക്കിയ ഏതെങ്കിലും വിശദമായ നഗരാസൂത്രണ പദ്ധതി എന്നർത്ഥമാകുന്നു;

(ae) 'ഓവു ചാൽ' എന്നാൽ അഴുക്ക് വെള്ളം, മാരക പദാർത്ഥങ്ങൾ, മലിനജലം, ചെളി, ഉപയോഗശൂന്യമായ ജലം, മഴവെള്ളം അല്ലെങ്കിൽ അടിമൺ ജലം തുടങ്ങിയവ ഒഴുക്കുന്നതിനായുള്ള അഴുക്ക് ചാൽ, കുഴൽ, കുഴി, തോട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപായങ്ങൾ, വലിയ നിഷ്കാസനോപകരണങ്ങൾ, വായുമർദ്ദിത മാർഗ്ഗങ്ങൾ, അംഗീകരിക്കപ്പെട്ട വലിയ മലിനജലക്കുഴലുകൾ, മലിനജലം അല്ലെങ്കിൽ മാരക പദാർത്ഥങ്ങൾ അഴുക്കു ചാലിലേക്ക് സമാഹരിക്കുന്നതിനോ ശേഖരിക്കുന്നതിനോ പുറന്തള്ളുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള പ്രത്യേക യന്ത്രങ്ങൾ അല്ലെങ്കിൽ ഉപകരണങ്ങൾ എന്നർത്ഥമാകുന്നു;

(af) 'ഡ്രെയിനേജ്' എന്നാൽ ഏതെങ്കിലും ദ്രാവകം നീക്കം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിർമ്മിക്കപ്പെട്ട പദ്ധതി എന്നർത്ഥമാകുന്നു;

(ag) ‘വാസസ്ഥലം' എന്നാൽ മുഖ്യമായും അല്ലെങ്കിൽ മുഴുവനായും താമസാവശ്യങ്ങൾക്കായി രൂപകല്പന ചെയ്ത അല്ലെങ്കിൽ ഉപയോഗിക്കുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം എന്നർത്ഥമാകുന്നു;

(ah) ‘വാസഗൃഹ ഗണം' എന്നാൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ താമസിക്കുവാനുദ്ദേശിച്ചുകൊണ്ട് പാചകസൗകര്യങ്ങൾ സജ്ജീകരിച്ചതോ, അല്ലാത്തതോ ആയി രൂപകല്പന ചെയ്തിട്ടുള്ള മുറി അല്ലെങ്കിൽ ഒരു കൂട്ടം മുറികൾ എന്നർത്ഥമാകുന്നു;

(ai) 'പുറത്തേക്കുള്ള മാർഗ്ഗം' എന്നാൽ ഏതെങ്കിലും കെട്ടിടത്തിൽ നിന്നോ കെട്ടിടത്തിന്റെ നിലയിൽ നിന്നോ ഒരു തെരുവിലേക്കോ സുരക്ഷിതമായ തുറസ്സായ ഒരു സ്ഥലത്തേക്കോ ഉള്ള ഒരു വഴിയോ പുറത്തുകടക്കാനുള്ള മാർഗ്ഗമോ എന്നർത്ഥമാകുന്നു;

(aj) 'പുറംഭിത്തി' എന്നാൽ മറ്റൊരു കെട്ടിടത്തിന്റെ ഒരു ചുമരിനോട് ചേർന്നിരിക്കുന്നതായാൽ പോലും ഒരു കെട്ടിടത്തിന്റെ ഏറ്റവും പുറത്തുള്ള ഭിത്തി എന്നർത്ഥമാകുന്നു. കൂടാതെ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലെ തുറന്ന സ്ഥലത്തിനോട് ചേർന്നിരിക്കുന്ന ഒരു ഭിത്തിയെന്നും അർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ak) ‘വ്യവസായശാല' എന്നാൽ 1948-ലെ ഫാക്ടറി നിയമത്തിലെ നിർവ്വചനപ്രകാരവും പ്രസ്തുത നിയമത്തിന്റെ പരിധിയിൽ വരുന്നതും ആയ സംഗതികൾക്കുവേണ്ടി ഉപയോഗിക്കുന്നതോ, ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതോ ആയ കെട്ടിടപരിസരങ്ങൾ അടക്കമുള്ള കെട്ടിടവും അതിന്റെ പരിധിയിലുള്ള സ്ഥലവും എന്നർത്ഥമാകുന്നു;

(al) 'കുടുംബം' എന്നാൽ സാധാരണയായി രക്തബന്ധത്താലോ വിവാഹബന്ധത്താലോ ഏക കുടുംബഘടകമായി പൊതു അടുക്കളക്രമീകരണങ്ങളോടെ ഒരുമിച്ച് ജീവിക്കുന്ന വ്യക്തികളുടെ കൂട്ടമെന്നർത്ഥമാകുന്നു. കുടുംബം എന്നയർത്ഥത്തിൽ ആചാരാനുസാരമായി താമസക്കാരായ വീട്ടുജോലിക്കാരെയും പരിഗണിക്കേണ്ടതാണ്.

(am) 'തറ' എന്നാൽ ഒരാൾക്ക് സാധാരണഗതിയിൽ കെട്ടിട നിലയ്ക്കുള്ളിൽ നടക്കാവുന്ന കീഴ്പ്രതലം എന്നർത്ഥമാകുന്നു. തറ എന്ന പൊതു പദം മറ്റു രീതിയിൽ വ്യക്തമായി പ്രസ്താവിക്കുന്നില്ലെങ്കിൽ മെസാനിൻ നില എന്ന് സൂചിപ്പിക്കാവുന്നതല്ല;

കുറിപ്പ്:- നിലയുടെ സംഖ്യാനുക്രമം അതിന്റെ പ്രവേശനതലവുമായി ബന്ധപ്പെടുത്തിയാണ് നിർണ്ണയിക്കേണ്ടത്. ഭൂമിയോട് ചേർന്നുള്ള നിരത്തിൽ നിന്നോ തെരുവിൽ നിന്നോ നേരിട്ട് പ്രവേശിക്കാവുന്നതും നിലംനിരപ്പിലോ അല്ലെങ്കിൽ പൂർണ്ണമായും അതിന് മുകളിലോ ആയിട്ടുള്ളതും കെട്ടിടത്തിന്റെ ഏറ്റവും താഴത്തായി വരുന്ന നിലയെ ഭൂനിരപ്പ് നിലയെന്നും അതിന് മുകളിലായി വരുന്ന നിലകളെ അവയുടെ ക്രമമനുസരിച്ച് ഒന്നാംനില, രണ്ടാം നില, മൂന്നാം നില എന്നിങ്ങനെ ഉയരങ്ങളിലേക്ക് സംഖ്യകൾ വർദ്ധിപ്പിച്ച് വിളിക്കേണ്ടതാണ്.

(an) 'തറവിസ്തീർണ്ണം' എന്നാൽ കെട്ടിടത്തിന്റെ ഏതൊരു നിലയിലുമുള്ള തറ നിരപ്പു നിർമ്മിതിയുടെ വിസ്തീർണ്ണം എന്നർത്ഥമാകുന്നു.

(ao) 'തറവിസ്തീർണ്ണാനുപാതം' എന്നാൽ എല്ലാ നിലകളിലും കൂടിയുള്ള ആകെ തറ വിസ്തീർണത്തെ പ്ലോട്ടിന്റെ വിസ്തീർണ്ണം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യ എന്നർത്ഥമാകുന്നു;

(ap) 'പുകക്കുഴൽ' എന്നാൽ ഏതെങ്കിലും താപോല്പാദന ഉപകരണമോ സാമഗ്രിയോ ഖര ദ്രാവക വാതക ഇന്ധനങ്ങളുമായി പ്രവർത്തനത്താൽ ഉണ്ടാകുന്ന ഏതെങ്കിലും രാസസംയോജക ഉല്പന്നങ്ങൾ അന്തരീക്ഷത്തിലേക്ക് കടത്തിവിടുന്നതിനായി അടച്ചു കെട്ടി സ്ഥാപിക്കുന്ന സ്ഥലം എന്നർത്ഥമാകുന്നു;

(aq) 'മുൻവശം' എന്നാൽ പ്ലോട്ടിന്റെ തെരുവിനോട് ചേർന്നുള്ള വശം അല്ലെങ്കിൽ വശത്തിന്റെ ഒരു ഭാഗം എന്നർത്ഥമാകുന്നു;

(ar) 'ഉമ്മറം' എന്നാൽ ഒരു കെട്ടിടത്തിന്റെ മുൻവശത്ത് (പ്രധാന കവാട വശത്ത്) ഉടനീളം വ്യാപിച്ചു കിടക്കുന്നതും പ്ലോട്ടിന്റെ ഭാഗമായിരിക്കുന്നതുമായ തുറസ്സായ സ്ഥലം എന്നർത്ഥമാകുന്നു;

കുറിപ്പ്- കെട്ടിടത്തിലേക്ക് ഒന്നിലധികം പ്രവേശന കവാടങ്ങളുണ്ടെങ്കിൽ ഭൂനിരപ്പ് നിലയുടെ പ്രധാനഭാഗത്തേക്ക് പ്രവേശനം നൽകുന്ന കവാടത്തെ പ്രധാന കവാടമായി പരിഗണിക്കേണ്ടതാണ്.

(as) 'ഇരിപ്പിടത്തട്ട്' എന്നാൽ അധിക തറവിസ്തീർണ്ണമോ ഇരിപ്പിട സൗകര്യമോ വ്യവസ്ഥ ചെയ്യുന്നതും, ഒരു ഓഡിറ്റോറിയത്തിന്റെയോ ഹാളിന്റെയോ ചുമരിൽ നിന്നും തള്ളിനിൽക്കുന്നതുമായ ഒരു ഇടനിലയോ, പ്ലാറ്റ്ഫോറമോ എന്നർത്ഥമാകുന്നു.

(at) 'ഗ്യാരേജ്' എന്നാൽ യന്ത്രത്താൽ ചലിക്കുന്ന ഏതെങ്കിലും വാഹനം ശേഖരിച്ചു വയ്ക്കുവാനോ, സംരക്ഷിക്കുവാനോ, കേടുപാടുകൾ തീർക്കുവാനോ ഉപയോഗിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം എന്നർത്ഥമാകുന്നു.

(au) 'ഭൂനിരപ്പ് നില' എന്നാൽ കെട്ടിടത്തിന്റെ ഏറ്റവും താഴത്തുള്ളതും സമീപസ്ഥലത്ത് നിന്ന് അല്ലെങ്കിൽ തെരുവിൽനിന്ന് പ്രവേശനമുള്ള നില എന്നർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (av) ‘സർക്കാർ' എന്നാൽ കേന്ദ്രത്തിലെയോ സംസ്ഥാനത്തിലെയോ സർക്കാർ എന്നർത്ഥമാകുന്നു;

(aw) ‘സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക കെട്ടിടം' എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്ക് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്കിന്റെ ഗണത്തിൽപ്പെടാത്തതും കേരള സർക്കാർ വിവര സാങ്കേതിക വകുപ്പ് അംഗീകരിച്ചതും സ്വകാര്യമേഖലയിൽ നിർമ്മിച്ചതുമായ ഏതെങ്കിലും വിവര സാങ്കേതിക കെട്ടിടം എന്നർത്ഥമാകുന്നു.

(ax) ‘സർക്കാർ അംഗീകൃത സ്വകാര്യ വിവര സാങ്കേതിക പാർക്ക്' എന്നാൽ ഒരു സ്വകാര്യ സ്ഥാപനം പ്രോൽസാഹിപ്പിക്കുന്നതും കേരള സർക്കാരിന്റെ വിവര സാങ്കേതിക വകുപ്പ് അംഗീകരിച്ചിട്ടുള്ളതുമായ ഏതെങ്കിലും വിവര സാങ്കേതിക പാർക്ക് എന്നർത്ഥമാകുന്നു.

(ay) ‘സർക്കാർ ഉടമസ്ഥതയിലുള്ള വിവര സാങ്കേതിക പാർക്ക്' എന്നാൽ സംസ്ഥാന സർക്കാരിന്റെ വിവര സാങ്കേതിക വകുപ്പ് അംഗീകരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ ഏതെങ്കിലും സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നതുമായ ഏതെങ്കിലും വിവര സാങ്കേതിക പാർക്ക് എന്നർത്ഥമാകുന്നു.

(az) ‘ഹെഡ്റൂം' എന്നാൽ പൂർത്തീകരിച്ച നിലയുടെ പ്രതലത്തിൽ നിന്ന് പൂർത്തീകരിച്ച മേൽഭിത്തിയുടെ പ്രതലം വരെ അളന്നുള്ള വ്യക്തമായ ലംബദൂരം എന്നർത്ഥമാകുന്നു. എന്നാൽ മേൽ ഭിത്തിയുടെ പണി പൂർത്തീകരിക്കാത്തിടത്ത് കുറുകെയുള്ള കഴുക്കോലുകൾ അല്ലെങ്കിൽ ഉത്തരങ്ങൾ അല്ലെങ്കിൽ കൂട്ടിയോജിപ്പിച്ച ഉത്തരങ്ങൾ എന്നിവയെ അളവിന്റെ മുകൾബിന്ദുവായി നിർണ്ണയിക്കേണ്ടതാണ്.

(ba) 'കെട്ടിടത്തിന്റെ ഉയരം' എന്നാൽ പ്ലോട്ട്, തെരുവിന് സമീപത്താകുന്ന സംഗതിയിൽ, തെരുവിനോടു ചേർന്നുള്ള കേന്ദ്രരേഖയുടെ ഏകദേശ നിരപ്പിൽ നിന്നും, മറ്റെല്ലാ സംഗതികളിലും കെട്ടിടത്തിനോട് ചേർന്നുള്ള ഏകദേശം നിലം നിരപ്പിൽ നിന്നുമുള്ള ലംബമായ അകലം എന്നാകുന്നു.

(i) പരന്ന മേൽക്കൂരകളുടെ കാര്യത്തിൽ തെരുവിന്റെ തലത്തിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തേക്കും;

(ii) പിച്ച് മേൽക്കൂരകളുടെ സംഗതിയിൽ പുറംഭിത്തിയുടെ പുറ പ്രതലം ചരിഞ്ഞ മേൽക്കൂരയുടെ പൂർത്തിയായ പ്രതലത്തെ ഖണ്ഡിക്കുന്ന ബിന്ദുവിലേക്കും;

(iii) മട്ടച്ചുവര് മേൽക്കൂരയുടെ സംഗതിയിൽ ഈവ്സ് നിരപ്പിനും, റിഡ്ജിനും ഇടയിലുള്ള മദ്ധ്യബിന്ദുവിലേക്കും;

(iv) മകുടാകൃതി മേൽക്കൂരയുടെ സംഗതിയിൽ മച്ചിന്റെ ഏറ്റവും ഉയരം കുറഞ്ഞ ബിന്ദുവിലേക്കും അളക്കുമ്പോഴുള്ള ലംബമായ അകലം എന്നർത്ഥമാകുന്നു.

എന്നാൽ അലങ്കാരത്തിനല്ലാതെ മറ്റൊരു പ്രവർത്തനത്തിനും ഉതകാത്ത വാസ്തുഘടനകളെ ഉയരം കണക്കാക്കുന്ന ആവശ്യത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്.

കുറിപ്പ്:- ഭൂനിരപ്പിന്റെ ശരാശരി നിരപ്പ് കണക്കാക്കുന്നതിന് കെട്ടിടത്തോട് ചേർന്നുള്ള ഏറ്റവും താഴ്ന്ന ഭൂമിയുടെയും ഉയർന്ന ഭൂമിയുടെയും ശരാശരി അളവ് കണക്കാക്കേണ്ടതാണ്.

(bb) "മുറിയുടെ ഉയരം' എന്നാൽ നിലത്തിനും മേൽക്കൂരയുടെ ഏറ്റവും താഴ്ന്ന ബിന്ദുവിനും ഇടയിലുള്ള ലംബമായ (കുത്തനെയുള്ള) അകലം എന്നർത്ഥമാകുന്നു;

(bc) ‘കുടിൽ' എന്നാൽ മുഖ്യമായും മരം, ചെളി, ഇലകൾ, പുല്ലുകൾ, പുരയോലകൾ അല്ലെങ്കിൽ എളുപ്പത്തിൽ നശിക്കുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഏതെങ്കിലും കെട്ടിടം എന്നർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (bd) ‘വിവരസാങ്കേതിക കെട്ടിടം' എന്നാൽ വിവരസാങ്കേതിക പദ്ധതി, വിവരസാങ്കേതിക പദ്ധതി സഹായ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങളുള്ള വ്യാവസായിക സ്ഥാപനങ്ങളുടെയോ മറ്റേതെങ്കിലും വ്യാപാരസ്ഥാപനങ്ങളുടെയോ കൈവശമുള്ളതും അത്തരം കെട്ടിടത്തിന്റെ ആകെ നിർമ്മിത പ്രദേശത്തിന്റെ ചുരുങ്ങിയത് 70% വിനിമയ സാങ്കേതികാവശ്യത്തിലേക്ക് നീക്കിവച്ചിട്ടുള്ളതും അവശേഷിക്കുന്നവ റസ്റ്റോറന്റുകൾ, ഫുഡ്കോർട്ടുകൾ, സമ്മേളന മുറികൾ, അതിഥി ഭവനങ്ങൾ, മാനസികോല്ലാസ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സഹായക പ്രവർത്തനങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്ന കെട്ടിടം എന്നർത്ഥമാകുന്നു;

(be) ‘വിവരസാങ്കേതിക പാർക്ക്' എന്നാൽ വിവരസാങ്കേതിക കെട്ടിടങ്ങളും അതുപോലെ മറ്റു കെട്ടിടങ്ങളും ഉൾപ്പെട്ടിട്ടുള്ള ഒരു സംയോജിത ടൗൺഷിപ്പ് എന്നർത്ഥമാകുന്നു. വിവരസാങ്കേതിക പാർക്കിലെ വിവരസാങ്കേതിക കെട്ടിടങ്ങൾ ഖണ്ഡം (bd)-യിൽ പ്രതിപാദിച്ചിരിക്കുന്ന പ്രവർത്തനങ്ങളുടെ നിർവഹണ ഉദ്ദേശത്തിലേക്കായി നിർമ്മിക്കേണ്ടതും, വിവരസാങ്കേതിക കെട്ടിടങ്ങളും വിവരസാങ്കേതിക പാർക്കിലുള്ള ശേഷിക്കുന്ന കെട്ടിടങ്ങളും പരസ്പരപൂരകങ്ങളായി വിവരസാങ്കേതിക കെട്ടിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് സഹായകമായി പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ളവയായിരിക്കേണ്ടതാണ്. വിവരസാങ്കേതിക പാർക്കിലെ ഭൂവിസ്തൃതിയുടെ 70% വിവര സാങ്കേതിക കെട്ടിടങ്ങളുടെ നിർമ്മാണത്തിനു വേണ്ടിയും ശേഷിക്കുന്ന ഭൂവിസ്തൃതി സഹായക പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഉപയുക്തമാക്കാവുന്നതാണ്. സഹായക പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കെട്ടിടങ്ങളിൽ താമസാവശ്യത്തിനുള്ള കെട്ടിടങ്ങൾ, ഉല്ലാസ സൗകര്യങ്ങൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ, സമ്മേളന കേന്ദ്രങ്ങൾ, ആശുപ്രതികൾ, ഭക്ഷണശാലകൾ, വിവരസാങ്കേതിക കെട്ടിടങ്ങളേയും പാർക്കുകളേയും സഹായിക്കുവാനുദ്ദേശിച്ചുള്ള മറ്റു സാമൂഹ്യസംരംഭത്തിന്റെ ഉപഭാഗങ്ങൾ എന്നിവയും ഉൾപ്പെടാവുന്നതാണ്.

(bf) 'ലിഫ്റ്റ് കിണർ' എന്നാൽ ലിഫ്റ്റ് കുഴിയും, ആയതിന്റെ ഏറ്റവും മുകളിൽ അതിനെ പൂർണമായും ഉൾക്കൊള്ളുവാനുള്ള സ്ഥലവുമുൾപ്പെടെ ലിഫ്റ്റ് കാറിനോ കാറുകൾക്കോ അതിന്റെ സമതുലന തൂക്കത്തിനോ തൂക്കങ്ങൾക്കോ ലംബമായി ചലിക്കുന്നതിന് വേണ്ടി സ്ഥാപിക്കുന്ന ഒരടച്ചു കെട്ടിനുള്ളിലെ തടസ്സരഹിതമായ സ്ഥലം എന്നർത്ഥമാകുന്നു;

(bg) 'മേലറ' എന്നാൽ പിച്ച് മേൽക്കൂരയുടെ അവശേഷിക്കുന്ന സ്ഥലം അല്ലെങ്കിൽ അതുപോലെയുള്ള, സാധാരണ നിലനിരപ്പിന് മുകളിലായി ശേഖരണോദ്ദേശങ്ങൾക്കായി നേരിട്ട് കോണിപ്പടികളില്ലാതെ നിർമ്മിച്ചതോ ഏറ്റെടുത്തതോ ആയ സ്ഥലം എന്നർത്ഥമാകുന്നു;

(bga) 'യന്ത്രവൽകൃത പാർക്കിംങ്ങ്' എന്നാൽ യന്ത്രവൽകൃതമാർഗ്ഗങ്ങളിലൂടെ വാഹനങ്ങൾ പാർക്ക് ചെയ്യുകയും തിരികെയെടുക്കുകയും ചെയ്യുന്നത് ഉൾപ്പെടുന്നതാണ്;

(bh) 'മെസാനിൻ നില' എന്നാൽ മുകളിൽ തൂക്കായും തൊട്ടുതാഴത്തെ ഒരു നിലയെ കവിഞ്ഞും നിൽക്കുന്ന ഏതെങ്കിലും നിലയുടെ മദ്ധ്യനില എന്നർത്ഥമാകുന്നു;

(bi) ‘കൈവശഗണം' എന്നാൽ ഒരു പ്ലോട്ടോ, ഒരു കെട്ടിടമോ, കെട്ടിടത്തിന്റെ ഒരു ഭാഗമോ, പ്രധാനമായും എന്താവശ്യത്തിന് ഉപയോഗിക്കുന്നുവോ, ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നുവോ ആ ആവശ്യം എന്നർത്ഥമാകുന്നു. ഒരു പ്ലോട്ടോ, കെട്ടിടമോ, കൈവശാവകാശം അനുസരിച്ച് തരംതിരിക്കേണ്ടി വരുമ്പോൾ ഒരു കൈവശാവകാശത്തിന്റെ സഹായക കൈവശാവകാശങ്ങളും കൂടി അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.

(bj) 'തുറസ്സായ സ്ഥലം' എന്നാൽ അന്തരീക്ഷത്തിലേക്ക് തുറന്നിരിക്കുന്ന ഒരു പ്ലോട്ടിന്റെ അവിഭാജ്യഘടകമായ സ്ഥലം എന്നർത്ഥമാകുന്നു;

(bk) ‘നിർമ്മാണ പ്രവർത്തനം' എന്നാൽ സാമൂഹ്യജീവിതത്തിന് അത്യന്താപേക്ഷിതമായ ഏതെങ്കിലും സേവനങ്ങളുടെ അല്ലെങ്കിൽ കാലാകാലങ്ങളിൽ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ അപ്രകാരം പ്രഖ്യാപിച്ചിട്ടുള്ളവയുടെ പരിപാലനം, വികസനം അല്ലെങ്കിൽ നടത്തിപ്പ് തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള താൽക്കാലികമോ സ്ഥിരമോ ആയ നിർമ്മാണം എന്നർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (bl) ‘ഉടമസ്ഥൻ' എന്നാൽ, കെട്ടിടമോ, ഭൂമിയോ അതിന്റെ ഭാഗമോ ഒരു പാട്ടക്കാരന് അല്ലെങ്കിൽ വാടകക്കാരന് കൊടുത്തിരിക്കുന്ന സംഗതിയിൽ സ്വന്തം കണക്കിലോ അല്ലെങ്കിൽ സ്വന്തം കണക്കിലും മറ്റുള്ളവരുടെ കണക്കിലും, കൂടിയോ ഒരു ഏജന്റ്, ട്രസ്റ്റി, ആരുടെയെങ്കിലും രക്ഷിതാവ് അല്ലെങ്കിൽ റസീവർ എന്ന നിലയ്ക്കോ പാട്ടം അല്ലെങ്കിൽ വാടക സ്വീകരിച്ചു കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ സ്വീകരിക്കുവാൻ അർഹതയുള്ളതോ അല്ലെങ്കിൽ സ്വീകരിക്കേണ്ടതോ ആയ വ്യക്തിയും ഉൾപ്പെടുന്നതാകുന്നു;

(bm) 'പഞ്ചായത്ത്' എന്നാൽ, 1994-ലെ കേരള പഞ്ചായത്ത് രാജ് (1994-ലെ 13) ആക്റ്റിലെ 4-ാം വകുപ്പുപ്രകാരം രൂപീകൃതമായ ഒരു പഞ്ചായത്തെന്നർത്ഥമാകുന്നു;

(bn) 'അരമതിൽ' എന്നാൽ നിലയുടെയോ മേൽക്കൂരയുടെയോ അഗ്രഭാഗത്തിനോട് ചേർന്ന് 1.2 മീറ്ററിൽ കവിയാത്ത ഉയരത്തിൽ പണിതിട്ടുള്ള ചെറുഭിത്തി എന്നർത്ഥമാകുന്നു;

(bo) 'പാർക്കിങ്ങ് സ്ഥലം' എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ മതിയായ വലുപ്പത്തിൽ അടച്ചുകെട്ടിയിട്ടുള്ള അല്ലെങ്കിൽ അടച്ചുകെട്ടില്ലാത്തതും തെരുവിലേക്കോ അല്ലെങ്കിൽ ഇടവഴിയിലേക്കുമുള്ള വാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനമനുവദിച്ച് കൊണ്ട് വാഹനത്താവളവുമായി ബന്ധിപ്പിക്കുന്ന വാഹന ഗതാഗത വഴിയുൾപ്പെടുന്ന സ്ഥലം എന്നർത്ഥമാകുന്നു;

(bp) ‘നടപ്പാത' എന്നാൽ പ്രവേശനത്തിനുള്ള മാർഗ്ഗം എന്നർത്ഥമാകുന്നതും ഇടനാഴി എന്നതിനോട് സമാനാർത്ഥമുള്ളതുമാകുന്നു;

(bq) 'പാത' എന്നാൽ ഇഷ്ടിക, കോൺക്രീറ്റ് കല്ല്, അസ്ഫാൾട്ട് അല്ലെങ്കിൽ അത്തരം സാമഗ്രികൾ കൊണ്ട് നിർമ്മിച്ച നടവഴി എന്നർത്ഥമാകുന്നു;

(br) 'പെർമിറ്റ്' എന്നാൽ ജോലി നിർവ്വഹണത്തിനായി സെക്രട്ടറി രേഖാമൂലം നൽകുന്ന അനുമതി അല്ലെങ്കിൽ അധികാരപ്പെടുത്തൽ എന്നർത്ഥമാകുന്നു;

(bs) ‘ശാരീരികമായി വൈകല്യമുള്ളവർ' എന്നാൽ 1995-ലെ (1996-ലെ 1) ശാരീരിക വൈകല്യങ്ങളുള്ള ആളുകൾ (തുല്യഅവസരങ്ങളും അവകാശസംരക്ഷണവും പൂർണ്ണപങ്കാളിത്തവും) എന്ന നിയമത്തിലെ 2-ാം വകുപ്പ് ഉപവാക്യം (t) നിർവ്വചിച്ചിരിക്കുന്ന പ്രകാരം വൈകല്യമുള്ളവർ എന്നർത്ഥമാകുന്നു.

(bt) 'അടിത്തറ' എന്നാൽ തറക്ക് മുകളിലാദ്യമുള്ള നിലത്തിന്റെ ചുറ്റുമുള്ള പ്രതലത്തിനും നിലത്തിന്റെ പ്രതലത്തിനുമിടയിലുള്ള നിർമ്മാണത്തിന്റെ ഭാഗമെന്നർത്ഥമാകുന്നു;

(bu) ‘അടിത്തറ വിസ്തീർണ്ണം' എന്നാൽ, അടിത്തറ നിരപ്പിലുള്ള കെട്ടിടത്തിന്റെ വിസ്തീർണ്ണം എന്നർത്ഥമാകുന്നതും, അതിൽ ഭിത്തികൊണ്ട് വലയം ചെയ്തിട്ടില്ലാത്ത തുറന്ന പോർച്ചിന്റെയോ അടച്ചുകെട്ടില്ലാത്ത കോണിപ്പടിയുടെയോ അതുപോലുള്ളവയുടെയോ വിസ്തീർണ്ണം ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു;

(bv) ‘പ്ലോട്ട്' എന്നാൽ കൃത്യമായ അതിരുകളാൽ വലയം ചെയ്യപ്പെട്ട ഭൂമിയുടെ ഭാഗമോ അല്ലെങ്കിൽ ഒരു തുണ്ടോ എന്നർത്ഥമാകുന്നു;

(bw) ‘പ്ലോട്ട്മൂല' എന്നാൽ, കൂട്ടിമുട്ടുന്ന രണ്ടോ അതിൽ കൂടുതലോ തെരുവുകളോട് ചേർന്നുള്ള ഒരു പ്ലോട്ട് എന്നർത്ഥമാകുന്നു;

(bx) 'മലിനീകരണ നിയന്ത്രണ ബോർഡ്' എന്നാൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നർത്ഥമാകുന്നു;

(by) 'പോർച്ച്' എന്നാൽ കെട്ടിടത്തിലേക്കുള്ള വാഹനങ്ങളുടെയും കാൽനടക്കാരുടെയും പ്രവേശനത്തിന് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ തൂണുകളിലോ മറ്റോ ഉറപ്പിക്കപ്പെട്ട കെട്ടിടത്തിന്റെ മേലാപ്പ് എന്നർത്ഥമാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (bz) ‘പിന്നാമ്പുറം' എന്നാൽ പ്ലോട്ടിന്റെ തന്നെ ഭാഗമായി പ്ലോട്ടിന്റെ പിൻഭാഗത്ത് വിലങ്ങനെ വ്യാപിച്ചുകിടക്കുന്നതും ഉപയോഗയോഗ്യവുമായ തുറന്ന സ്ഥലം എന്നർത്ഥമാകുന്നു. പിൻഭാഗമല്ലാത്ത തുറന്ന ഉപയോഗയോഗ്യമായ മറ്റേതുവശവും പിന്നാമ്പുറമായി കണക്കാക്കേണ്ടതാണ്.

(ca) 'ഭൂമിയുടെ പുനർവികസനം' എന്നാൽ ഒരു വികസന പദ്ധതിക്കനുസൃതമായുള്ള ഭൂമിയുടെ നിലവിലുള്ള ഉപയോഗം ജനസംഖ്യാ വിഭജന മാതൃക, പ്രദേശത്തെ കെട്ടിടങ്ങൾ നീക്കം ചെയ്യൽ, പരിഷ്ക്കരണം, അല്ലെങ്കിൽ പുന:സ്ഥാപനം എന്നർത്ഥമാകുന്നു. ജനസാന്ദ്രതയിലെ വർദ്ധനവ് അല്ലെങ്കിൽ കുറവ്, ജീർണ്ണിച്ച കെട്ടിടങ്ങളുടെ ഏറ്റെടുക്കൽ, നീക്കം ചെയ്യൽ, ശുചീകരണ സൗകര്യങ്ങൾ, ജലവിതരണം, വൈദ്യുതി, തെരുവുകൾ, ഉല്ലാസോദ്യാനങ്ങൾ തുടങ്ങിയവയുടെ കേടുപാടു തീർക്കൽ, നവീകരണം അല്ലെങ്കിൽ മെച്ചപ്പെട്ട സ്ഥിതിയിൽ മുൻഗണന കൊടുത്ത് നിർമ്മിച്ച പ്രദേശങ്ങളുടെ അഭിവൃദ്ധി, സംരക്ഷണം മുതലായവയും ഉൾപ്പെടുന്നതാണ്.

(cb) 'രജിസ്റ്റർ ചെയ്ത ആർക്കിറ്റെക്റ്റ്/എഞ്ചിനീയർ/ടൗൺപ്ലാനർ/സൂപ്പർവൈസർ' എന്നാൽ ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തതോ അല്ലെങ്കിൽ അങ്ങിനെ രജിസ്റ്റർ ചെയ്തതായി കരുതാവുന്ന ഒരു ആർക്കിടെക്റ്റ്/എഞ്ചിനീയർ/ടൗൺപ്ലാനർ/സൂപ്പർവൈസർ എന്നർത്ഥമാകുന്നു.

(cc) 'റോഡ്' എന്നാൽ നിലവിലുള്ളത് അല്ലെങ്കിൽ ഏതെങ്കിലും നഗരാസൂത്രണ പദ്ധതി പ്രകാരം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതും പൊതുജനത്തിന് ഒരു നിർദ്ദിഷ്ട കാലാവധി തടസമില്ലാതെയുള്ള സഞ്ചാരത്തിന് അവകാശമുള്ളതുമായ ഏതെങ്കിലും ഹൈവേ, തെരുവ്, ഇടനാഴി, ഊടുവഴി, ഇടവഴി, വാഹനപാത, നടവഴി എന്നെല്ലാമർത്ഥമാകുന്നു;

(cca) 'റോഡ് നിരപ്പ്' എന്നാൽ ഒരു പ്ലോട്ടിനോട് ചേർന്നുള്ള നിരത്തിന്റെ ആധികാരികമായി സ്ഥാപിതമായ മധ്യരേഖയുടെ എലിവേഷൻ എന്നർത്ഥമാകുന്നതും ആധികാരികമായി ഒരു എലിവേഷൻ സ്ഥാപിച്ചിട്ടില്ലായെങ്കിൽ മധ്യരേഖയുടെ നിലവിലുള്ള ഉയർച്ച എന്നർത്ഥമായിരിക്കുന്നതാണ്.

(cd) ‘വരിക്കെട്ടിടം' എന്നാൽ ആന്തരീക തുറവിയുള്ള സ്ഥലങ്ങളോട് കൂടിയോ കൂടാതെയോ മുൻഭാഗവും പിന്നാമ്പുറവും മാത്രം തുറന്ന സ്ഥലങ്ങളോട് കൂടിയതുമായ കെട്ടിടനിര എന്നർത്ഥമാകുന്നു;

(ce) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(cf) ‘വകുപ്പ്' എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) ഒരു വകുപ്പ് എന്നർത്ഥമാകുന്നു;

(cg) ‘സുരക്ഷാമേഖല' എന്നാൽ സംസ്ഥാനസർക്കാരിന്റെ ആഭ്യന്തര വകുപ്പ് കാലാകാലങ്ങളിൽ സുരക്ഷിതമേഖലയായി തിരിച്ചറിയുകയും രേഖപ്പെടുത്തുകയും തദ്ദേശസ്വയംഭരണ വകുപ്പ് സർക്കാർ ഗസറ്റിൽ വിജ്ഞാപനം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഏതെങ്കിലും പ്രദേശം എന്നർത്ഥമാകുന്നു. ഈ ചട്ടങ്ങളുടെ ഉദ്ദേശത്തിലേക്കായി മർമ്മപ്രധാനവും തന്ത്ര പ്രധാനവുമായ പ്രതിഷ്ഠാപനങ്ങൾ, ഓഫീസുകൾ, വസതികൾ, സ്ഥാപനങ്ങൾ, അതിരടയാളം, ജയിൽ കോമ്പൗണ്ടുകൾ, സ്മാരകങ്ങൾ, തുറമുഖങ്ങൾ, കപ്പൽ ശാലകൾ, ശാസ്ത്രീയ ഉപരിപഠന ഗവേഷണകേന്ദ്രങ്ങൾ തുടങ്ങിയതുപോലുള്ളവ ഉൾക്കൊള്ളുന്ന സൈറ്റുകൾ അല്ലെങ്കിൽ പ്ലോട്ടിനു ചുറ്റുമുള്ളതും സർക്കാരിന്റെ അഭിപ്രായത്തിൽ പ്രത്യേക സുരക്ഷ ആവശ്യമുള്ളതും നിർമ്മാണങ്ങൾക്കും ചുറ്റുമുള്ള ഭൂമിവികസനങ്ങൾക്കും നിയന്ത്രണങ്ങൾ അല്ലെങ്കിൽ വിലക്കുകൾ അത്യാവശ്യമുള്ളതുമായ ഏതെങ്കിലും ഒരു പ്രദേശം സുരക്ഷിതമേഖലയായി രേഖപ്പെടുത്താവുന്നതാണ്.

(ch) ‘സർവ്വീസ് റോഡ്' എന്നാൽ സേവന ഉദ്ദേശ്യങ്ങൾക്കായി ഒരു പ്ലോട്ടിന്റെ പിൻ ഭാഗത്തോ വശങ്ങളിലോ സജ്ജീകരിച്ചിട്ടുള്ള ഒരു റോഡോ അല്ലെങ്കിൽ ഇടവഴി എന്നർത്ഥമാകുന്നു;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (ci) ‘സർവ്വീസ് സ്റ്റേഷൻ' എന്നാൽ മോട്ടോർ വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താത്ത, മോട്ടോർ വാഹനങ്ങൾ കഴുകുകയും വൃത്തിയാക്കുകയും അവയ്ക്ക് എണ്ണ ഇടുകയും മാത്രം ചെയ്യുന്ന ഒരു സ്ഥലം എന്നർത്ഥമാകുന്നു;

(cj) 'പിൻമാറ്റ രേഖ' എന്നാൽ ഒരു തെരുവിന്റെ വശത്തുനിന്ന് ആ തെരുവിന്റെ മദ്ധ്യരേഖയെ സംബന്ധിച്ച് വരയ്ക്കുന്നതും യാതൊന്നും നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുവാൻ പാടില്ലാത്തതുമായ ഒരു നിശ്ചിത കെട്ടിടരേഖ എന്നർത്ഥമാകുന്നു;

(ck) 'അഴുക്ക്ചാൽ' എന്നാൽ ഖരം അല്ലെങ്കിൽ ദ്രാവക മാലിന്യവസ്തുക്കൾ ഓടയിലേക്ക് ഒഴുക്കുന്നതിനായി ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഉപയോഗിക്കാനായി നിർമ്മിച്ച ബാഹ്യമോ അല്ലാത്തതോ ആയ ചാൽ എന്നർത്ഥമാകുന്നു;

(cl) 'വാണിഭശാല / കട' എന്നാൽ ഗാർഹികവും കുടുംബപരവും വ്യക്തിപരവുമായ ഉപയോഗത്തിനും ഉപഭോഗത്തിനും ഭക്ഷണത്തിനും ആവശ്യമായ വസ്തുക്കൾ വിൽക്കുന്നതിനോടൊപ്പം ഏത് ഇനം വസ്തുക്കളും സാധാരണയായി വിൽക്കുന്ന സ്ഥലമെന്നർത്ഥമാകുന്നു. എന്നാൽ ഇതിൽ ഒരു 'വർക്ക്ഷോപ്പ്' ഉൾപ്പെടുന്നതല്ല;

(cm) 'പാർശ്വാങ്കണം' എന്നാൽ കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തിനും പ്ലോട്ട് അതിർത്തിക്കുമിടയിൽ വിലങ്ങനെ വ്യാപിച്ചു കിടക്കുന്നതും മുറ്റത്തിന്റെ ഉപയോഗയോഗ്യമായ അല്ലെങ്കിൽ മുൻപിൻഭാഗങ്ങൾ അല്ലാത്ത വശങ്ങളെ അഭിമുഖീകരിക്കുന്നതും പ്ലോട്ടിന്റെ ഭാഗവുമായ തുറസ്സായ സ്ഥലം എന്നർത്ഥമാകുന്നു;

(cn) ‘സൈറ്റ്' എന്നാൽ ഒരു പ്ലോട്ടും അതിന്റെ ചുറ്റുമുള്ള പരിസരപ്രദേശങ്ങളും എന്നർത്ഥമാകുന്നു;

(co) ‘കോണിപ്പടി ആവരണം' എന്നാൽ കോണിപ്പടിയുടെ ആവശ്യത്തിനു മാത്രമായുള്ളതും, മനുഷ്യവാസത്തിനല്ലാത്ത, മേൽക്കൂരയോട് കൂടി അടച്ചുകെട്ടുള്ള കാലാവസ്ഥ സംരക്ഷണ വലയത്തോടുകൂടിയതുമായ ക്യാബിൻ പോലെയുള്ള നിർമ്മാണം എന്നർത്ഥമാകുന്നു. ഇതിന് കോണിപ്പടി ക്യാബിനെന്നോ, കോണിപ്പടി മുറിയെന്നോ വിളിക്കാവുന്നതാണ്.

(cp) ‘വിൽപനശാല' എന്നാൽ മുഖ്യമായും സാധനങ്ങളുടെ പ്രദർശനത്തിനും വില്പനയ്ക്കുമായി ഉപയോഗിക്കുന്ന കുടിൽ അല്ലാത്ത താൽക്കാലിക നിർമ്മാണം എന്നർത്ഥമാകുന്നു;

(cq) 'നില' എന്നാൽ ഏതെങ്കിലും നിലയുടെ പ്രതലത്തിനും അതിന് തൊട്ടുമുകളിലുള്ള നിലയുടെ പ്രതലത്തിനും ഇടയ്ക്ക് ഉൾപ്പെട്ടിട്ടുള്ള കെട്ടിടഭാഗം അല്ലെങ്കിൽ മുകൾ നിലയില്ലെങ്കിൽ ഏതെങ്കിലും നിലയ്ക്കും അതിനു മുകളിലുള്ള മേൽക്കൂരയ്ക്കുമിടയിലുള്ള സ്ഥലം എന്നർത്ഥമാകുന്നു;

(cr) ‘തെരുവ്' എന്നാൽ ഒന്നിലധികമായുള്ള കെട്ടിടത്തിനോ, പ്ലോട്ടിനോ പ്രവേശനം നൽകുന്നതും റോഡിന് പര്യായമായി കാണാവുന്നതുമായ സ്വകാര്യതെരുവ് അല്ലെങ്കിൽ പൊതു തെരുവ് എന്നർത്ഥമാകുന്നു;

(cs) ‘തെരുവ് രേഖ' എന്നാൽ തെരുവിന്റെ പാർശ്വപരിധികൾ നിർവ്വചിക്കുന്ന രേഖ എന്നർത്ഥമാകുന്നു;

(ct) ‘തെരുവ് നിരപ്പ്' എന്നാൽ തെരുവിന്റെ കേന്ദ്രരേഖയിലുള്ള നിരപ്പ് എന്നർത്ഥമാകുന്നു;

(cu) ‘നിർമ്മാണം' എന്നാൽ ഒരു നിശ്ചിത രീതിയിൽ ഭാഗങ്ങൾ ഒരുമിച്ച് ചേർത്ത് ക്രമീകരിച്ചതോ അല്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ചതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കെട്ടിടമോ അല്ലെങ്കിൽ ഏതെങ്കിലും ഭാഗം അല്ലെങ്കിൽ പണിയിച്ചിട്ടുള്ളതോ നിർദ്ദേശിച്ചതോ ആയ എന്തെങ്കിലും ഒരു ഘടനയോ എന്നർത്ഥമാകുന്നു. നിർമ്മാണം എന്നാൽ കെട്ടിടം എന്നർത്ഥവും ഉൾപ്പെടുന്നതാണ്.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (cv) ‘വെയിൽമറ അല്ലെങ്കിൽ കാലാവസ്ഥ സംരക്ഷണമറ' എന്നാൽ പുറംഭിത്തികളിൽ തുറന്നയിടങ്ങൾക്ക് മുകളിലായി വെയിലിലും മഴയിലും നിന്നുള്ള സംരക്ഷണത്തിനായി ചരിച്ചോ സമാന്തരമായോ തള്ളി നിൽക്കുന്നതായിട്ടുള്ള നിർമ്മാണം എന്നർത്ഥമാകുന്നു.

(cw) 'കുടിയിരിപ്പ്' എന്നാൽ, ഒരു വാസസ്ഥല യൂണിറ്റായി ഉദ്ദേശിക്കുന്നതോ, ഉപയോഗിക്കുന്നതോ, ഉപയോഗിക്കുവാൻ ഇടയുള്ളതോ ആയ, മനുഷ്യവാസത്തിന്, വിശിഷ്യാ വാടകക്കാർക്ക് വാടകയ്ക്ക് നൽകുന്ന ഒരു കെട്ടിടത്തിന്റെ ഭാഗം എന്നർത്ഥമാകുന്നു;

(cx) ‘പണിയുക' എന്നാൽ;

(i) ഏതെങ്കിലും ഒരു സൈറ്റിൽ മുമ്പ് പണിതുയർത്തിയതായാലും അല്ലെങ്കിലും ഒരു പുതിയ കെട്ടിടം പണിയുക;

(ii) അടിത്തറ നിരപ്പിനു മുകളിലുള്ള കെട്ടിടഭാഗങ്ങൾ പൊളിച്ചു കളയുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുള്ള ഏതൊരു കെട്ടിടത്തിന്റെയും പുനർനിർമ്മാണം;

(iii) ഒരു വിനിയോഗ ഗണത്തിൽ നിന്ന് മറ്റൊരു വിനിയോഗ ഗണത്തിലേക്കുള്ള പരിവർത്തനം;

(cy) 'യാത്രാദൂരം' എന്നാൽ പുറംവാതിലിൽ എത്തുന്നതിനായി കൈവശക്കാരൻ സഞ്ചരിക്കണ്ട അകലം എന്നർത്ഥമാകുന്നു;

(cz) 'ഗോത്രവർഗ്ഗ പ്രദേശം' എന്നതിൽ സർക്കാർ കാലാകാലങ്ങളിൽ ഗോത്രവർഗ്ഗവാസ പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യുന്ന ഒരു പ്രദേശം ഉൾപ്പെടുന്നതാകുന്നു;

(da) 'യോജിപ്പിക്കാത്ത കക്കൂസ്" എന്നാൽ ഒരു സെപ്റ്റിക്സ് ടാങ്കുമായി ബന്ധിപ്പിക്കാവുന്നതും എന്നാൽ പൊതു അഴുക്ക്ചാൽ സംവിധാനവുമായി യോജിപ്പിക്കാത്തതുമായ കക്കൂസ് എന്നർത്ഥമാകുന്നു;

(db) ‘സുരക്ഷിതമല്ലാത്ത കെട്ടിടം' എന്നാൽ ഘടനാപരമായി സുരക്ഷിതമല്ലാത്തതും ശുചീകരണ സംവിധാനമില്ലാത്തതും പുറത്തേക്ക് കടക്കാൻ മതിയായ മാർഗം വ്യവസ്ഥ ചെയ്തിട്ടില്ലാത്തതും അഗ്നിബാധ മൂലമോ മറ്റോ മനുഷ്യജീവന് അപകടകരമായതോ പരിപാലനത്തിലെ അപര്യാപ്തതമൂലമോ ജീർണാവസ്ഥമൂലമോ, ഉപേക്ഷിച്ചതുമൂലമോ നിലവിലുള്ള ഉപയോഗം പൊതു നന്മയ്ക്കോ, സുരക്ഷയ്ക്കോ ആരോഗ്യത്തിനോ ഹാനികരമാകുകയോ ചെയ്യുന്ന കെട്ടിടം എന്നർത്ഥമാകുന്നു;

(dc) 'ഉപയോഗ ഗണം' എന്നാൽ ഒരു പ്ലോട്ടോ, കെട്ടിടമോ അല്ലെങ്കിൽ കെട്ടിടത്തിന്റെ ഒരു ഭാഗമോ ഉപയോഗിക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മുഖ്യ ഉപയോഗം എന്നർത്ഥമാകുന്നു;

(dd) ‘വരാന്ത' എന്നാൽ ഏതെങ്കിലും ഒരു വശമെങ്കിലും തുറന്നതും, അങ്ങനെ തുറന്നിരിക്കുന്ന വശത്ത് അരമതിൽ, ചട്ടക്കുട്, ഗ്രിൽ, വേലി തുടങ്ങിയവ ഇല്ലാത്തതും ആവരണമുള്ളതുമായ ഒരു സ്ഥലം എന്നർത്ഥമാകുന്നു;

(de) 'ഗ്രാമപഞ്ചായത്ത്' എന്നാൽ 1994-ലെ പഞ്ചായത്ത് രാജ് (1994-ലെ 13) ആക്റ്റിലെ 4(1)(a) വകുപ്പിൻ കീഴിൽ രൂപീകരിച്ചിട്ടുള്ള ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(df) ‘പണ്ടകശാല' എന്നാൽ, ഒരു കെട്ടിടത്തിന്റെ ഗണ്യമായ ഭാഗം അല്ലെങ്കിൽ അത് പൂർണ്ണമായും വില്പനയ്ക്കക്കോ സംഭരണത്തിനോ അല്ലെങ്കിൽ അത്തരം ഉദ്ദേശ്യങ്ങൾക്കോ ഉള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനോ അല്ലെങ്കിൽ സൂക്ഷിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതും എന്നർത്ഥമാകുന്നു. എന്നാൽ ഒരു വാണിഭശാലയുടെ അല്ലെങ്കിൽ കടയുടെ ഉചിതമായ ഉപയോഗത്തിനായി ബന്ധിപ്പിച്ചിട്ടുള്ള സംഭരണമുറി ഉൾപ്പെടുത്താത്തതുമാണ്;

(dg) ‘ജല അതോറിറ്റി' എന്നാൽ ഒരു പ്രദേശത്തെ ജലവിതരണ സംവിധാനങ്ങളും അഴുക്കു ചാലുകളും സ്ഥാപിക്കുന്നതിനായി കേരള സർക്കാർ നിർവ്വഹണാധികാരം നൽകി നിയോഗിച്ച അതോറിറ്റി എന്നർത്ഥമാകുന്നു.

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ (dh) ‘വാട്ടർ ക്ലോസറ്റ്' എന്നാൽ പെട്ടെന്നും സമൃദ്ധമായും പ്രവഹിക്കുന്ന ജലം കൊണ്ട് ശുചിയാക്കാൻ ക്രമീകരിച്ചിട്ടുള്ളതും കുളിമുറിയുൾപ്പെടാത്തതുമായ ഒരു കക്കൂസ് എന്നർത്ഥമാകുന്നു.

(di) 'ജലപ്രവാഹം' എന്നാൽ പ്രകൃതിദത്തമോ അല്ലെങ്കിൽ കൃത്രിമമോ ആയ ജലനിർഗമന സംവിധാനത്തിനുള്ള കൈത്തോടോ, നദിയോ, അരുവിയോ എന്നർത്ഥമാകുന്നു.

(dia) 'റോഡിന്റെ വീതി' എന്നാൽ മീഡിയനുകൾ, സർവ്വീസ് റോഡുകൾ, ഫ്ളൈ ഓവറുകൾ ഉൾപ്പെടെ സഞ്ചരിക്കുവാനുള്ള അവകാശം എന്നർത്ഥമാകുന്നു;

(dj) ‘അങ്കണം' എന്നാൽ ഈ ചട്ടങ്ങൾ പ്രകാരം ഒരു കെട്ടിടവുമായി ബന്ധപ്പെട്ട പ്രത്യേക അനുവാദം നൽകിയിട്ടുള്ള നിർമ്മാണങ്ങൾ കയ്യടക്കിയതൊഴിച്ച് കൈവശപ്പെടുത്താത്തതും തടസമില്ലാത്തതും പ്ലോട്ടിന്റെ അതിർത്തി രേഖകൾക്കും കെട്ടിടത്തിനും ഇടയ്ക്ക് ഭൂനിരപ്പിലുള്ള തുറന്ന സ്ഥലം എന്നർത്ഥമാകുന്നു. അടച്ചുകെട്ടിയ പൂമുഖത്തോട് കൂടിയ കെട്ടിടത്തിന്റെ ഏറ്റവും അടുത്ത ബിന്ദുവിൽ നിന്ന് മുൻഭാഗത്തും പിൻഭാഗത്തും പ്ലോട്ട് അതിർത്തിയായ പാർശ്വാങ്കണങ്ങൾക്കും ഇടയിലുള്ള ഏറ്റവും ചുരുങ്ങിയ അകലമാണ് എല്ലാ അങ്കണങ്ങൾക്കും അളവായിരിക്കുന്നത്. ഒരു അങ്കണത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അതേ അങ്കണത്തിലേക്ക് പ്രവേശനമുണ്ടായിരിക്കേണ്ടതാണ്;

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും എന്നാൽ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ 1994-ലെ കേരള പഞ്ചായത്ത് ആക്റ്റിൽ (1994-ലെ 13) നിർവചിച്ചതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആ ആക്റ്റിൽ നൽകിയിട്ടുള്ള അതേ അർത്ഥം ഉണ്ടായിരിക്കുന്നതാണ്.

3. ബാധകമാക്കൽ- ഈ ചട്ടങ്ങൾ,-

(i) താഴെ വിശദീകരിക്കും പ്രകാരം ഏതെങ്കിലും പൊതുവായതോ അല്ലെങ്കിൽ സ്വകാര്യ കെട്ടിടത്തിനോ ബാധകമാണ്, അതായത്.-

(a) പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് അതിന്റെ രൂപകല്പനയ്ക്കും നിർമ്മാണത്തിനും;

(b) കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മാറ്റം വരുത്തിയിടത്ത് മാറ്റം വന്ന കെട്ടിട ഭാഗത്തിന്;

(c) കെട്ടിടത്തിന്റെ കൈവശാവകാശത്തിനോ ഉപയോഗത്തിനോ മാറ്റം വരുമ്പോൾ മാറ്റം ബാധിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങൾക്കും;

(d) കെട്ടിടത്തിനോടുള്ള കൂട്ടിച്ചേർക്കലോ വിപുലീകരണമോ നടത്തുന്ന സംഗതിയിൽ അത്തരം കൂട്ടിച്ചേർക്കലിനും വിപുലീകരണത്തിനും മാത്രം ഈ ചട്ടങ്ങൾ ബാധകമാകുന്നതാണ്;

This page is Accepted in Panchayath Wiki Project. updated on: 17/ 02/ 2018 by: Dinil

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ