Panchayat:Repo18/vol1-page0351
17. അവകാശവാദങ്ങളും ആക്ഷേപങ്ങളും സംബന്ധിച്ച വാദം കേൾക്കുന്നതിനുള്ള നോട്ടീസ്..-(1) 15-ാം ചട്ടപ്രകാരമോ 16-ാം ചട്ടപ്രകാരമോ ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ തീർപ്പാകാത്ത പക്ഷം, രജിസ്ട്രേഷൻ ആഫീസർ,- (എ.) അവകാശവാദമോ ആക്ഷേപമോ സംബന്ധിച്ച വാദം കേൾക്കുന്നതിനുള്ള തീയതിയും സമയവും സ്ഥലവും ചട്ടം 14-ലെ (ബി) ഖണ്ഡപ്രകാരം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ വിനിർദ്ദേശി ക്കേണ്ടതും;
(ബി.) വാദം കേൾക്കുന്നത് സംബന്ധിച്ച്.- (i) അവകാശവാദത്തിന്റെ സംഗതിയിൽ അവകാശിക്ക് ഫാറം 12-ലും; (ii) ഏതെങ്കിലും പേര് ഉൾപ്പെടുത്തുന്നതിനെതിരായ ആക്ഷേപത്തിന്റെ സംഗതിയിൽ ഫാറം 13-ൽ ആക്ഷേപകനും, ഫാറം 14-ൽ ആർക്കെതിരെയാണോ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്, അയാൾക്കും കൂടാതെ; (iii) ഏതെങ്കിലും ഉൾക്കുറിപ്പിന്റെ വിശദാംശത്തിനോ വിശദാംശങ്ങൾക്കോ എതിരായ ആക്ഷേപത്തിന്റെ സംഗതിയിൽ ആക്ഷേപകന് ഫാറം 15-ലും; നോട്ടീസ് നൽകേണ്ടതും; '[(iv) വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ യുടെ സംഗതിയിൽ ഫാറം 15.എ-ലും നോട്ടീസ് നൽകേണ്ടതും) ആകുന്നു.
(2) ഈ ചട്ടപ്രകാരമുള്ള ഒരു നോട്ടീസ്, നേരിട്ടോ ഇതിലേക്കായി അധികാരപ്പെടുത്തിയ ആൾ നേരിട്ടോ ഇതിലേക്കായി അധികാരപ്പെടുത്തിയ ആൾ രജിസ്റ്റേർഡ് തപാലായോ അല്ലെങ്കിൽ അയാളുടെ താമസസ്ഥലത്തോ ആ നിയോജക മണ്ഡലത്തിനുള്ളിൽ അവസാനം താമസിച്ചതായി അറിയപ്പെടുന്ന വസതിയിലോ അത് പതിച്ചോ നൽകാവുന്നതാണ്. 18. അവകാശവാദങ്ങളിന്മേലും ആക്ഷേപങ്ങളിന്മേലും അന്വേഷണം.- (1) 17-ാം ചട്ടപ്ര കാരം നോട്ടീസ് നൽകിയിട്ടുള്ള എല്ലാ അവകാശവാദങ്ങളിന്മേലും ആക്ഷേപങ്ങളിന്മേലും oelom5Ges ഷൻ ആഫീസർ ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും അതിന്മേലുള്ള അദ്ദേഹത്തിന്റെ തീരുമാനം രേഖപ്പെടുത്തേണ്ടതുമാണ്. (2) വാദം കേൾക്കുമ്പോൾ അവകാശവാദി അഥവാ അതതു സംഗതിപോലെ, തടസ്സക്കാരനും തടസ്സവിധേയനും, രജിസ്ട്രേഷൻ ആഫീസറുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന് സഹായകരമാ യേക്കാവുന്ന മറ്റേതൊരാൾക്കും ഹാജരാകാനും പറയാനുള്ളത് പറയാനും അവകാശമുണ്ടായിരി ക്കുന്നതാണ്. (3) രജിസ്ട്രേഷൻ ആഫീസർക്ക് അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച്.- (എ.) അവകാശവാദിയോടോ, തടസ്സക്കാരനോടോ, തടസ്സവിധേയനോടോ അദ്ദേഹത്തിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടാവുന്നതും; (ബി) ഏതൊരു വ്യക്തിയും നൽകിയ തെളിവ് സത്യപ്രതിജ്ഞ ചെയ്ത് ബോധിപ്പിക്കണ മെന്ന് ആവശ്യപ്പെടാവുന്നതും ഇതിലേക്കായി സത്യവാചകം ചൊല്ലിക്കൊടുക്കാവുന്നതുമാണ്. '[18 എ. പ്രവാസി ഭാരതീയ സമ്മതിദായകരെ സംബന്ധിച്ച അവകാശ വാദങ്ങളും ആക്ഷേപങ്ങളും അന്വേഷിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ.- സമ്മതിദായക പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് പ്രവാസി ഭാരതീയ സമ്മതിദായകരിൽ നിന്നും ലഭിക്കുന്ന ഓരോ അവ കാശവാദത്തിന്മേലും, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ആഫീസർ,- (എ.) അത്തരം അവകാശവാദങ്ങളുടെ ഒരു ലിസ്റ്റ് 14-ാം ചട്ടത്തിന്റെ ക്ലിപ്ത നിബന്ധന യിൽ പറഞ്ഞിട്ടുള്ള പ്രകാരം പ്രദർശിപ്പിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതും; (ബി) ഓരോ അവകാശവാദത്തിൻമേലും ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും;