Panchayat:Repo18/vol1-page0708
ത്തിന്റെ മുൻകൂർ അനുമതിക്കും വിധേയമായി, പൊതുജനാരോഗ്യ സ്ഥാപനത്തിൽ കരാർ അടി സ്ഥാനത്തിൽ, ജീവനക്കാരെ താൽക്കാലികമായി നിയോഗിക്കാവുന്നതാണ്. എന്നാൽ, ഈ ഇനത്തിലുള്ള വാർഷികച്ചെലവ്, ഇതിനായി 6-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന (i)-ഉം (ii)-ഉം ഒഴിച്ചുള്ള ഇനങ്ങളിലെ വാർഷിക വരുമാനത്തിന്റെ അമ്പത് ശതമാ നത്തിൽ കവിയാൻ പാടുള്ളതല്ല എന്നുമാത്രമല്ല, OoGooglod5 കമ്മിറ്റിയിലെയോ പഞ്ചായത്തിലെയോ ഒരംഗത്തെയോ അംഗ ത്തിന്റെ കുടുംബത്തിലെ ഏതെങ്കിലും വ്യക്തിയെയോ ഈ ചട്ടത്തിൻ കീഴിൽ പൊതുജനാരോഗ്യ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയോഗിക്കുവാൻ പാടുള്ളതല്ല. കുറിപ്പ്:- ഈ ചട്ടത്തിന്റെ ആവശ്യത്തിന്, കുടുംബം എന്നതിൽ ഒരാളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മകൻ, മകൾ, സഹോദരൻ, സഹോദരി എന്നിവരും അവരുടെ മക്കളും, പിതാവ്, മാതാവ് എന്നിവരും ഉൾപ്പെടുന്നതാണ്. (2) കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുന്നത് സുതാര്യമായ രീതിയിലും ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടും മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന ഒരു സെലക്ഷൻ കമ്മിറ്റി അപേക്ഷകരുടെ യോഗ്യതാനിർണ്ണയം നടത്തിയതിനുശേഷവും തെര ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റിന് പഞ്ചായത്തിന്റെ അംഗീകാരം വാങ്ങിയതിനുശേഷ വുമായിരിക്കേണ്ടതാണ്. (3) താൽക്കാലികമായി ജോലിക്ക് നിയോഗിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവർക്ക് സർവ്വീസിൽ സ്ഥിരനിയമത്തിന് യാതൊരു അർഹതയുമുണ്ടായിരിക്കുന്നതല്ല. ഇക്കാര്യം അവരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിലും, കരാറിലും വ്യക്തമാക്കിയിരിക്കേണ്ടതുമാണ്. 9. ആശുപ്രതി വികസനഫണ്ടിന്റെ ആഡിറ്റ്.- (1) ലോക്കൽ ഫണ്ട് അക്കൗണ്ടുകളുടെ എക്സ്സാമിനറോ അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരോ പഞ്ചായത്ത് ഫണ്ടിന്റെ കാര്യത്തിലെന്നപോലെ, ഓരോ പൊതുജനാരോഗ്യ സ്ഥാപനത്തെ സംബന്ധിച്ച ആശു പ്രതി വികസനഫണ്ട് വർഷത്തിലൊരിക്കലോ, ആവശ്യമെന്ന് കണ്ടാൽ അതിനിടയ്ക്കക്കോ ആഡിറ്റ് ചെയ്യേണ്ടതും ആഡിറ്റ് റിപ്പോർട്ട് മെമ്പർ-സെക്രട്ടറിക്കും പഞ്ചായത്തിനും നൽകേണ്ടതുമാണ്. (2) മെമ്പർ-സെക്രട്ടറിക്ക് ലഭിക്കുന്ന ആഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ചയ്ക്കും പരിഗണനയ്ക്കുമായി വയ്ക്കക്കേണ്ടതാണ്. കൂടാതെ അതിൽ ക്രമ ക്കേടുകളോ പോരായ്മകളോ പരാമർശിച്ചിട്ടുണ്ടെങ്കിൽ അവ മെമ്പർ-സെക്രട്ടറി പരിഹരിക്കേണ്ടതും അത് സംബന്ധിച്ച ഒരു റക്സ്ടിഫിക്കേഷൻ റിപ്പോർട്ട് എത്രയും വേഗം മാനേജിംഗ് കമ്മിറ്റിക്കും, പഞ്ചായത്തിനും, ആഡിറ്റർക്കും നൽകേണ്ടതുമാണ്. (3) ആശുപ്രതി വികസനഫണ്ട് സംബന്ധിച്ച പഞ്ചായത്തിന് ലഭിക്കുന്ന ആഡിറ്റ് റിപ്പോർട്ട പഞ്ചായത്ത് പരിഗണിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ മാനേജിംഗ് കമ്മിറ്റിക്കും അതിന്റെ മെമ്പർസെക്രട്ടറിക്കും നൽകേണ്ടതാണ്. (4) 1-ാം ഉപചട്ടത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, പഞ്ചായത്ത്, ആശുപ്രതി വികസ നഫണ്ട് വർഷത്തിലൊരിക്കൽ ഒരു ചാർട്ടേർഡ് അക്കൗണ്ടിനെക്കൊണ്ട് ആഡിറ്റ് ചെയ്യിക്കേണ്ടതാ 6Ո). 10. പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പഞ്ചായത്തിനുള്ള നിയ ന്തണാധികാരം.- പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ ഭരണനിർവ്വഹണത്തെ സംബന്ധിച്ചും ആശു പ്രതി വികസനഫണ്ടിന്റെ വിനിയോഗത്തെ സംബന്ധിച്ചും സന്ദർഭം ആവശ്യപ്പെടുന്ന പക്ഷം, പഞ്ചാ യത്ത് അധികാരപ്പെടുത്തുന്ന ഒരു സബ്-കമ്മിറ്റിക്ക് ആവശ്യമായ അന്വേഷണവും പരിശോധനയും നടത്താവുന്നതും സബ്-കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് മാനേജിംഗ് കമ്മിറ്റിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. (2) പഞ്ചായത്ത് അധികാരപ്പെടുത്തുന്ന സബ്-കമ്മിറ്റി നടത്തുന്ന അന്വേഷണവും പരിശോ ധനയുമായി മാനേജിംഗ് കമ്മിറ്റിയും മെമ്പർ-സെക്രട്ടറിയും സഹകരിക്കേണ്ടതും അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്തതുകൊടുക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |