Panchayat:Repo18/vol1-page0707

From Panchayatwiki
Revision as of 12:09, 5 January 2018 by Gangadharan (talk | contribs) ('യ്ക്കാവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, മറ്റ് സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

യ്ക്കാവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, മറ്റ് സാധന സാമഗ്രികൾ എന്നിവ വാങ്ങുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ, മാലിന്യ നിർമ്മാർജ്ജനം, ശുദ്ധജല വിതരണം, വൈദ്യുതി വിത രണം എന്നിവ കാര്യക്ഷമമാക്കുന്നതിനും, രോഗ നിർണ്ണയ-ചികിത്സാ ക്യാമ്പുകൾ സംഘടിപ്പി ക്കുന്നതിനും, സർവ്വോപരി പൊതുജനാരോഗ്യസ്ഥാപനത്തിന്റെ വികസത്തിനും വേണ്ടി മാനേജിംഗ് കമ്മിറ്റി 'ആശുപ്രതി വികസനഫണ്ട്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിക്കേണ്ടതാണ്.


(2) ആശുപ്രതി വികസനഫണ്ടിൽ താഴെപ്പറയുന്ന വരവിനങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. അതായത്.-


(i) പഞ്ചായത്ത് ലഭ്യമാക്കുന്നതും പഞ്ചായത്ത് മുഖേന ലഭ്യമാകുന്നതുമായ ഫണ്ടുകൾ;

(ii) കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഏജൻസികളും ലഭ്യമാക്കുന്ന ഫണ്ടുകൾ;


(iii) പൊതുജനാരോഗ്യസ്ഥാപനം നൽകുന്ന സേവനങ്ങൾക്കും, ഏർപ്പെടുത്തുന്ന സൗകര്യ ങ്ങൾക്കും, സർക്കാർ അനുവദിക്കുന്ന നിരക്കിൽ ഈടാക്കാവുന്ന ഫീസുകളും ചാർജ്ജുകളും;


(iv)പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ;


(v) 4-ാം (2)-ാം ഉപചട്ടം (X)-ാം ഖണ്ഡപ്രകാരം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭി ക്കുന്ന ഫീസുകളും മറ്റ് വരുമാനവും;


(vi) മറ്റ് പലവക വരുമാനങ്ങൾ


(3) മാനേജിംഗ് കമ്മിറ്റിയുടെ മെമ്പർ-സെക്രട്ടറി ആശുപ്രതി വികസനഫണ്ടിന്റെ സൂക്ഷിപ്പു കാരൻ ആയിരിക്കുന്നതും അദ്ദേഹം ഫണ്ടിന്റെ വരവ് ചെലവ് കണക്കുകളും അതു സംബന്ധിച്ച രജിസ്റ്ററുകളും, രസീതുകളും, ബില്ലുകളും, വൗച്ചറുകളും സൂക്ഷിച്ചുപോരേണ്ടതുമാണ്. (4) ആശുപ്രതി വികസനഫണ്ടിലേക്ക് ലഭിക്കുന്ന ഏതൊരു സംഭാവനയ്ക്കും മെമ്പർസെക്രട്ടറി രസീത നൽകേണ്ടതും അതു അച്ചടിച്ച നമ്പരിട്ട ഫാറത്തിലും കാർബൺ പകർപ്പോട് കൂടിയതുമായിരിക്കേണ്ടതുമാണ്. (5) ആശുപ്രതി വികസനഫണ്ടിന്റെ സൂക്ഷിപ്പിനും വിനിയോഗത്തിനുമായി പൊതുജനാരോ ഗ്യസ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തോ, അതിനടുത്തോ ഉള്ള ഒരു ദേശസാൽകൃത ബാങ്കിൽ മാനേജിംഗ് കമ്മിറ്റി ചെയർപേഴ്സ്സന്റെയും മെമ്പർ-സെക്രട്ടറിയുടെയും പേരിൽ ഒരു സംയുക്ത അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും പ്രസ്തുത അക്കൗണ്ടിൽ തുക നിക്ഷേപിക്കേണ്ടതും തുക പിൻവലിക്കുന്നത് ചെയർപേഴ്സസണും മെമ്പർ-സെക്രട്ടറിയും ഒപ്പിട്ട ചെക്ക് മുഖേനയായിരിക്കേണ്ട തുമാണ്. 7. ആശുപ്രതി വികസനഫണ്ടിന്റെ വിനിയോഗം.-(1) 6-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറ യുന്ന ആവശ്യങ്ങൾക്ക്, മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ആശുപ്രതി വികസനഫണ്ട് വിനിയോഗിക്കാവുന്നതാണ്. എന്നാൽ ഓരോ തലത്തിലുമുള്ള പൊതുജനാരോഗ്യസ്ഥാപനത്തിന് അനുവദനീയമല്ലെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സാധനസാമഗ്രികൾ വാങ്ങുന്നതിനോ ചെലവുകൾ ചെയ്യുന്നതിനോ ആശുപ്രതി വികസനഫണ്ട് വിനിയോഗിക്കുവാൻ പാടുള്ളതല്ല. (2) അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങളുടെ സംഗതിയിൽ മാനേജിംഗ് കമ്മിറ്റിയുടെ അനുവാദം മുൻകൂറായി വാങ്ങാൻ കഴിയാതെവരുന്ന സാഹചര്യത്തിൽ ചെയർപേഴ്സസിന്റെ അനുവാ ദത്തോടെ മെമ്പർ-സെക്രട്ടറിക്ക് ചെലവ് ചെയ്യാവുന്നതും അതിന് തൊട്ടടുത്ത് ചേരുന്ന മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ കണക്ക് സമർപ്പിച്ച് സാധൂകരണം വാങ്ങേണ്ടതുമാണ്. 8. ജീവനക്കാരെ നിയോഗിക്കൽ- (1) മാനേജിംഗ് കമ്മിറ്റിക്ക് അതിൽ നിക്ഷിപ്തമായ ചുമ തലകൾ ശരിയായ വിധത്തിൽ നിർവ്വഹിക്കുവാനും രോഗികൾക്കും, പൊതുജനങ്ങൾക്കും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാനും. 6-ാം ചട്ടം (2)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന (i)-ഉം (ii)-ഉം ഒഴിച്ചുള്ള ഇനങ്ങളിലെ വരുമാനത്തിന്റെ ലഭ്യതയ്ക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും പഞ്ചായ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ