Panchayat:Repo18/vol1-page0706

From Panchayatwiki
Revision as of 12:07, 5 January 2018 by Gangadharan (talk | contribs) ('വന്നു കഴിഞ്ഞാൽ അതിന്റെ ആദ്യയോഗം ഒരു മാസത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വന്നു കഴിഞ്ഞാൽ അതിന്റെ ആദ്യയോഗം ഒരു മാസത്തിനകവും, തുടർന്നുള്ള യോഗങ്ങൾ മൂന്നു മാസത്തിലൊരിക്കലും (കഴിയുന്നതും ഒരു നിശ്ചിത ദിവസം), ഇടയ്ക്കുള്ള കാലയളവിലെ യോഗ ങ്ങൾ ആവശ്യാനുസരണവും, ചെയർപേഴ്സസണുമായി ആലോചിച്ച് മെമ്പർ-സെക്രട്ടറി വിളിച്ചു കൂട്ടേ ണ്ടതാണ്. (2) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ തീയതിയും സമയവും അജണ്ടയും അറിയിച്ചുകൊ ണ്ടുള്ള നോട്ടീസ് യോഗ തീയതിക്ക് ഏഴ് ദിവസമെങ്കിലും മുമ്പ് മാനേജിംഗ് കമ്മിറ്റിയിലെ അംഗ ങ്ങൾക്കും സ്ഥിരം ക്ഷണിതാക്കൾക്കും മെമ്പർ-സെക്രട്ടറി നൽകേണ്ടതും അതിന്റെ പകർപ്പ പഞ്ചാ യത്തിന്റെയും, പൊതുജനാരോഗ്യസ്ഥാപനത്തിന്റെയും നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധപ്പെടുത്തേ ണ്ടതുമാണ്. എന്നാൽ ഏതെങ്കിലും കാര്യത്തിൽ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തിര തീരുമാനം അനി വാര്യമാകുന്ന ഘട്ടങ്ങളിൽ ഇരുപത്തിനാല് മണിക്കുറിൽ കുറയാത്ത സമയത്തെ നോട്ടീസ് നൽകി മാനേജിംഗ് കമ്മിറ്റിയുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടാവുന്നതാണ്. (3) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ അജണ്ട ചെയർപേഴ്സണുമായി ആലോചിച്ച് മെമ്പർ -സെക്രട്ടറി തയ്യാറാക്കേണ്ടതാണ്. (4) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ കോറം ആകെ അംഗസംഖ്യയുടെ പകുതി (ഭിന്ന സംഖ്യയെങ്കിൽ തൊട്ടടുത്ത പൂർണ്ണ സംഖ്യ) ആയിരിക്കുന്നതാണ്. (5) മാനേജിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ മാനേജിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സസണോ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് ചെയർപേഴ്സസണോ രണ്ടുപേരുടെയും അസാന്നി ദ്ധ്യത്തിൽ യോഗത്തിൽ സന്നിഹിതരായിരിക്കുന്ന അംഗങ്ങൾ തദവസരത്തിൽ ആദ്ധ്യക്ഷ്യം വഹി ക്കുന്നതിനായി ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കുന്ന ഒരംഗമോ ആദ്ധ്യക്ഷ്യം വഹിക്കേ 6ᏝᏋᎶᎤ0ᏟᎧ6rro . (6) യോഗത്തിന്റെ അജണ്ടയും യോഗനടപടി കുറിപ്പുകളും തീരുമാനങ്ങളും യോഗത്തിൽ സന്നിഹിതരായ അംഗങ്ങളുടെയും സ്ഥിരം ക്ഷണിതാക്കളുടെയും ഹാജരും രജിസ്റ്ററുകളിൽ രേഖ പ്പെടുത്തേണ്ടതും രജിസ്റ്ററുകൾ മെമ്പർ സെക്രട്ടറി സൂക്ഷിച്ചു പോരേണ്ടതുമാണ്. (7) മാനേജിംഗ് കമ്മിറ്റി യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന എല്ലാ വിഷയങ്ങളിലും മെമ്പർ -സെക്രട്ടറി രേഖാമൂലം അഭിപ്രായം നൽകേണ്ടതും, യോഗത്തിൽ ഹാജരുള്ള അംഗങ്ങളുടെ ഭൂരി പക്ഷ വോട്ട് പ്രകാരം തീരുമാനമെടുക്കേണ്ടതും വോട്ട് തുല്യമാകുന്ന എല്ലാ സംഗതികളിലും അദ്ധ്യ ക്ഷന് ഒരു കാസ്റ്റിംഗ് വോട്ടുകൂടി വിനിയോഗിക്കാവുന്നതും തീരുമാനങ്ങളുടെ പകർപ്പ് മെമ്പർസെക്രട്ടറി പഞ്ചായത്തിന് അയച്ചുകൊടുക്കേണ്ടതുമാണ്. ആവശ്യമായ സന്ദർഭങ്ങളിൽ യോഗതി രുമാനങ്ങളുടെ പകർപ്പുകൾ സർക്കാരിനും ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ആഫീസർക്കും ബന്ധ പ്പെട്ട മറ്റ് അധികാരസ്ഥാനങ്ങൾക്കും കൂടി മെമ്പർ-സെക്രട്ടറി അയച്ചുകൊടുക്കേണ്ടതാണ്. (8) മാനേജിംഗ് കമ്മിറ്റിയുടെ യോഗതീരുമാനങ്ങൾ അതിന്റെ അധികാരപരിധിക്കും ചുമതല കൾക്കും വിധേയമായി മെമ്പർ-സെക്രട്ടറി നടപ്പാക്കേണ്ടതും അതിലേക്കായി സ്വീകരിച്ച നടപടികൾ മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. എന്നാൽ പൊതുജനാരോഗ്യസ്ഥാപനത്തിന്റെ പൊതുവായ താൽപ്പര്യങ്ങൾക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്ന് മെമ്പർ-സെക്രട്ടറി കരുതുന്ന കാര്യങ്ങൾ നടപ്പാക്കുന്ന തിന് മുമ്പ് പഞ്ചായത്തിന്റെയും, ജില്ലാ മെഡിക്കൽ ആഫീസറുടെയും ആവശ്യമെങ്കിൽ സർക്കാരി ന്റെയും അനുമതി വാങ്ങേണ്ടതാണ്. (9) ഒരു ഗ്രാമപഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു പൊതു ജനാരോഗ്യസ്ഥാപ നത്തിന് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റിയുടെ യോഗത്തിലെടുത്ത ഏതൊരു തീരുമാനവും പ്രസ്തുത യോഗത്തിനുശേഷം ആദ്യമായി ചേരുന്ന ഗ്രാമസഭാ യോഗത്തിൽ വായിക്കേണ്ടതും അതിനായി യോഗതീരുമാനത്തിന്റെ പകർപ്പുകൾ പഞ്ചായത്ത് സെക്രട്ടറി ഗ്രാമസഭാ കൺവീ നർമാർക്ക് നൽകേണ്ടതുമാണ്. 6. ആശുപ്രതി വികസനഫണ്ട് രൂപീകരിക്കൽ.- (1) പൊതുജനാരോഗ്യസ്ഥാപനത്തിലെ ഭൗതിക സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപണികളും നടത്തുന്നതിനും, യന്ത്രസാമഗ്രികൾ, ചികിത്സ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ