Panchayat:Repo18/vol1-page0696
2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.- (എ) “ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാകുന്നു; (ബി) "കമ്മിറ്റി' എന്നാൽ 162-ാം വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിൽ രൂപീകരിച്ച ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയോ 162 ബി വകുപ്പ് പ്രകാരം രൂപീകരിച്ച സ്റ്റീയറിംഗ് കമ്മിറ്റിയോ പഞ്ചായത്തംഗ ങ്ങളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് രൂപീകരിച്ച പഞ്ചായത്തിന്റെ മറ്റേതെങ്കിലും കമ്മി റ്റിയോ എന്നർത്ഥമാകുന്നു; (സി) "തെരഞ്ഞെടുക്കപ്പെട്ട അധികാരി' എന്നാൽ പഞ്ചായത്ത് കമ്മിറ്റിയോ മറ്റേതെങ്കിലും കമ്മിറ്റിയോ എന്നർത്ഥമാകുന്നതും, സന്ദർഭം ആവശ്യപ്പെടുന്നതനുസരിച്ച്, തെരഞ്ഞെടുക്കപ്പെട്ട അധി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗം എന്നിവർ ഉൾപ്പെടുന്നതുമാകുന്നു; (ഡി) "ഉദ്യോഗസ്ഥൻ' എന്നതിൽ 179-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്ക പ്പെട്ട സെക്രട്ടറിയും, 180-ാം വകുപ്പ് (4)-ാം ഉപവകുപ്പിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻ (1960-ലെ 32) കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരും ജീവനക്കാരും 176-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടു കൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും ഉൾപ്പെടുന്നതാണ്. (ഇ) "പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പു പ്രകാരം രൂപീക രിക്കപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാ കുന്നു; (എഫ്) 'പഞ്ചായത്ത് കമ്മിറ്റി" എന്നാൽ ഒരു പഞ്ചായത്തിലെ, എല്ലാ അംഗങ്ങളും ഉൾപ്പെ ടുന്ന ഭരണ നിർവ്വഹണ കമ്മിറ്റി എന്നർത്ഥമാകുന്നു; (ജി) "സെക്രട്ടറി' എന്നാൽ ഒരു പഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു; (എച്ച്) “വകുപ്പ" എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; (ഐ) പുല്ലിംഗ പ്രയോഗത്തിൽ ആവശ്യമുള്ളിടത്ത് സ്ത്രീലിംഗമായും കരുതേണ്ടതാണ്. (2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്. 3. അധികാരവിനിയോഗവും കർത്തവ്യ നിർവ്വഹണവും.- (1) ഏതൊരു തെരഞ്ഞെടുക്ക പ്പെട്ട അധികാരിയും ഉദ്യോഗസ്ഥനും, ആക്റ്റ് പ്രകാരവും ചട്ടങ്ങൾ പ്രകാരവും, അതത് സംഗതി പോലെ, തെരഞ്ഞെടുക്കപ്പെട്ട അധികാരിയിൽ അഥവാ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ അധികാര ങ്ങൾ വിനിയോഗിക്കുന്നതിലും കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലും സൗഹാർദ്ദപരമായ സഹ വർത്തിത്വം പുലർത്തേണ്ടതും ഇതിന് ഭംഗം വരുത്തിയേക്കാവുന്ന രീതിയിലുള്ള യാതൊരു പെരു മാറ്റവും ഇരുകൂട്ടരിൽ നിന്നും ഉണ്ടാകുവാൻ പാടില്ലാത്തതുമാകുന്നു. (2) അധികാരങ്ങൾ വിനിനേറഗിക്കുന്നതിലും കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിലും തെര ഞെടുക്കപ്പെട്ട അധികാരിയും ഉദ്യോഗസ്ഥനും, അവരവരുടെ നിയമാധിഷ്ഠിത പരിധികൾ ലംഘി ക്കാൻ പാടില്ലാത്തതും, നിയമങ്ങളോ ചട്ടങ്ങളോ നിയമപരമായ ഉത്തരവുകളോ നിർദ്ദേശങ്ങളോ ലംഘിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കേണ്ടതുമാണ്. (3) നിയമാനുസൃതമായ നിർദ്ദേശങ്ങൾ, തന്റെ അധികാരപരിധിക്ക് വിധേയമായി, ഒരു ഉദ്യോ ഗസ്ഥന് നൽകുവാൻ ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിക്ക് അധികാരമുണ്ടായിരിക്കുന്നതും അത് പാലിക്കുവാൻ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനായിരിക്കുന്നതുമാണ്. എന്നാൽ അപ്രകാരമുള്ള നിർദ്ദേ ശങ്ങൾ വാക്കാൽ നൽകുന്നപക്ഷം, അവ നടപ്പിലാക്കുന്നതിനുമുമ്പ് രേഖാമൂലം സ്ഥിരീകരിക്കേണ്ട O)O6ΥY)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |