Panchayat:Repo18/vol1-page0697

From Panchayatwiki
Revision as of 11:53, 5 January 2018 by Gangadharan (talk | contribs) ('(4) ഒരു ഉദ്യോഗസ്ഥന്റെ പക്കൽ ലഭ്യമായ ഏതൊരു ഔദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(4) ഒരു ഉദ്യോഗസ്ഥന്റെ പക്കൽ ലഭ്യമായ ഏതൊരു ഔദ്യോഗിക വിവരവും അയാളിൽ നിന്ന് ആവശ്യപ്പെടാൻ ഒരു തെരഞ്ഞെടുക്കപ്പെട്ട അധികാരിക്ക് അധികാരമുണ്ടായിരിക്കുന്നതും, അതു നൽകുവാൻ, നിയമപരമായി തടസ്സമൊന്നുമില്ലെങ്കിൽ, ആ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനായിരിക്കുന്ന തുമാണ്. (5) കർത്തവ്യ നിർവ്വഹണത്തിൽ അലസത, നിസ്സംഗത, ഉപേക്ഷ, വീഴ്ച, ഒഴിവ് കഴിവ്, നിഷ്ട്രക്രി യത്വം, കാലതാമസം തുടങ്ങിയവ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുവാൻ പാടില്ലാത്തതും, ഇതിന്റെ ലംഘനം ചോദ്യം ചെയ്യുവാനും നിയമാനുസ്യത നടപടി സ്വീകരിക്കുവാനും തെരഞ്ഞെടു ക്കപ്പെട്ട അധികാരികൾക്ക് അവകാശമുണ്ടായിരിക്കുന്നതുമാണ്. (6) ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന സംഗതികളിൽ, തെരഞ്ഞെടുക്കപ്പെട്ട അധികാരി കൾക്ക് വസ്തുതാപരവും നിയമാനുസൃതവും സത്യസന്ധവുമായ ഉപദേശം തക്കസമയത്ത് നൽകു ന്നതിന് നിയമാനുസൃതമായി അധികാരമുള്ള ഉദ്യോഗസ്ഥന് അവകാശവും ബാധ്യതയും ഉണ്ടായി രിക്കുന്നതും അപ്രകാരം നൽകുന്ന ഉപദേശങ്ങൾ രേഖാമൂലം ആയിരിക്കേണ്ടതും അവയ്ക്ക് തെര ഞെടുക്കപ്പെട്ട അധികാരികൾ അർഹമായ പരിഗണന നൽകേണ്ടതുമാണ്. മതിയായ കാരണങ്ങ ളില്ലാതെ അപ്രകാരമുള്ള ഉപദേശം നൽകാതിരിക്കുന്നതും തെറ്റായ ഉപദേശം നൽകുന്നതും ബന്ധ പ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കൃത്യവിലോപമായി കണക്കാക്കപ്പെടുന്നതാണ്. (7) ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തിൽ നടപടിക്രമങ്ങളും സാങ്കേതിക മാനദണ്ഡ ങ്ങളും പാലിക്കുവാനും അവരുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തുവാനും അവർക്ക് തൊഴിൽപരമായ അവകാശവും സ്വാതന്ത്ര്യവും ചുമതലയും ഉണ്ടായിരിക്കുന്നതും അപ്രകാരമുള്ള അവരുടെ അവകാശവും സ്വാതന്ത്ര്യവും മാനിക്കുവാനും സംരക്ഷിക്കുവാനും അവയിൽ ഇടപെടാ തിരിക്കുവാനും തെരഞ്ഞെടുക്കപ്പെട്ട അധികാരികൾക്ക് ബാധ്യതയുണ്ടായിരിക്കുന്നതുമാണ്. (8) ഉദ്യോഗസ്ഥരുടെ നിയമപരമായും സർവ്വീസ് സംബന്ധമായുമുള്ള അവകാശങ്ങൾക്ക് തെര ഞെടുക്കപ്പെട്ട അധികാരികൾ ന്യായമായ പരിഗണനയും പരിരക്ഷയും നൽകേണ്ടതാണ്. (9) ഉദ്യോഗസ്ഥരുടെ ചുമതലകൾ കൃത്യമായും, കാര്യക്ഷമമായും, നിർഭയമായും, അവിഹിത ഇടപെടലുകൾ കൂടാതെയും നിർവഹിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട അധികാരികൾ അവരെ അനു വദിക്കേണ്ടതും അതിന് പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. (10) ഒരു ഉദ്യോഗസ്ഥനിൽ സ്വതന്ത്രമായും തനിച്ചും നിർവ്വഹിക്കേണ്ടതായ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോ കർത്തവ്യങ്ങളോ ചുമതലകളോ നിക്ഷിപ്തമായിട്ടുണ്ടെങ്കിൽ അപ്രകാ രമുള്ള അധികാരങ്ങളോ, കർത്തവ്യങ്ങളോ, ചുമതലകളോ ആ ഉദ്യോഗസ്ഥൻ നിർവ്വഹിക്കുന്നതിൽ യാതൊരു തെരഞ്ഞെടുക്കപ്പെട്ട അധികാരിയും ഇടപെടുകയോ ഉദ്യോഗസ്ഥനെ സ്വാധീനിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല. 4. മാന്യമായ പെരുമാറ്റം.- (1) ജനാധിപത്യ ഭരണ വ്യവസ്ഥയനുസരിച്ച് പഞ്ചായത്തിന്റെ ഭരണ നിർവ്വഹണ ചുമതലയുള്ള തെരഞ്ഞെടുക്കപ്പെട്ട അധികാരികളെ ഉദ്യോഗസ്ഥർ ബഹുമാനി ക്കേണ്ടതും അതനുസരിച്ച് അവരോട് പെരുമാറേണ്ടേതുമാണ്. (2) പഞ്ചായത്തിന്റെ ഭരണ നിർവ്വഹണ സംബന്ധമായ ആവശ്യങ്ങൾക്ക് സേവനമനുഷ്ഠി ക്കുവാൻ നിയോഗിക്കപ്പെട്ടവരും അതിന് തയ്യാറായവരും എന്ന നിലയ്ക്ക് ഉദ്യോഗസ്ഥരോട് തെര ഞെടുക്കപ്പെട്ട അധികാരികൾ മാന്യമായും മര്യാദയായും പെരുമാറേണ്ടതും അവർ നൽകുന്ന സേവ നങ്ങളെ വിലമതിക്കേണ്ടതുമാണ്. (3) തെരഞ്ഞെടുക്കപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയത്തിലും സംഭാഷണത്തിലും എല്ലായ്ക്കപ്പോഴും പരസ്പരം മാന്യത പുലർത്തേണ്ടതും പരുഷമായ ഭാഷയോ സദ്യേതര വാക്കോ പ്രയോഗമോ ഉപയോഗിക്കാൻ പാടില്ലാത്തതുമാകുന്നു. അശ്ലീലച്ചുവയുള്ള സംഭാ ഷണങ്ങളും അംഗ വിക്ഷേപങ്ങളും അക്രമ നടപടികളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ പാടുള്ളതല്ല. (4) തെരഞ്ഞെടുക്കപ്പെട്ട അധികാരി ഒരു ഉദ്യോഗസ്ഥനെതിരെയും, തിരിച്ചും, മനോവ്യഥയുള്ള വാക്കുന്ന തരത്തിൽ, ദുരാരോപണങ്ങൾ ഉന്നയിക്കുകയോ, കുറ്റപ്പെടുത്തി സംസാരിക്കുകയോ, നിന്ദി

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ