Panchayat:Repo18/vol1-page0694
(2) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ വരുമ്പോൾ അത്തരം സന്ദർഭങ്ങളിൽ കോട തിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനുള്ള അധികാരം ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ട റിക്ക് ഉണ്ടായിരിക്കുന്നതാണ്. 5. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവനം വിനിയോഗിക്കൽ-കമ്മീഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാന്റെ രേഖാമൂലമുള്ള നിർദ്ദേശാ നുസരണം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനം, കമ്മീഷന്റെ പ്രവർത്തനത്തിന് വിനിയോഗിക്കാവുന്നതാണ്. എന്നാൽ സർക്കാരിന് ആവശ്യമെന്ന് തോന്നുന്ന സംഗതികളിൽ കമ്മീഷനുമായി ആലോ ചിച്ചു യുക്തമെന്ന് തോന്നുന്ന മറ്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിവിധ സർക്കാർ വകുപ്പു കളിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കാവുന്നതാണ്. 6. കമ്മീഷന്റെ ആസ്ഥാനം- ഡീലിമിറ്റേഷൻ കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരം ആയി രിക്കും കൂടാതെ കമ്മീഷന്റെ സിറ്റിംഗ് കമ്മീഷൻ തീരുമാനിക്കുന്ന സ്ഥലത്തുവച്ച് നടത്താവുന്ന താണ്. 7. കമ്മീഷൻ യോഗത്തിന്റെ ക്വാറം- (1) കമ്മീഷൻ യോഗം ചേരുന്നതിനു കുറഞ്ഞത് ചെയർമാൻ ഉൾപ്പെടെ മൂന്നു അംഗങ്ങളുടെ കാറം ഉണ്ടായിരിക്കേണ്ടതാണ്. (2) കമ്മീഷന്റെ തീരുമാനങ്ങൾ കഴിയുന്നതും ഏകകണ്ഠമായിരിക്കേണ്ടതാണ്. എന്നാൽ ഏതെങ്കിലും സംഗതിയിൽ അഭിപ്രായ ഭിന്നതയുണ്ടായാൽ ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരു മാനം എടുക്കേണ്ടതാണ്. 8. കമ്മീഷൻ സെക്രട്ടറി- ഡീലിമിറ്റേഷൻ കമ്മീഷന്റെ സെക്രട്ടറി പഞ്ചായത്ത്/മുനിസിപ്പൽ ജോയിന്റ് ഡയറക്ടറുടെ പദവിയിൽ കുറയാത്ത റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്. 9. കമ്മീഷന്റെ യോഗം- കമ്മീഷന്റെ യോഗത്തിനുള്ള നോട്ടീസ് സെക്രട്ടറി മൂന്ന് ദിവസ ങ്ങൾക്കു മുൻപെങ്കിലും അംഗങ്ങൾക്കു നൽകിയിരിക്കേണ്ടതാണ്. എന്നാൽ അടിയന്തിരഘട്ടങ്ങളിൽ ചെയർമാന്റെ നിർദ്ദേശാനുസരണം രേഖാമൂലമോ അല്ലാ തെയോ അംഗങ്ങൾക്ക് അറിയിപ്പ് നൽകിക്കൊണ്ട് അടിയന്തിരയോഗം ചേരാവുന്നതാണ്. കമ്മീഷന് യുക്തമെന്ന് തോന്നുന്ന പക്ഷം കമ്മീഷന്റെ യോഗം ജില്ലാ ആസ്ഥാനങ്ങളിൽ വച്ച് നടത്താവുന്ന താണ്. 10. അതിർത്തി നിർണ്ണയം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.- തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച് മറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷന് പുറപ്പെടുവിക്കാ വുന്നതാണ്. 11. കരട് വിജ്ഞാപനം പുറപ്പെടുവിക്കൽ- ജില്ലാ തെരഞ്ഞെടുപ്പ് അധികാരി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി ഡീലി മിറ്റേഷൻ കമ്മീഷന് നൽകേണ്ടതും കമ്മീഷൻ ആയത് പരിശോധിച്ച് അതിർത്തി നിർണ്ണയിച്ചുകൊ ണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുമാണ്. ടി വിജ്ഞാപനം 1994-ലെ കേരള പഞ്ചാ യത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പിലും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 69-ാം വകു പ്പിലും അനുശാസിക്കുന്ന പ്രകാരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീ കരിക്കേണ്ടതാണ്. 12. ആക്ഷേപം നൽകുന്ന രീതി.- കമ്മീഷൻ മുമ്പാകെ സമർപ്പിക്കുന്ന ആക്ഷേപമോ/അഭി പ്രായമോ കമ്മീഷൻ സെക്രട്ടറി മുമ്പാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ നൽകേ ണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കുവാൻ ആഗ്രഹി ക്കുന്നുണ്ടെങ്കിൽ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകേ ണ്ടതാണ്. രേഖകൾ തിരികെ നൽകുന്നതല്ല. 13. വിവരങ്ങൾ ശേഖരിക്കുവാൻ വിളിച്ചുവരുത്തുക.- കമ്മീഷന് ലഭിക്കുന്ന ആക്ഷേപമോ/ അഭിപ്രായമോ എന്നിവയിൻമേൽ തീർപ്പ് കൽപ്പിക്കുന്നതിന് ഏതെങ്കിലും സംഗതിയിൽ മറ്റ് വകുപ്പു കളിലെ ഉദ്യോഗസ്ഥന്മാരുടെയോ വിദഗ്ദദ്ധന്മാരുടേയോ സേവനം ആവശ്യമാണെന്ന് കമ്മീഷന് ബോദ്ധ്യ മാകുന്ന പക്ഷം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏതൊരു വകുപ്പിലെയും ഉദ്യോഗസ്ഥന്മാ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |