Panchayat:Repo18/vol1-page0681

From Panchayatwiki
Revision as of 11:01, 5 January 2018 by Gangadharan (talk | contribs) ('എന്നാൽ അപ്രകാരം ഭൂമിയോ കെട്ടിടമോ പാട്ടത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്നാൽ അപ്രകാരം ഭൂമിയോ കെട്ടിടമോ പാട്ടത്തിന് എടുക്കുന്ന സംഗതിയിൽ പാട്ടത്തുക, പാട്ടത്തിന് എടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ശരിയായ മൂല്യനിർണ്ണയം നടത്തിയശേഷം മാത്രം നിശ്ചയിക്കേണ്ടതാണ്.


(3) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് ആർജ്ജിക്കുന്ന വസ്തുവിന്റെ ആധാരം ഈ ചട്ടങ്ങ ളുടെ അനുബന്ധമായി ചേർത്തിട്ടുള്ള ഫാറം 1-ന് അനുയോജ്യമായിരിക്കേണ്ടതാണ്.


(4) മേൽചട്ടങ്ങളിൽ പറഞ്ഞിട്ടുള്ള യാതൊന്നും തന്നെ ഒരു കോടതിവിധിയുടെ അടിസ്ഥാന ത്തിൽ ഒരു പഞ്ചായത്ത് ആർജ്ജിക്കുന്ന ഏതെങ്കിലും വസ്തുവിന് ബാധകമാകുന്നതല്ല.

അദ്ധ്യായം 2 വസ്തതു കയൊഴിക്കൽ


6. പഞ്ചായത്തിന്റെ സ്വന്തമായ വസ്തതുക്കളുടെ വില്പന വഴിയുള്ള കൈമാറ്റും- പഞ്ചായ ത്തിന്, സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി, അതിന്റെ വകയായ ഏതൊരു വസ്തുവും വില്പനമൂലം കൈമാറ്റം ചെയ്യാവുന്നതും അപ്രകാരമുള്ള കൈമാറ്റം ഈ ചട്ടങ്ങൾക്ക് അനുബന്ധ മായി ചേർത്തിട്ടുള്ള ഫോറം II-ന് അനുയോജ്യമായിരിക്കേണ്ടതുമാണ്.


7. പഞ്ചായത്തിന്റെ സ്വന്തമായ വസ്തുക്കൾ ലൈസൻസിന്മേൽ വാടകയ്ക്കക്കോ പാട്ട ത്തിനോ നൽകാമെന്ന്- (1) ഒരു പഞ്ചായത്തിന് വ്യാപാരത്തിനായുള്ളതോ അല്ലാത്തതോ ആയ കെട്ടിടങ്ങൾ നിർമ്മിക്കാവുന്നതും അവ ആവശ്യമുള്ള പൊതുജനങ്ങൾക്ക് ആക്ടിലേയും അതിൻകീ ഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലേയും ഈ ആവശ്യത്തിലേക്കായി പഞ്ചായത്ത് ഉണ്ടാക്കിയേക്കാവുന്ന ബൈലായിലേയും വ്യവസ്ഥകൾക്കനുസരണമായി ലൈസൻസിന്മേൽ വാടകക്കോ പാട്ടത്തിനോ കൊടുക്കാവുന്നതും അവയുടെ ഉപയോഗത്തിനും കൈവശത്തിനും പഞ്ചായത്ത് നിശ്ചയിച്ചേക്കാ വുന്ന ഫീസ് ചുമത്തുകയും ചെയ്യാവുന്നതാണ്.


(2), (1)-ാം ഉപചട്ടപ്രകാരമുള്ള ഓരോ ലൈസൻസും ആ കെട്ടിടമോ അതിലുള്ള മുറിയോ ഇടമോ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും ഉള്ള വ്യവസ്ഥകളും, ഫീസിന്റെ നിരക്കും, അത് കൊടുക്കേണ്ട സമയവും അതിൽ ഉൾക്കൊള്ളിച്ചിരിക്കേണ്ടതും മേൽപ്പറഞ്ഞ പ്രകാരമുള്ള വ്യവസ്ഥകളും നിബന്ധനകളും ഉചിതമായ മൂല്യമുള്ള മുദ്രപ്രതത്തിലുള്ള ഒരു കരാറിന്റെ രൂപ ത്തിൽ എഴുതിയുണ്ടാക്കിയതായിരിക്കേണ്ടതും ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫോറം III-ന് അനുയോജ്യമായിരിക്കേണ്ടതും ആണ്.


(3) (1)-ാം ഉപചട്ടപ്രകാരം വാടകയ്ക്ക് കൊടുത്തിട്ടുള്ള യാതൊരു കെട്ടിടമോ മുറിയോ ഇടമോ ലൈസൻസുകാരൻ, മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുക്കാനോ അതിന്റെ ഉപയോഗത്തിന്റെ സ്വഭാവം മാറ്റാനോ പാടില്ലാത്തതാകുന്നു.


(4) (1)-ാം ഉപചട്ടപ്രകാരം ഏതെങ്കിലും ഒരാൾക്ക് വാടകയ്ക്ക് കൊടുത്തിട്ടുള്ള ഏതെങ്കിലും കെട്ടിടമോ മുറിയോ മറ്റൊരാൾക്ക് കൊടുത്തിട്ടുള്ളതായി ഏതെങ്കിലും സമയത്ത് സെക്രട്ടറിക്ക് തോന്നു ന്നുവെങ്കിൽ അങ്ങനെയുള്ള ആൾക്ക്, കൊടുത്തിട്ടുള്ള ലൈസൻസ് അദ്ദേഹം ഉടൻതന്നെ ഉത്തരവ് വഴി റദ്ദാക്കേണ്ടതും, അതതു സംഗതി പോലെ, ആ കെട്ടിടമോ മുറിയോ ഇടമോ ഉപയോഗിക്കു കയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ആളിനോടോ ആളുകളോടോ ആ ഉത്തരവിൽ പറഞ്ഞി ട്ടുള്ള സമയത്തിനുള്ളിൽ ഒഴിഞ്ഞുപോകുവാൻ നിർദ്ദേശിക്കേണ്ടതുമാണ്. എന്നാൽ, ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഉപയോ ഗിക്കുന്ന ആളെയോ കൈവശക്കാരനെയോ ഒഴിപ്പിക്കുന്നതിനുമുമ്പ്, സെക്രട്ടറി, അങ്ങനെയുള്ള ഉത്ത രറ് പുറപ്പെടുവിക്കാതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ, നോട്ടീസിൽ പറഞ്ഞിരിക്കേണ്ട ന്യായ മായ സമയത്തിനുള്ളിൽ, ആയത് കാണിക്കാൻ അയാളോട് ആവശ്യപ്പെട്ടുകൊണ്ട് അയാൾക്ക് നോട്ടീസ് നൽകേണ്ടതാണ്.


(5) (4)-ാം ഉപചട്ടപ്രകാരമുള്ള ഉത്തരവ്, അതിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ പാലി ച്ചില്ലെങ്കിൽ, സെക്രട്ടറി അങ്ങനെയുള്ള ആളെയോ ആളുകളെയോ ആ കെട്ടിടത്തിൽ നിന്നോ മുറി യിൽ നിന്നോ ഇടത്തിൽ നിന്നോ പോലീസിന്റെ സഹായത്തോടുകൂടിയോ അല്ലാതെയോ നീക്കം ചെയ്യേണ്ടതും ആ കെട്ടിടമോ മുറിയോ ഇടമോ അതതു സംഗതിപോലെ, അടച്ചിടേണ്ടതും ആകുന്നു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ