Panchayat:Repo18/vol1-page0680
ന്നതിനോ വേണ്ടി ആർജ്ജിക്കാവുന്നതും സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി അതിന്റെ ഏതൊരു വസ്തുവും വിൽപ്പന മുഖാന്തിരമോ മറ്റുവിധത്തിലോ കയൊഴിക്കാവുന്നതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള വസ്തു ആർജ്ജിക്കൽ, തൽസമയം പ്രാബല്യത്തിലുള്ള ഭൂമി വിലയ്ക്കെടുക്കൽ ആക്ടും അതിനുകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളും പ്രകാരമോ അല്ലെങ്കിൽ സ്വകാര്യ വിലയ്ക്കുവാങ്ങൽ മുഖാന്തിരമോ അല്ലെങ്കിൽ സൗജന്യമായ വിട്ടുകൊടുക്കൽ മുഖാന്തിരമോ ആകാ വുന്നതാണ്.
(3) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്ത് ഏതൊരു വസ്തുവും ആർജ്ജിക്കുന്നതിന് മുമ്പ് താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കേണ്ടതാണ്. അതായത്.-
(എ.) നിർദ്ദിഷ്ട വസ്തതു നിർദ്ദിഷ്ട ആവശ്യത്തിന് അനുയോജ്യമാണെന്ന് ഗ്രാമ/ബോക്ക്/ ജില്ലാ പഞ്ചായത്തുകളുടെ സംഗതിയിൽ യഥാക്രമം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ/അസി സ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ/ജില്ലാകളക്ടറുടെ അനുയോജ്യതാ സർട്ടിഫിക്കറ്റ് വാങ്ങിയിരി ക്കേണ്ടതാണ്.
(ബി) നിർദ്ദിഷ്ട വസ്തതു വിദ്യാഭ്യാസ ആവശ്യത്തിനാണെങ്കിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.
(സി) ആശുപ്രതികൾ, ഡിസ്പെൻസറികൾ തുടങ്ങിയ കാര്യത്തിനാണെങ്കിൽ ജില്ലാ മെഡി ക്കൽ ഓഫീസറുടെ അനുവാദം വാങ്ങിയിരിക്കേണ്ടതാണ്.
4. ഭൂമി വിലക്കെടുക്കൽ ആക്ട് പ്രകാരമുള്ള വസ്തതു ആർജ്ജിക്കൽ- (1) ഉഭയസമ്മത പ്രകാരമോ സൗജന്യമായ വിട്ടുകൊടുക്കൽ പ്രകാരമോ അല്ലാതെ ഒരു പഞ്ചായത്ത് വസ്തതു ആർജ്ജി ക്കുന്ന സംഗതിയിൽ തൽസമയം പ്രാബല്യത്തിലുള്ള ഭൂമി വിലക്കെടുക്കൽ ആക്ടിലെ വ്യവസ്ഥ കളും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്.
(2) പൊന്നും വിലക്കെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ, ദേഹ ണ്ഡങ്ങളോ ഉണ്ടെങ്കിൽ ആയതിന്റെ വില ക്ഷമതയുള്ള എൻജിനീയർ നിശ്ചയിക്കേണ്ടതും ആ വില സെക്രട്ടറി ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഓഫീസറെ അറിയിക്കേണ്ടതാണ്.
(3) വസ്തു പൊന്നും വിലക്കെടുക്കുന്ന നടപടിയിൽ വില സംബന്ധമായി കോടതിയിൽ ഉണ്ടാ യേക്കാവുന്ന എല്ലാ വ്യവഹാരങ്ങളിലും പഞ്ചായത്ത് നിർബന്ധമായും ഒരു കക്ഷി ആയിരിക്കേണ്ടതും ഇതുസംബന്ധമായ വ്യവഹാരം ഫയൽ ചെയ്യുകയോ കോടതിയിൽ റഫർ ചെയ്യുകയോ ചെയ്യുന്ന പക്ഷം ബന്ധപ്പെട്ട ലാന്റ് അക്വിസിഷൻ ഓഫീസർ ആ വിവരം ബന്ധപ്പെട്ട പഞ്ചായത്തിനേയും സർക്കാരിനേയും രേഖാമൂലം അറിയിച്ചിരിക്കേണ്ടതുമാണ്.
5. ഉഭയസമ്മതപ്രകാരമുള്ള വസ്തു ആർജ്ജിക്കൽ- (1) ഉഭയസമ്മതപ്രകാരം വസ്തു ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സംഗതികളിലും,-
(എ) ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ആർജ്ജിക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മുൻകാല ബാദ്ധ്യത തെളിയിക്കുന്നതിനുള്ള 18 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ വാങ്ങി വസ്തതു ബാദ്ധ്യതമുക്തമെന്ന് ഉറപ്പുവരുത്തുകയും;
(ബി) ആർജ്ജിക്കൽ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഉടമാവ കാശം ജില്ലാ ഗവൺമെന്റ് പ്ലീഡറെക്കൊണ്ട് പരിശോധിപ്പിച്ച് ഉടമസ്ഥന് നിർദ്ദിഷ്ട വസ്തുവിന്മേൽ ശരിയായ ഉടമസ്ഥ-കയൊഴിക്കൽ അവകാശം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും;
(സി) ആർജ്ജിക്കൽ ഉദ്ദേശിക്കുന്ന വസ്തുവിന് നൽകുന്ന വില ബന്ധപ്പെട്ട തഹസീൽദാർ/ ജില്ലാകളക്ടർ രേഖാമൂലം നിശ്ചയിക്കുന്ന വിലയിൽ കവിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും;
(ഡി) ഭൂമിയിൽ ഏതെങ്കിലും കെട്ടിടമോ ദേഹണ്ഡമോ ഉണ്ടെങ്കിൽ ആയതിന്റെ വില ക്ഷമതയുള്ള എൻജിനീയർ നിശ്ചയിക്കുന്ന വിലയിൽ കവിയുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേ ണ്ടതാണ്.
(2) ഏതെങ്കിലും ഒരു പൊതു ആവശ്യത്തിന് ഏതെങ്കിലും ഭൂമിയോ കെട്ടിടമോ പഞ്ചായ ത്തിന് ആവശ്യമായിവരുന്ന സംഗതിയിൽ, പഞ്ചായത്ത് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയ മായി അപ്രകാരമുള്ള ഭൂമിയോ കെട്ടിടമോ പാട്ടത്തിന് എടുക്കാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |