Panchayat:Repo18/vol1-page0672
2003-ലെ കേരള പഞ്ചായത്ത് രാജ (നിയമാനുസൃതമല്ലാത്ത പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ
എസ് ആർ ഒ് നമ്പർ 875/2003-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994-ലെ 13) 182-ാം വകുപ്പ് (iii)-ാം ഖണ്ഡവും 191-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, 1996 ഏപ്രിൽ 10-ാം തീയതിയിലെ സ.ഉ.(അ) നമ്പർ 87/96/ത.ഭ.വ. എന്ന വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1996 ഏപ്രിൽ 10-ാം തീയതിയിലെ 545-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ് ആർ ഒ 352/96-ാം നമ്പ രായി പ്രസിദ്ധപ്പെടുത്തിയതുമായ 1996-ലെ കേരള പഞ്ചായത്ത് രാജ് (നിയമാനുസൃതമല്ലാത്ത പ്രമേ യങ്ങളിൻമേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ അതിലംഘിച്ചു കൊണ്ട് താഴെപ്പറയുന്ന ചട്ട ങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.- ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ് (നിയമാ നുസൃതമല്ലാത്ത പ്രമേയങ്ങളിന്മേൽ സ്വീകരിക്കേണ്ട നടപടിക്രമം) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) 'ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994- ലെ 13) എന്നർത്ഥ മാകുന്നു;
ബി) ‘വകുപ്പ് എന്നാൽ ആക്ടിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്ടിൽ അവയ്ക്ക് നല്കപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. നിയമാനുസൃതമായ തീരുമാനങ്ങളെടുക്കുവാൻ പഞ്ചായത്തിനെ സഹായിക്കുവാനുള്ള സെക്രട്ടറിയുടെ ബാദ്ധ്യത.-(1) ഒരു പഞ്ചായത്തിന്റെ പരിഗണനയ്ക്കു വരുന്ന ഓരോ പ്രശ്നത്തിലും ആക്ടിലെയും അതിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകൾക്കനുസൃതമായി തീരു മാനമെടുക്കുന്നതിനാവശ്യമായ ഉപദേശം പഞ്ചായത്തിന് നൽകുവാൻ സെക്രട്ടറിക്ക് ബാദ്ധ്യതയു ണ്ടായിരിക്കുന്നതാണ്.
(2) ഒരു പഞ്ചായത്ത് പാസ്സാക്കുവാൻ ഉദ്ദേശിക്കുന്ന ഒരു പ്രമേയം ആക്ടിലെയോ മറ്റേതെങ്കിലും നിയമത്തിലെയോ ചട്ടങ്ങളിലെയോ വ്യവസ്ഥകൾക്കോ, സർക്കാരിന്റെ നിയമാനുസൃത മാർഗ്ഗനിർദ്ദേ ശങ്ങൾക്കോ വിരുദ്ധമാണോ എന്നും, അത് പാസ്സാക്കുന്നത് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷി പ്തമായിരിക്കുന്ന ഏതെങ്കിലും അധികാരത്തിന്റെ ലംഘനം അഥവാ ദുർവിനിയോഗം ആകുമോ എന്നും, അത് നടപ്പിൽ വരുത്തിയാൽ മനുഷ്യന്റെ ജീവനെയോ ആരോഗ്യത്തെയോ പൊതുജന രക്ഷയെയോ അപകടപ്പെടുത്തുമോ എന്നും സെക്രട്ടറി മുൻകൂട്ടി പരിശോധിക്കേണ്ടതും, അക്കാര്യ ങ്ങളിലുള്ള തന്റെ അഭിപ്രായം ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തേണ്ടതും, അത് അതതു സംഗതി സിഡന്റിനെ അല്ലെങ്കിൽ പ്രമേയം പരിഗണിക്കുന്ന പഞ്ചായത്ത് യോഗത്തിൽ ആദ്ധ്യക്ഷo
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |