Panchayat:Repo18/vol1-page0669

From Panchayatwiki

2003-ലെ കേരള പഞ്ചായത്ത് രാജ (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ


എസ്.ആർ.ഒ. നമ്പർ 162/2003- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 166-ാം വകുപ്പും 177-ാം വകുപ്പും 254-ാം വകുപ്പിനോട് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാ രങ്ങൾ വിനിയോഗിച്ച കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2003-ലെ കേരള പഞ്ചായത്ത് രാജ (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) "പ്രസിഡന്റ്' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു;

(സി) "സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ഡി) "നിധി’ എന്നാൽ ഈ ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരം രൂപീകരിക്കുന്ന ദുരിതാശ്വാസനിധി എന്നർത്ഥമാകുന്നു; (ഇ) "സബ് കമ്മിറ്റി' എന്നാൽ ഈ ചട്ടങ്ങളിലെ 4-ാം ചട്ടം (2)-ാം ഉപചട്ടപ്രകാരം രൂപീകരി ക്കുന്ന ഒരു സബ് കമ്മിറ്റി എന്നർത്ഥമാകുന്നു;

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്കു നൽകി യിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. നിധി രൂപീകരണം.-(1) പേമാരി, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം, അഗ്നിബാധ, കൊടു ങ്കാറ്റ്, കടലാക്രമണം, അത്യാഹിത്രം, മാറാരോഗങ്ങൾ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവരും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ നിവസിക്കുന്നവരും നിർദ്ധനരുമായ വ്യക്തികൾക്ക് അവരുടെ ദുരിതനിവാ രണാർത്ഥം അടിയന്തിര ധനസഹായം നൽകുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും ഒരു പ്രമേയം മൂലം, ഗ്രാമപഞ്ചായത്തിന്റെ മറ്റു ഫണ്ടുകളിൽ നിന്ന് വേറിട്ട സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസനിധി രൂപീകരിക്കാവുന്നതും അത് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി എന്നറിയപ്പെടുന്നതുമാണ്.

(2) ധനശേഖരണാർത്ഥമുള്ള കലാ-കായിക-വിനോദപരിപാടികൾ സംഘടിപ്പിച്ചും വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് സംഭാവനകൾ സ്വീകരിച്ചും ദുരിതാശ്വാസനിധി രൂപീകരിക്കുന്നതിനാവശ്യമായ ധനം സ്വരൂപിക്കാവുന്നതുമാണ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ