Panchayat:Repo18/vol1-page0668
(3) ഓരോ സാമ്പത്തികവർഷവും അവസാനിച്ച രണ്ട് മാസത്തിനകം ഓരോ ജില്ലയെയും സംബന്ധിച്ച കണക്കുകൾ ജില്ലാ കളക്ടർ അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് പഞ്ചായത്തു കൾക്ക് അനുവദിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്.
(4) കണക്കുകൾ സൂക്ഷിച്ചുപോരേണ്ട രീതിയെക്കുറിച്ചും ക്രോഡീകരിച്ച കണക്കുകൾ അയ യ്ക്കുന്ന രീതിയെക്കുറിച്ചും അതതു ജില്ലാകളക്ടർ വില്ലേജ് ഓഫീസർമാർക്കും അടിസ്ഥാന നികുതി പിരിവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും നിർവ്വാഹക നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.
5. അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് പഞ്ചായത്തുകൾക്ക് അനുവദിക്കൽ.-(1) ഓരോ സാമ്പത്തിക വർഷവും ഓരോ ഗ്രാമപഞ്ചായത്തുപ്രദേശത്തുനിന്നും അടിസ്ഥാനനികുതിയായി ആകെ പിരിച്ചെടുത്ത തുകയിൽനിന്നും അതിന്റെ മൂന്നു ശതമാനം തുക പിരിവു ചെലവായി കണ ക്കാക്കി ബാക്കിക്ക് തുല്യമായ തുക തൊട്ടടുത്ത വർഷം അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് ആയി താഴെപ്പറയുന്ന പ്രകാരം ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അനുവദിച്ചു നൽകേണ്ടതാണ്. (GO(O)OOO)(O): -
(എ.) ഒരു ഗ്രാമപഞ്ചായത്തിൽനിന്നുള്ള തുകയുടെ എട്ടിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക അതത് ഗ്രാമപഞ്ചായത്തിന്,
(ബി) ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള മൊത്തം തുകയുടെ അഞ്ചിൽ ഒന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക അതത് ജില്ലാ പഞ്ചായത്തിന്,
(സ) ഒരു ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള മൊത്തം തുകയുടെ പത്തിൽ മൂന്നിന് സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ജനസംഖ്യ യുടെ അനുപാതത്തിൽ, ബ്ലോക്ക് പഞ്ചായത്തുകൾക്ക്,
(ഡി) സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള മൊത്തം തുകയുടെ എട്ടിൽ ഒന്നിനു സാദ്ധ്യമാകുന്നിടത്തോളം തുല്യമായ തുക, സർക്കാർ നിശ്ചയിച്ച അനുപാതത്തിൽ, ഗ്രാമപഞ്ചായത്തുകളുടെ വിസ്തീർണ്ണം, ജനസംഖ്യ, ലഭ്യമായ ധനാഗമമാർഗ്ഗങ്ങൾ, വികസന ആവ ശ്യങ്ങൾ, ഭരണച്ചെലവ് എന്നിവ പരിഗണിച്ച് അർഹമെന്ന് കാണുന്ന ഗ്രാമപഞ്ചായത്തുകൾക്ക്.
(2) (1)-ാം ഉപചട്ടപ്രകാരം അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് ഗ്രാമപഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാപഞ്ചായത്തുകൾക്കും അനുവദിച്ചു നൽകുമ്പോൾ ഇക്കാര്യ ത്തിൽ ധനകാര്യ കമ്മീഷൻ എന്തെങ്കിലും ശുപാർശകൾ സർക്കാരിന് നൽകിയിട്ടുണ്ടെങ്കിൽ അവ കൂടി പരിഗണിക്കേണ്ടതാണ്.
(3) അടിസ്ഥാനനികുതിയിൽനിന്നുള്ള ഗ്രാന്റ് പഞ്ചായത്തുകൾക്ക് അനുവദിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ, അപ്രകാരം ഓരോ പഞ്ചായത്തിനും അനുവദിച്ച ഗ്രാന്റ് സംബ ന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ജില്ലാ ട്രഷറി ഓഫീസർക്ക് നൽകേണ്ടതും അപ്രകാരമുള്ള അറിയിപ്പ ലഭിച്ചാലുടൻ ജില്ലാ ട്രഷറി ഓഫീസർ, ഓരോ പഞ്ചായത്തിനും അനുവദിച്ചിട്ടുള്ള വിഹിതം അതതു പഞ്ചായത്തിന്റെ വ്യക്തിഗത അക്കൗണ്ടിൽ വരവ് വയ്ക്കക്കേണ്ടതുമാണ്.
(4) അടിസ്ഥാനനികുതിയിൽനിന്നും ഈ ചട്ടപ്രകാരം അനുവദിക്കുന്ന ഏതൊരു ഗ്രാന്റും സർക്കാർ നിശ്ചയിക്കുന്ന ഫോർമുല അനുസരിച്ച് ആയിരിക്കേണ്ടതാണ്.
വിശദീകരണക്കുറിപ്പ
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല; എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചുകൊ ണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 202-ാം വകുപ്പും 254 (2) XXXVIII-ാം വകുപ്പും പ്രകാരം അടിസ്ഥാനനികുതിയിൽനിന്നും പിരിച്ചെടുത്ത സംഖ്യ സംസ്ഥാനത്തെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾക്ക് വീതിച്ചു നൽകുന്നതിന് സർക്കാരിന് അധികാരം നൽകുന്നു. ഇതു സംബന്ധിച്ച ചട്ടങ്ങളുണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |