Panchayat:Repo18/vol1-page0663
പട്ടിക I
(ചട്ടം 3 കാണുക)
ജില്ലാ ചെയർമാൻ ഉൾപ്പെടെ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം പഞ്ചായത്തിലെ ധനകാര്യ വികസന പൊതുമരാമത്ത് ആരോഗ്യവും ക്ഷേമകാര്യ ആകെ സ്ഥാന സ്റ്റാന്റിംഗ് സ്റ്റാന്റിംഗ് സ്റ്റാന്റിംഗ് വിദ്യാഭ്യാസവും ფxoიálodჩ ങ്ങളുടെ എണ്ണം കമ്മിറ്റി കമ്മിറ്റി കമ്മിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി കമ്മിറ്റി
(1) (2) (3) (4) (5) (6)
വിശദീകരണക്കുറിപ്പ
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.) 162-ാം വകുപ്പ് (7)-ാം ഉപവകുപ്പ് പ്രകാരം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എക്സ് ഒഫിഷ്യാ അംഗമല്ലാത്ത ഒരംഗവും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനും നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആണ് രാജി നൽകേണ്ടത്. 162-ാം വകുപ്പ് (12)-ാം ഉപവകുപ്പ് പ്രകാരം നിർണ്ണയിക്കപ്പെട്ട വ്യവസ്ഥകൾക്കും നടപടിക്രമ ങ്ങൾക്കും വിധേയമായി വേണം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയല്ലാത്ത ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനിൽ അവി ശ്വാസം പ്രകടിപ്പിക്കുന്ന പ്രമേയം അവതരിപ്പിക്കേണ്ടത്. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാന്റെയും തിരഞ്ഞെ ടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളും ഫാറങ്ങളും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം സംബന്ധിച്ച നടപടികളും നിർണ്ണയിക്കു വാൻ സർക്കാർ തീരുമാനിച്ചു. പ്രസ്തുത ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |