Panchayat:Repo18/vol1-page0656
26xxx
7[(5) സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാന ങ്ങളിലേക്ക് സ്ത്രീകളല്ലാത്ത സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് സ്ഥാനാർത്ഥികളാകുവാൻ അർഹത
യുണ്ടായിരിക്കുന്നതല്ല.)
11. ചെയർമാന്റെ തെരഞ്ഞെടുപ്പ രീതി.- (1) ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്ക പ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാനാർത്ഥിയും 4-ാം ചട്ടപ്രകാരമുള്ള നോട്ടീസിൽ കാണിച്ചിരി ക്കുന്ന തീയതിക്കും സമയത്തിനുമുള്ളിൽ 10-ാം ചട്ടപ്രകാരമുള്ള നാമനിർദ്ദേശം (വരണാധികാരിക്കി സമർപ്പിക്കേണ്ടതാണ്.
(2) യഥാവിധി നാമനിർദ്ദേശം നൽകിയിട്ടുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ °[വരണാധി കാരി) യോഗത്തിൽ വായിച്ചറിയിക്കേണ്ടതാണ്.
(3) ചെയർമാൻ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായി ഒരാൾ മാത്രമാണുള്ളതെങ്കിൽ വോട്ടെ ടുപ്പ് നടത്തേണ്ടതില്ലാത്തതും പ്രസ്തുത സ്ഥാനാർത്ഥി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധികാരി) പ്രഖ്യാപിക്കേണ്ടതുമാണ്.
(4) ചെയർമാൻ സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ [വരണാധികാരി) യോഗത്തിൽവച്ച് വോട്ടെടുപ്പ് നടത്തേണ്ടതും വോട്ടെടുപ്പിന്, യോഗത്തിൽ ഹാജരായിട്ടുള്ള തിരഞ്ഞെ ടുക്കപ്പെട്ട അംഗങ്ങൾക്ക് ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള 2-ാം നമ്പർ ഫാറത്തി ലുള്ള ബാലറ്റ് പേപ്പർ നൽകേണ്ടതും ബാലറ്റ് പേപ്പറിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളു ടെയും പേരുകൾ ഉണ്ടായിരിക്കേണ്ടതുമാണ്.
(5) ഓരോ അംഗവും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ വോട്ടു ചെയ്യാനുള്ള പ്രത്യേക സ്ഥല ത്തേക്ക് നീങ്ങേണ്ടതും ബാലറ്റ് പേപ്പറിൽ താൻ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ 'X' എന്ന അടയാളം രേഖപ്പെടുത്തി വോട്ട് ചെയ്യേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് തന്റെ പേരും ഒപ്പും എഴുതി രേഖപ്പെടുത്തിയശേഷം അത് *[വരണാധികാരിക്കി കാണാ വുന്ന സ്ഥാനത്ത് വച്ചിട്ടുള്ള ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കേണ്ടതുമാണ്.
(6) വോട്ടെടുപ്പ് പൂർത്തിയായശേഷം [വരണാധികാരി) ബാലറ്റ് പെട്ടി തുറന്ന് അതിലെ ബാലറ്റ പേപ്പർ പുറത്തെടുത്ത് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ എണ്ണേണ്ടതാണ്.
(7) ഒരു സ്ഥാനാർത്ഥിയുടെയും പേരിനു നേരെ 'X' എന്ന അടയാളം ഇല്ലാത്തതോ ഒന്നില ധികം പേരിനു നേരെ 'X' എന്ന അടയാളം ഉള്ളതോ ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്ത അംഗത്തിന്റെ പേരും ഒപ്പും ഇല്ലാത്തതോ ആയ ബാലറ്റ് പേപ്പർ തള്ളിക്കളയേണ്ടതും തള്ളി ക്കളഞ്ഞ ബാലറ്റ് പേപ്പറുകൾ പ്രത്യേകം കവറിൽ സൂക്ഷിക്കേണ്ടതുമാണ്.
(8) ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ നേടിയ സ്ഥാനാർത്ഥി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധികാരി) പ്രഖ്യാപിക്കേണ്ടതാണ്.
(9) ഏറ്റവും കൂടുതൽ സാധുവായ വോട്ടുകൾ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ തുല്യമായി വരുന്ന സന്ദർഭത്തിൽ യോഗത്തിൽ വച്ച് നറുക്കെടുപ്പ് നടത്തേണ്ടതും ആരുടെ പേരാണോ ആദ്യം നറുക്കെടുക്കപ്പെടുന്നത് ആ ആൾ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതായി '[വരണാധി കാരി) പ്രഖ്യാപിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |