Panchayat:Repo18/vol1-page0655

From Panchayatwiki

ധികമോ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതായി വരികയും ചെയ്യുമ്പോൾ അതതു സ്ഥാനാർത്ഥി കൾക്ക് ലഭിച്ച ഒന്നും രണ്ടും മുൻഗണനാ വോട്ടുകളോടുകൂടെ മൂന്നാം മുൻഗണന രേഖപ്പെടുത്തിയ വോട്ടുകൾ കൂടി ചേർത്ത്, അപ്രകാരമുള്ള മൊത്തം വോട്ടുകൾ ഏറ്റവും കൂടുതൽ നേടിയ സ്ഥാനാർത്ഥി അല്ലെങ്കിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണ്.


(ഡി.) (സി) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥി കൾക്ക് മൊത്തം മുൻഗണനാ വോട്ടുകൾ തുല്യമായിരിക്കുകയും അവരിൽ നിന്നും ഒന്നോ അതില ധികമോ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതായി വരികയുമാണെങ്കിൽ മേൽഖണ്ഡങ്ങളിൽ പറഞ്ഞ പ്രകാരം വോട്ടെണ്ണൽ നടത്തേണ്ടതും ഒഴിവുള്ള എല്ലാ സ്ഥാനങ്ങളിലേക്കും അംഗങ്ങളെ തെരഞ്ഞെ ടുക്കുന്നതുവരെ (3ðUp Jc6bO(Oo വോട്ടെണ്ണൽ തുടരേണ്ടതുമാണ്.

(ഇ) (ഡി) ഖണ്ഡപ്രകാരം വോട്ടെണ്ണിയതിൽ ഒരു സ്ഥാനം മാത്രം അവശേഷിക്കേ ഒന്നി ലധികം സ്ഥാനാർത്ഥികൾക്ക് മൊത്തം വോട്ടുകൾ തുല്യമായി വരികയാണെങ്കിൽ, ആ സ്ഥാനം നികത്തുന്നതിനുവേണ്ടി യോഗത്തിൽവച്ച് നറുക്കെടുപ്പ് നടത്തേണ്ടതും അപ്രകാരമുള്ള സ്ഥാനാർത്ഥി കളിൽ നിന്ന് ആരുടെ പേരാണോ ആദ്യം നറുക്കെടുക്കുന്നത് ആ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതുമാണ്.


കുറിപ്പ്.- മേൽ ഉപചട്ടപ്രകാരം മുൻഗണനാവോട്ടുകൾ എണ്ണുമ്പോൾ, ഒരു സ്ഥാനാർത്ഥിക്ക് ഒന്നാം മുൻഗണനാ വോട്ടുകളൊന്നും ലഭിച്ചിട്ടില്ലെങ്കിൽ, ഒന്നാം മുൻഗണനാ വോട്ടുകളുടെ എണ്ണം പൂജ്യം എന്നും, രണ്ടാം മുൻഗണനാ വോട്ടുകളൊന്നും ലഭിച്ചിട്ടില്ലെങ്കിൽ രണ്ടാം മുൻഗണനാ വോട്ടു കളുടെ എണ്ണം പൂജ്യം എന്നുമുള്ള ക്രമത്തിൽ മൊത്തം വോട്ടുകൾ കണക്കാക്കേണ്ടതാണ്.


9. ആകസ്മിക ഒഴിവുകൾ നികത്തൽ. (1) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന്റെ സ്ഥാനത്ത് ആകസ്മിക ഒഴിവുണ്ടായാൽ, അത് നികത്തുന്നതിനുവേണ്ടി 162-ാം വകുപ്പ (10)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള സമയപരിധിക്കകം, പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രത്യേക യോഗം '[വരണാധികാരി വിളിച്ചുകൂട്ടി 7-ഉം, 8-ഉം ചട്ടങ്ങളിലെ നടപടി ക്രമമനുസരിച്ച തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.


(2) ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഒരു സമയം ഒന്നിലധികം ആകസ്മിക ഒഴിവുകൾ വന്നാൽ ആ ഒഴിവുകളെല്ലാം ഒറ്റ വോട്ടെടുപ്പിലൂടെ നികത്തേണ്ടതാണ്.


10. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ തെരഞ്ഞെടുപ്പ്.- (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അല്ലാത്ത ഏതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കും 8-ാം ചട്ടപ്രകാരം അംഗങ്ങളെ തിരഞ്ഞെടുത്തതി നുശേഷം അതിന്റെ ചെയർമാനെ തിരഞ്ഞെടുക്കേണ്ടതാണ്.


(2) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അല്ലാത്ത ഏതൊരു സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും ചെയർമാൻ സ്ഥാനത്തേക്ക് ആകസ്മിക ഒഴിവുണ്ടായാൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അടുത്ത യോഗത്തിൽവച്ച അതിലെ ഒരംഗത്തെ ചെയർമാനായി തെരഞ്ഞെടുക്കേണ്ടതാണ്.


(3) *(സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും, മേൽനോട്ടത്തിനും, നിയന്ത്രണത്തിനും വിധേയമായി, "വരണാധികാരി'), (1)-ഉം (2)-ഉം ഉപചട്ടങ്ങൾ പ്രകാരം ചെയർ മാനെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള യോഗം, 8-ാം ചട്ടപ്രകാരം അംഗങ്ങളുടെ തെരഞ്ഞെ ടുപ്പ് കഴിഞ്ഞ് അല്ലെങ്കിൽ ചെയർമാന്റെ ആകസ്മിക ഒഴിവുണ്ടായി, കഴിയുന്നതും വേഗവും °(പതി നഞ്ച് ദിവസം) കഴിയുന്നതിനു മുൻപും *[xx) വിളിച്ചുകൂട്ടേണ്ടതാണ്.


((4) ചെയർമാന്റെ തെരഞ്ഞെടുപ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റിയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗ ത്തിന് സ്വയം നാമനിർദ്ദേശം സമർപ്പിക്കാവുന്നതാണ്.)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ