Panchayat:Repo18/vol1-page0652

From Panchayatwiki
Revision as of 06:51, 5 January 2018 by Gangadharan (talk | contribs) (''''4. തിരഞ്ഞെടുപ്പ് യോഗം വിളിക്കുന്നതിനുള്ള നോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

4. തിരഞ്ഞെടുപ്പ് യോഗം വിളിക്കുന്നതിനുള്ള നോട്ടീസ്..- (1) *(വരണാധികാരി), സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് പഞ്ചാ യത്തിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും യോഗതീയതിക്ക് അഞ്ചുദിവസം മുമ്പും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് രണ്ടു ദിവസം മുമ്പും നല്കേണ്ടതാണ്.


എന്നാൽ മേൽപറഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിത പൊതു ഒഴിവു ദിവസങ്ങൾ ഉൾപ്പെടുന്നതും നോട്ടീസ് കൈപ്പറ്റിയ തീയതിയും യോഗം കൂടുന്ന തീയതിയും ഉൾപ്പെടാത്തതുമാകുന്നു.


(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ്, ഉദ്യോഗസ്ഥൻ വഴിയോ നേരിട്ടോ നല്കാവുന്നതും നോട്ടീസ് കൈപ്പറ്റിയതിന് രേഖയിൽ ഒപ്പിട്ടു നൽകാൻ അംഗം ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.


(3) (1)-ാം ഉപ ചട്ടപ്രകാരമുള്ള നോട്ടീസ് നടത്തിപ്പ് സംബന്ധിച്ച മറ്റുകാര്യങ്ങൾ പഞ്ചായ ത്തിന്റെ ഒരു സാധാരണ യോഗം വിളിച്ചുകൂട്ടുന്നതിനുള്ള നോട്ടീസ് സംബന്ധിച്ച അതേ രീതിയിൽ ആയിരിക്കേണ്ടതാണ്.


(4) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസിൽ, അംഗം സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗമായോ ചെയർമാനായോ അതതു സംഗതിപോലെ മത്സരിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, യഥാവിധി രേഖാ മൂലം നാമനിർദ്ദേശം സമർപ്പിക്കുവാൻ, അങ്ങനെയുള്ള നാമനിർദ്ദേശം (വരണാധികാരിയെ) ഏൽപി ക്കേണ്ട അവസാന തീയതിയും സമയവും കാണിച്ച്, ആവശ്യപ്പെടേണ്ടതാണ്.


5. സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ.- (1) 162-ാം വകുപ്പ് (1)-ാം ഉപവകുപ്പ പ്രകാരം രൂപീകരിക്കേണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തിര ഞെടുപ്പ, '(ഒരു പഞ്ചായത്ത് രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്തതിനും അതിന്റെ പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തെരഞ്ഞെടുത്തതിനുംശേഷം പതിനഞ്ച് ദിവസത്തി നുള്ളിൽ വരണാധികാരി ഈ ആവശ്യത്തിലേക്കായി വിളിച്ചുകൂട്ടിയ പഞ്ചായത്തിലെ തിരഞ്ഞെടു ക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗത്തിൽ വച്ച് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ക്രമത്തിൽ നടത്തേണ്ടതാണ്.


'((2) സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കും, മേൽനോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായിരി ക്കുന്നതാണ്):


xxx


6. സ്ഥാനാർത്ഥികളുടെ യോഗ്യത.- ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഏതൊരംഗത്തിനും സ്ഥാനാർത്ഥിയാകാവുന്നതാണ്.


'[എന്നാൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തെര ഞെടുക്കപ്പെട്ട അംഗം, ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്നിവർ സ്ഥാനാർത്ഥികളാ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ