Panchayat:Repo18/vol1-page0651
ജില്ലാ പഞ്ചായത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളിൽ ഉണ്ടായിരിക്കേണ്ട അംഗങ്ങളുടെ എണ്ണം പട്ടിക II-ലും കാണിച്ചിരിക്കുന്ന പ്രകാരം ആയിരിക്കുന്നതാണ്.)
'[3.എ. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും സ്ഥാനങ്ങളിലെ സ്ത്രതീ സംവരണം.- (1) ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ഒരു അംഗത്തിന്റെ സ്ഥാനം പഞ്ചായത്തിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്കായി സംവരണം ചെയ്യേണ്ടതും, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 5-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം വിളിച്ചുകൂട്ടുന്ന യോഗത്തിൽ, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും ആദ്യം തെരഞ്ഞെടുപ്പ് നടത്തേ ണ്ടതും തുടർന്ന് സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതുമാണ്.
(2) () ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്യത്തിൽ, വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ചെയർമാൻ സ്ഥാനവും, വൈസ് പ്രസി ഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും;
(ii) ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ, വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾ ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഒഴികെയുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മി റ്റികളിലെ ചെയർമാൻ സ്ഥാനങ്ങളും, സ്ത്രീകൾക്കായി 162-ാം വകുപ്പ് (5.എ) ഉപവകുപ്പ് പ്രകാരം സംവരണം ചെയ്യേണ്ടതാണ്.)
'^((3) ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടേണ്ട സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ, ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും കാര്യത്തിൽ വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും, ഹൈവസ് പ്രസിഡന്റ് സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും; ജില്ലാപഞ്ചാ യത്തുകളുടെ കാര്യത്തിൽ, വൈസ്പ്രസിഡന്റ് സ്ഥാനം സ്ത്രതീകൾക്കായി സംവരണം ചെയ്യപ്പെട്ടി ട്ടുണ്ടെങ്കിൽ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വൈസ്ത്രപ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിട്ടില്ലെങ്കിൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും ആയിരിക്കേണ്ടതും; അപ്രകാരം സംവരണം ചെയ്യപ്പെട്ട സ്ഥാനങ്ങളുടെ വിവരം സംസ്ഥാന തെര ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതും, തുടർന്നുള്ള ഓരോ പൊതുതെരഞ്ഞെടുപ്പിനും ശേഷം അപ്രകാരം സംവരണം ചെയ്യപ്പെടേണ്ട 162-ാം വകുപ്പ് (1)-ാം ഉപവകപ്പിൽ പ്രതിപാദിച്ചിട്ടുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനങ്ങൾ പ്രസ്തുത ഉദ്യോഗസ്ഥൻ, ആവർത്തന ക്രമം പാലിച്ചുകൊണ്ട് വീതിച്ചു നൽകേണ്ടതും മുൻകൂട്ടി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.)
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |