Panchayat:Repo18/vol1-page0444

From Panchayatwiki
Revision as of 09:48, 4 January 2018 by Animon (talk | contribs) ('(5) (3)-ാം ഉപചട്ടത്തിൽ പരാമർശിച്ചിരിക്കുന്ന സംഗത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(5) (3)-ാം ഉപചട്ടത്തിൽ പരാമർശിച്ചിരിക്കുന്ന സംഗതിയിൽ വോട്ട് ചെയ്യാൻ അംഗത്തിനും (4)-ാം ഉപചട്ടത്തിൽ പരാമർശിച്ചിരിക്കുന്ന പ്രമേയത്തിൽ വോട്ട് ചെയ്യാൻ അദ്ധ്യക്ഷനും അവകാശ മുണ്ടായിരിക്കുന്നതല്ല. '[28. തീരുമാനത്തിൻമേൽ ഭിന്നാഭിപ്രായക്കുറിപ്പ്.- പഞ്ചായത്ത് യോഗത്തിൽ പാസാക്കിയ ഏതെങ്കിലും തീരുമാനത്തിൻമേലോ പ്രമേയത്തിൻമേലോ ഒരു പഞ്ചായത്തംഗത്തിന് ഭിന്നാഭിപ്രാ യമുള്ള പക്ഷം, തന്റെ ഭിന്നാഭിപ്രായക്കുറിപ്പ് യോഗം അവസാനിച്ച് മിനിട്ട്സിന്റെ പകർപ്പ് കിട്ടി 48 മണിക്കുറിനുള്ളിൽ സെക്രട്ടറിക്ക് നൽകാവുന്നതാണ്. എന്നാൽ, യോഗത്തിൽ സന്നിഹിതനാവാതിരിക്കുകയോ സന്നിഹിതനായിരുന്നുവെങ്കിൽ ബന്ധ പ്പെട്ട തീരുമാനത്തിന് അഥവാ പ്രമേയത്തിന് എതിരായി വോട്ട് ചെയ്യാതിരിക്കുകയോ ചെയ്ത ഏതൊ രംഗത്തിനും ഈ ചട്ടപ്രകാരം ഭിന്നാഭിപ്രായക്കുറിപ്പ് നൽകാൻ അവകാശമുണ്ടായിരിക്കുന്നതല്ല.)

29. മിനിറ്റ്സ് അയച്ചുകൊടുക്കൽ. (1) ഒരു പഞ്ചായത്തിന്റെ ഓരോ യോഗത്തിലേയും നട പടിക്കുറിപ്പുകളുടെ പകർപ്പ് (വിയോജനക്കുറിപ്പുണ്ടെങ്കിൽ അത് സഹിതം) യോഗ ദിവസം കഴിഞ്ഞ് 11(പത്ത് ദിവസത്തിനകം) പ്രസിഡന്റിന്റെ അംഗീകാരത്തോടെ, സെക്രട്ടറി ഈ ആവശ്യത്തിലേ ക്കായി സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് അയച്ചു കൊടുക്കേണ്ടതാണ്.

11((2) പഞ്ചായത്തിന്റെ ഒരു തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏതെങ്കിലും പ്രശ്ന ത്തിന്മേലോ ഏതെങ്കിലും ഭിന്നാഭിപ്രായക്കുറിപ്പിൻമേലോ സർക്കാരിന്റെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ തീരുമാനം ഉണ്ടാകേണ്ട പക്ഷം ആയത് സെക്രട്ടറി തന്റെ വിശദമായ റിപ്പോർട്ട സഹിതം സർക്കാരിന്റെയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.

(3) ഒരു പഞ്ചായത്ത് പാസാക്കിയ ഏതെങ്കിലും തീരുമാനം അല്ലെങ്കിൽ പ്രമേയം നിയമാനു സൃതം പാസാക്കിയതല്ലെന്നോ, ആക്സ്റ്റൂ പ്രകാരം നൽകിയിട്ടുള്ള അധികാര സീമ ലംഘിക്കുന്നതാ ണ്ടെന്നോ അല്ലെങ്കിൽ അത് നടപ്പിലാക്കിയാൽ മനുഷ്യ ജീവനോ ആരോഗ്യത്തിനോ പൊതു സുര ക്ഷയ്തക്കോ അപ്രകടമാകുവാൻ സാദ്ധ്യതയുള്ളതാണെന്നോ സെക്രട്ടറിക്ക് അഭിപ്രായമുള്ള പക്ഷം, പ്രസ്തുത തീരുമാനം പുനരവലോകനം ചെയ്യുവാൻ സെക്രട്ടറി, പഞ്ചായത്തിനോട് രേഖാമൂലം ആവശ്യപ്പെടേണ്ടതും അപ്രകാരമുള്ള ആവശ്യപ്പെടൽ പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽ പരിഗണിച്ചതിനുശേഷം പഞ്ചായത്ത് അതിന്റെ ആദ്യ തീരുമാനത്തിൽ ഉറച്ച് നിൽക്കുവാൻ തീരുമാ നിക്കുകയാണെങ്കിൽ പഞ്ചായത്ത് തീരുമാനവും അതിന്മേലുള്ള തന്റെ അഭിപ്രായവും സെക്രട്ടറി സർക്കാരിന്റെ തീരുമാനത്തിനായി, രണ്ട് ദിവസത്തിനുള്ളിൽ രജിസ്ട്രേഡ് തപാലിൽ സർക്കാരിന് അയച്ചു കൊടുക്കുകയോ അടിയന്തിര പ്രാധാന്യമുള്ള പക്ഷം അത് സർക്കാരിന് നേരിട്ട് എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടതുമാണ്.

(4) സർക്കാരിന്റെ തീരുമാനത്തിനായി സെക്രട്ടറി അയച്ചു കൊടുത്ത ഒരു പഞ്ചായത്ത് തീരുമാ നത്തിൻമേൽ പതിനഞ്ച് ദിവസങ്ങൾക്കകം സർക്കാരിൽ നിന്ന് യാതൊരു നിർദ്ദേശവും ലഭിക്കാത്ത പക്ഷം, സർക്കാരിന് ഇക്കാര്യത്തിൽ നിർദ്ദേശമൊന്നും നൽകാനില്ല എന്ന നിഗമനത്തിൽ പ്രസ്തുത തീരുമാനം സെക്രട്ടറി നടപ്പിൽ വരുത്തേണ്ടതും അക്കാര്യം ഉടനടി സർക്കാരിനെ അറിയിക്കേണ്ടതു മാണ്.)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ