Panchayat:Repo18/vol1-page0625

From Panchayatwiki
Revision as of 10:55, 4 January 2018 by Gangadharan (talk | contribs) ('13. സ്ഥലം വാതിലുകളോടുകൂടിയ ചുറ്റു മതിൽ കൊണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

13. സ്ഥലം വാതിലുകളോടുകൂടിയ ചുറ്റു മതിൽ കൊണ്ട് കെട്ടി അടച്ചിട്ടുണ്ടോ/ കെട്ടി അടയ്ക്കക്കേണ്ടതുണ്ടോ എന്ന്

14. സ്ഥലത്തിന്റെ പ്ലാൻ അപേക്ഷയോ ടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ടോ എന്ന്

സത്യപ്രസ്താവന

മേൽപ്രസ്താവിച്ച എല്ലാ വിവരങ്ങളും ശരിയാണെന്നും സത്യമാണെന്നും ഇതിനാൽ ഞാൻ ബോധിപ്പിക്കുന്നു.

സ്ഥലം.............

തീയതി.............

അപേക്ഷകന്റെ ഒപ്പ്

കുറിപ്പ്

അപേക്ഷകൻ ഒരു സംഘടനയോ, അസോസിയേഷനോ അഥവാ ഒരു സ്ഥാപനമോ ആണെ ങ്കിൽ അതിന്റെ പേരും, ആ സംഘടന/അസോസിയേഷൻ/സ്ഥാപനത്തിനുവേണ്ടി ഒപ്പു വയ്ക്കുന്ന ആളുടെ പേരും ഔദ്യോഗിക പദവിയും ക്രമനമ്പർ ഒന്നിൽ കൊടുത്തിരിക്കേണ്ടതാണ്.

ഗ്രാമപഞ്ചായത്തിന്റെ ശുപാർശ.

ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായം.

ജില്ലാ കളക്ടറുടെ ഉത്തരവ്.

ജില്ലാ കളക്ടർ.

ഫാറം നമ്പർ II

[6-ാം ചട്ടം (8)-ാം ഉപചട്ടം കാണുക|

നമ്പർ: ............................................................................ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ശവം മറവു ചെയ്യുന്നതിനും/ദഹിപ്പി ക്കുന്നതിനുമുള്ള ശ്മശാനം തുറക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ലൈസൻസ്.

1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ശ്രീ./(ശീമതി......................... (ഇവിടെ സ്ഥാപനത്തിന്റെയോ, സംഘടനയുടെയോ അഥവാ വ്യക്തിയുടെയോ പേരും മേൽവിലാസവും ചേർക്കുക) എന്ന ആളെ ഗ്രാമപഞ്ചായത്തിലെ. വില്ലേജിലെ - - - - - - - - - - - - - - - സർവേ നമ്പറിൽ ഉൾപ്പെട്ട. ആർ/ഹെക്ടർ സ്ഥലത്ത് ശവം മറവു ചെയ്യുന്നതിന് /ദഹിപ്പിക്കുന്നതിന/ കൈയൊഴിക്കുന്നതിന് ശ്മശാനം തുറക്കുന്നതിനും സംരക്ഷിക്കുന്നതിനും ഇതിനാൽ അനുവദിക്കുന്നു. ലൈസൻസി 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥല ങ്ങൾ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാനും പ്രസ്തുത ചട്ടങ്ങളിലെ 9-ാം ചട്ടത്തിൽ പ്രതിപാദി ക്കുന്ന പ്രകാരമുള്ള രജിസ്റ്റർ സൂക്ഷിക്കാനും ബാദ്ധ്യസ്ഥനാണ്. ഈ ആവശ്യത്തിനായി പഞ്ചായത്ത് യഥാവിധി പാസ്സാക്കുന്ന ബൈലാകളിലെ വ്യവസ്ഥകളോ നിബന്ധനകളോ പാലിക്കാൻ ലൈസൻസി ബാദ്ധ്യസ്ഥനാണ്. താഴെ ഒപ്പിട്ടിരിക്കുന്ന അധികാരസ്ഥന് ആവശ്യമെന്നു തോന്നുന്നപക്ഷം, ഏത് സമയത്തും ഈ ലൈസൻസ് അസാധുവാക്കുന്നതിന് അധികാരമുണ്ടായിരിക്കുന്നതാണ്. ഈ ലൈസൻസിന് അപ്രകാരം അസാധുവാക്കപ്പെടുന്നതുവരെ പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

......................................... -ാമാണ്ട്.................................. മാസം.................................... തീയതിയിൽ ഒപ്പിട്ട മുദ്രയോടുകൂടി. ജില്ലാ കളക്ടർ പുറപ്പെടുവിച്ചത്.

(ഒപ്പ്) പേര്: ജില്ലാ കളക്ടർ:

(സീൽ)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ