Panchayat:Repo18/vol1-page0621
(9) ജില്ലാ കളക്ടർ അപേക്ഷ ലഭിച്ച ആറു മാസത്തിനകം
(8)-ാം ഉപചട്ടപ്രകാരമുള്ള ഉത്തരവ് പാസ്സാക്കേണ്ടതും ആയത് ബന്ധപ്പെട്ട പഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.
(10) (8)-ാം ഉപചട്ടപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവിൻ മേൽ പരാതിയുള്ള ഏതൊ രാൾക്കും ഉത്തരവ് തീയതി മുതൽ മുപ്പത് ദിവസത്തിനകം സർക്കാരിലേക്ക് അപ്പീൽ ബോധിപ്പിക്കാ വുന്നതാണ്.
വിശദീകരണം.-മേൽപ്പറഞ്ഞ മുപ്പത് (30) ദിവസം കണക്ക് കൂട്ടുമ്പോൾ ഏത് ഉത്തരവിനെ തിരായാണോ അപ്പീൽ സമർപ്പിക്കുന്നത് ആ ഉത്തരവുമായി ബന്ധപ്പെട്ട പ്രധാന രേഖകളുടെ പകർപ്പു കൾ ലഭിക്കുന്നതിനുള്ള സമയം ഒഴിവാക്കേണ്ടതാണ്.
(11) സർക്കാരിന്, ആവശ്യമെന്ന് തോന്നുന്ന അന്വേഷണങ്ങൾ നടത്തിയശേഷം അപ്പീലിൻമേൽ യുക്തമെന്ന് തോന്നുന്ന ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
7. ശ്മശാനങ്ങളുടെ രജിസ്ട്രേഷൻ.-(1) 3,4,6 എന്നീ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതപ്പെടുന്നതോ, ലൈസൻസ് നൽകിയതോ അല്ലെങ്കിൽ ഏർപ്പെടു ത്തിയതോ ആയ സ്ഥലങ്ങളും, ഈ ചട്ടങ്ങളുടെ പ്രാരംഭത്തിന് മുൻപ് രജിസ്റ്റർ ചെയ്തതോ ലൈസൻസ് നൽകിയതോ, ഏർപ്പെടുത്തിയതോ ആയ അങ്ങനെയുള്ള എല്ലാ സ്ഥലങ്ങളും രേഖ പ്പെടുത്തേണ്ടതായ ഒരു രജിസ്റ്റർ പഞ്ചായത്താഫീസിൽ വച്ചുപോരേണ്ടതും, അങ്ങനെയുള്ള സ്ഥല ങ്ങളുടെ പ്ലാനുകൾ അങ്ങനെയുള്ള ആഫീസിൽ ഫയൽ ചെയ്യേണ്ടതുമാകുന്നു.
(2) (1)-ാം ഉപചട്ടപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുകയോ, ലൈസൻസ് നൽകപ്പെടുകയോ, ഏർപ്പെ ടുത്തുകയോ ചെയ്തിട്ടുള്ളത് സംബന്ധിച്ച ഒരു നോട്ടീസ് അങ്ങനെയുള്ള സ്ഥലത്തിന്റെ പ്രവേശന കവാടത്തിലോ, അതിനടുത്തോ എല്ലാവരും കാണത്തക്കവിധം പ്രാദേശികഭാഷയിലും മലയാള ത്തിലും ഇംഗ്ലീഷിലും പതിച്ചുവയ്ക്കക്കേണ്ടതാണ്.
(3) (1)-ാം ഉപചട്ടപ്രകാരമുള്ള രജിസ്റ്റർ സർക്കാർ ഇതിനായി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥൻ കാലാകാലങ്ങളിൽ പരിശോധന നടത്തേണ്ടതാണ്.
8. രജിസ്റ്റർ ചെയ്തത്തോ, ലൈസൻസ് നൽകിയതോ, ഏർപ്പെടുത്തിയതോ അല്ലാത്ത സ്ഥല ങ്ങൾ ശവം കൈയൊഴിക്കുന്നതിന് ഉപയോഗിക്കുന്നത് നിരോധിക്കൽ.-ഈ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തതോ, രജിസ്റ്റർ ചെയ്തതതായി കരുതപ്പെടുന്നതോ, ലൈസൻസ് നൽകിയതോ, ഏർപ്പെ ടുത്തിയതോ ആയ സ്ഥലത്തല്ലാതെ യാതൊരാളും യാതൊരു ശവവും മറവു ചെയ്യുകയോ ദഹിപ്പി ക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
എന്നാൽ ഓരോരോ പ്രത്യേക സംഗതിയിലും സ്വകാര്യ സ്ഥലത്ത്, പൊതുജനാരോഗ്യത്തിന് ഹാനികരമാകാത്തവിധം, ഏതെങ്കിലും ശവം ആചാരപ്രകാരം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിക്കുകയോ ചെയ്യാവുന്നതാണ്.
9. ശവം മറവു ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച രജിസ്റ്ററുകൾ സൂക്ഷിക്കണമെന്ന്.-(1) ശവം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴി ക്കുകയോ ചെയ്യുന്നതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി III-ാം നമ്പർ ഫാറത്തിൽ ഉള്ള ഒരു രജിസ്റ്റർ, പൊതുശ്മശാനങ്ങളുടെ സംഗതിയിൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടു ത്തിയ ഉദ്യോഗസ്ഥനോ, സ്വകാര്യ ശ്മശാനങ്ങളുടെ സംഗതിയിൽ അത്തരം ശ്മശാനങ്ങളുടെ നിയ ന്ത്രണാധികാരമുള്ള സംഘടനയുടെയോ, അസോസിയേഷന്റെയോ, സ്ഥാപനത്തിന്റെയോ 6)(n)des റിയോ, ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥനോ വച്ചുപോരേണ്ടതും, ശവം മറവു ചെയ്യുകയോ ദഹിപ്പി ക്കുകയോ മറ്റു വിധത്തിൽ കൈയൊഴിക്കുകയോ ചെയ്യുന്ന ഓരോ സംഗതിയിലും അത് സംബ ന്ധിച്ച വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതുമാണ്.
(2) സ്വകാര്യ ശ്മശാനങ്ങളുടെ നിയന്ത്രണാധികാരമുള്ള സംഘടനയുടെയോ അസോസിയേ ഷന്റെയോ സ്ഥാപനത്തിന്റെയോ സെക്രട്ടറിയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോ വച്ചുപോരുന്ന രജിസ്റ്ററുകൾ പഞ്ചായത്ത് സെക്രട്ടറിയോ അദ്ദേഹം ഈ ആവശ്യത്തിനായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കാവുന്നതാണ്.
10. ആരോഗ്യത്തിന് ആപൽക്കരമായതോ ശവക്കുഴികൾകൊണ്ടു നിറഞ്ഞതോ ആയ ശ്മശാനങ്ങൾ നിരോധിക്കൽ.- (1) (എ) ശവം മറവു ചെയ്യുന്നതിനു വേണ്ടിയോ, ദഹിപ്പിക്കുന്ന
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |