Panchayat:Repo18/vol1-page0620

From Panchayatwiki
Revision as of 09:54, 4 January 2018 by Gangadharan (talk | contribs) (''(3) ലൈസൻസിനുള്ള അപേക്ഷ 1-ാം നമ്പർ ഫാറത്തിൽ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

'(3) ലൈസൻസിനുള്ള അപേക്ഷ 1-ാം നമ്പർ ഫാറത്തിൽ സെക്രട്ടറിക്ക് നൽകേണ്ടതും അതോടൊപ്പം അപേക്ഷ ഫീസായി ആയിരം രൂപ പഞ്ചായത്തിൽ ഒടുക്കേണ്ടതുമാകുന്നു.]

(4) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്യേണ്ട സ്ഥലത്തിന്റെ സ്ഥാനം, അതിർത്തി, വിസ്തീർണ്ണം ഇവ വ്യക്തമാക്കിക്കൊണ്ടുള്ള പ്ലാനും സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിൽ അവകാശബന്ധമുള്ള ആളിന്റെയോ സമുദായത്തിന്റെയോ പേർ, നടത്തിപ്പ് സമ്പ്ര ദായം, കൂടാതെ ജില്ലാ കളക്ടർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റു വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.

(5) സ്വകാര്യ ശ്മശാനത്തിന്റെ സംഗതിയിൽ അപേക്ഷ ലഭിച്ച മുപ്പത് ദിവസത്തിനകം പഞ്ചാ യത്ത് അപേക്ഷ പരിഗണിക്കേണ്ടതും അതിന്റെ ശുപാർശ സഹിതം ജില്ലാ മെഡിക്കൽ ആഫീസർ മുഖേന ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.

(6) പഞ്ചായത്തിൽനിന്നും ലഭിക്കുന്ന അപേക്ഷയിൻമേൽ ജില്ലാ മെഡിക്കൽ ആഫീസർ തനിക്ക് യുക്തമെന്ന് തോന്നുന്ന അന്വേഷണം നടത്തേണ്ടതും അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ വ്യക്തമായ ശുപാർശയോടെ ആയത് ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.

(7) അപേക്ഷ ലഭിച്ചാലുടൻ ജില്ലാ കളക്ടർ, ആയത് ആ പ്രദേശത്തെ ഭാഷയിൽ കൂടുതൽ പ്രചാരമുള്ള ഒരു ദിനപ്പത്രത്തിലും പഞ്ചായത്ത് നോട്ടീസ് ബോർഡിലും വില്ലേജ് നോട്ടീസ് ബോർഡിലും ഗവൺമെന്റ് നിർദ്ദേശിക്കുന്ന മറ്റ് പൊതുസ്ഥലങ്ങളിലും ലൈസൻസ് നൽകുന്നതിനെ സംബന്ധിച്ച് ആക്ഷേപമോ, പരാതിയോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് 30 ദിവസത്തിനു ള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ്, അപേക്ഷകന്റെ ചെല വിൽ, പരസ്യപ്പെടുത്തേണ്ടതാണ്.

(8) (7)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് അനുസരിച്ച ആക്ഷേപമോ, പരാതിയോ, അഭിപ്രാ യമോ എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരിഗണിച്ചശേഷവും (യുക്തമെന്ന് തോന്നുന്നപക്ഷം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാതല ഉദ്യോഗസ്ഥന്റെ (G፲OGSC፲)loqቷ6ሽገር) റിപ്പോർട്ട വാങ്ങി പരിശോധിച്ചശേഷവും) ജില്ലാകളക്ടർക്ക്,-

(എ.) II-ാം നമ്പർ ഫാറത്തിൽ ലൈസൻസ് നൽകുകയോ, അഥവാ (ബി) ലൈസൻസ് നിരസിക്കുകയോ, അഥവാ

(സി) സ്ഥലത്തെ സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കുകയോ ആവശ്യപ്പെട്ടിട്ടുള്ള ഏതെ ങ്കിലും വിവരങ്ങൾ നൽകപ്പെടുകയോ ചെയ്യുന്നതുവരെ ലൈസൻസ് നൽകുന്നത് നീട്ടിവയ്ക്കുകയോ,

ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ