Panchayat:Repo18/vol1-page0616

From Panchayatwiki

1998-ലെ കേരള പഞ്ചായത്ത് രാജ് (കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 466/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (കരാറുകാർക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്ന് അർത്ഥമാകുന്നു;

(ബി) 'പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു;

(സി) 'കരാറുകാരൻ/പാട്ടക്കാരൻ' എന്നാൽ പഞ്ചായത്തിന് ലഭിക്കുവാനുള്ള ഏതെങ്കിലും ഫീസ് അല്ലെങ്കിൽ പാട്ടത്തുക അല്ലെങ്കിൽ വാടക സംബന്ധിച്ച് പഞ്ചായത്തുമായി കരാറിൽ ഏർപ്പെ ട്ടിട്ടുള്ള കരാറുകാരൻ/പാട്ടക്കാരൻ എന്നർത്ഥമാകുന്നു;

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും, യഥാക്രമം, ആക്റ്റിൽ അവയ്ക്ക് നൽകി യിട്ടുള്ള അർത്ഥങ്ങളുണ്ടായിരിക്കുന്നതാണ്.

3. കരാർ പ്രകാരം തുക ഈടാക്കൽ.-പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളിൽ നിന്നോ പാട്ടക്കാരിൽ നിന്നോ ഈടാക്കേണ്ടുന്ന റവന്യൂ വരുമാനം കരാർ വ്യവസ്ഥ കൾ കൃത്യമായി പാലിച്ചുകൊണ്ട് ഈടാക്കേണ്ടതാണ്.

4. കിഴിവനുവദിക്കൽ.-(1) സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടതു മൂലമോ, ലഹള എന്നി ങ്ങനെയുള്ള അപ്രതീക്ഷിതവും മനുഷ്യനിയന്ത്രണത്തിനതീതമായ കാരണങ്ങളാലും കരാറുണ്ടാ ക്കിയ കാലത്ത് പ്രതീക്ഷിക്കാതിരുന്നതുമായ കാരണങ്ങളാലും കരാറുകാരനിപാട്ടക്കാരന് കരാർ വ്യവസ്ഥ പ്രകാരമുള്ള കാര്യങ്ങൾ നടത്തുന്നതിന് തടസ്സം നേരിട്ട് നഷ്ടം ഉണ്ടായിട്ടുള്ളതായി പഞ്ചാ യത്തിന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ലാതെ കരാർ തുകയിൽ യാതൊരു കിഴിവും അനു വദിക്കാൻ പാടുള്ളതല്ല.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ