Panchayat:Repo18/vol1-page0565

From Panchayatwiki
Revision as of 05:03, 3 February 2018 by Rajan (talk | contribs)

(3) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻമാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റുൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടതും, ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്

(4) (2)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടില്ലാത്ത, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ജീവനക്കാർക്കും അർഹതയ്ക്കും കേരളാ സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കേണ്ടത് സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തിയിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്

(5) (3)-ഉം (4)-ഉം ഉപചട്ടങ്ങൾ പ്രകാരം ഒരു ഉദ്യോഗസ്ഥന് ആകസ്മിക അവധി ഒഴികെയുള്ള അവധി അനുവദിക്കേണ്ടത് പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ടിട്ടില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനായിരിക്കുന്ന സംഗതിയിൽ, അവധി അപേക്ഷ പ്രസിഡന്റിന്റെ ശുപാർശയോടുകൂടി പ്രസ്തുത ഉദ്യോഗസ്ഥന് അയച്ചുകൊടുക്കേണ്ടതാണ്.

അനുബന്ധം 1

കുറ്റാരോപണ മെമ്മോയുടെ മാതൃക

(5-ാം ചട്ടം (6)-ാം ഉപചട്ടം കാണുക)

കുറ്റാരോപണ മെമ്മോ

...........................................പഞ്ചായത്തിന്റെ കീഴിൽ ...............................ൽ(ജോലി ചെയ്യുന്ന സ്ഥലം, ആഫീസ്, സ്ഥാപനം മുതലായവ)......................................തസ്തികയിൽ ജോലി നോക്കുന്ന ശ്രീ./ശ്രീമതി................................................................(പേര്)ന് എതിരെയുള്ള കുറ്റപത്രം. 1. ശ്രീ/(ശീമതി...............................................................................................എന്ന നിങ്ങൾ....................................................................... (ഇവിടെ ആരോപിക്കപ്പെട്ട കുറ്റം അഥവാ കുറ്റങ്ങളുടെ സാരാംശം ,ബന്ധപ്പെട്ട തീയതി അഥവാ തീയതികൾ,സ്ഥലം എന്നിവ ചേർക്കുക) എന്ന കുറ്റം ചെയ്തിട്ടുള്ളതായി കാണുന്നു.

2. നിങ്ങൾക്കെതിരായി 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെ മേൽ നിയന്ത്രണം) ചട്ടങ്ങളിലെ 4-ാം ചട്ടപ്രകാരമുള്ള ശിക്ഷണ നടപടികൾ എടുക്കാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ആയത് ഈ അറിയിപ്പ് ലഭിച്ച പതിനഞ്ച് ദിവസത്തിനകം രേഖാമൂലം ബോധിപ്പി ക്കേണ്ടതും പ്രസ്തുത കാലാവധിക്കകം നിങ്ങളിൽ നിന്നും യാതൊരുവിധ പ്രതികയും ലഭിക്കുന്നില്ലെങ്കിൽ ഈ സംഗതിയിൽ നിങ്ങൾക്ക് യാതൊന്നും ബോധിപ്പിക്കാനില്ലെന്ന അനുമാനത്തിൽ മേൽ നടപടികൾ തുടരുന്നതുമാണ്. 

3. മുകളിൽ പറഞ്ഞ കുറ്റത്തിനോ കുറ്റങ്ങൾക്കോ ആധാരമായ ആരോപണങ്ങളെ സംബന്ധിച്ച സ്റ്റേറ്റമെന്റ് ഇതോടുകൂടി ചേർത്തിട്ടുണ്ട്. സ്ഥലം............ പ്രസിഡന്റ്/സെക്രട്ടറി തീയതി........... .......................... പഞ്ചായത്തിനു വേണ്ടി,


അനുബന്ധം 2

(9-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)

......................................പഞ്ചായത്തിന്റെ ശിക്ഷണ നടപടികൾക്കെതിരായ അപ്പീൽ

1.അപ്പീൽ ഹർജിക്കാരന്റെ പേരും

ഔദ്യോഗിക മേൽവിലാസവും .

2. അപ്പീലിന് ആധാരമായ ഉത്തരവിന്റെ

നമ്പരും തീയതിയും (പകർപ്പ്

ഉള്ളടക്കം ചെയ്യുക) .

3. ശിക്ഷ നൽകുന്നതിന് ആരോപിക്കപ്പെട്ട കുറ്റം

4 നൽകപ്പെട്ട ശിക്ഷയുടെ വിവരം .

                                     അപ്പീലിന് ആധാരമായ കാരണങ്ങൾ


                  (വിശദമായ കാരണങ്ങൾ രേഖപ്പെടുത്തുക) 

സ്ഥലം :

തീയതി: അപ്പീൽ ഹർജിക്കാരന്റെ ഒപ്പ്