Panchayat:Repo18/vol1-page0562

From Panchayatwiki
Revision as of 04:45, 3 February 2018 by Rajan (talk | contribs)

7. ലഘുശിക്ഷ ചുമത്തൽ: (1) 5-ാം ചട്ടം (5)-ാം ഉപചട്ടപ്രകാരം നൽകപ്പെട്ട കുറ്റാരോപണ മെമ്മോയ്ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകിയ മറുപടി പത്രികയും, മറുപടി പത്രികയൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അത് സംബന്ധിച്ച പ്രസിഡന്റിന്റെ റിപ്പോർട്ടും പരിഗണിച്ചശേഷം, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം അയാൾ ചെയ്തിട്ടുള്ളതായി പഞ്ചായത്തിന് ബോദ്ധ്യമാകുന്നപക്ഷം, ചെയ്ത കുറ്റത്തിന്റെ ഗൗരവവും സ്വഭാവവും കണക്കിലെടുത്ത് അയാളുടെ മേൽ 4-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു ശിക്ഷ ചുമത്താവുന്നതും അതനുസരിച്ച പഞ്ചായത്തിനുവേണ്ടി സെക്രട്ടറിയുടെ കാര്യത്തിൽ പ്രസിഡന്റും, സെക്രട്ടറിയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം സെക്രട്ടറിയും, കയൊപ്പുവച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം പുറപ്പെടുവിച്ച ഒരു ഉത്തരവ്.-

(എ.) സെക്രട്ടറിയുടെ കാര്യത്തിൽ, നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധ പ്പെട്ട നിയമനാധികാരിക്കും സർക്കാരിനും ആവശ്യമെങ്കിൽ അക്കൗണ്ടന്റ് ജനറലിനും പ്രസിഡന്റ് അയച്ചുകൊടുക്കേണ്ടതും,

(ബി) സ്റ്റേറ്റ് സർവ്വീസിൽ പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട വകുപ്പു മേധാവിക്കും സർക്കാരിനും അക്കൗണ്ടന്റ് ജനറലിനും സെക്രട്ടറി അയച്ചുകൊടുക്കേണ്ടതും;

(സി) സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ നടപ്പാക്കുന്നതിനും ശിക്ഷയുടെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമായി അതിന്റെ പകർപ്പ് ആമുഖ കത്ത് സഹിതം ബന്ധപ്പെട്ട ആഫീസ് മേധാവിക്കും ആവശ്യമെങ്കിൽ ബന്ധപ്പെട്ട വകുപ്പു മേധാവിക്കും സെക്രട്ടറി അയച്ചുകൊടുക്കേണ്ടതും,

(ഡി.) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരന്റെ കാര്യത്തിൽ, ഉദ്യോഗക്കയറ്റം തടയുന്നതൊഴിച്ചുള്ള ഒരു ശിക്ഷയാണ് നൽകപ്പെട്ടതെങ്കിൽ അതിന്റെ വിവരം അയാളുടെ സർവ്വീസ് രജിസ്റ്ററിൽ രേഖപ്പെടുത്തി സെക്രട്ടറി നടപ്പാക്കേണ്ടതും, ഉദ്യോഗക്കയറ്റം തടയപ്പെട്ട സംഗതിയിൽ ഉത്തരവിന്റെ പകർപ്പ് നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതും; ആണ്.

8. സസ്പെൻഷൻ:-(1) 180-ാം വകുപ്പിൽ പരാമർശിക്കുന്ന ഒരു പഞ്ചായത്ത് ജീവനക്കാരനോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സബോർഡിനേറ്റ് സർവ്വീസിൽപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥനോ ജീവനക്കാരനോ ഗുരുതരമോ സ്വഭാവദൂഷ്യം ഉൾപ്പെടുന്നതോ കടുത്ത ശിക്ഷ അർഹിക്കുന്നതോ ആയ ഒരു കുറ്റം ചെയ്തിരിക്കുന്നു എന്നും, അയാളെ സർവ്വീസിൽ തുടരാൻ അനുവദി ക്കുന്നത് പൊതു താൽപ്പര്യത്തിന് എതിരാണെന്നും അയാൾക്കെതിരെ നടക്കുന്നതോ നടത്താനുദ്ദേശിക്കുന്നതോ ആയ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും പ്രസിഡന്റിന് പ്രഥമദൃഷ്ട്യാ ബോദ്ധ്യമാകുന്നപക്ഷം, അദ്ദേഹത്തിന് പ്രസ്തുത ഉദ്യോഗസ്ഥനെ വിശദമായ അന്വേഷണത്തിനും ശിക്ഷണ നടപടിക്കും വിധേയമായി സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യാവുന്നതാണ്.

(2) സസ്പെൻഷൻ കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് 1959-ലെ കേരള സർവ്വീസ് റൂൾസ്, പാർട്ട് 1 റൂൾ 55 പ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അർഹതയുണ്ടായിരിക്കുന്നതാണ്.

(3) സസ്പെൻഷൻ ഉത്തരവും അതിലേക്ക് നയിച്ച കാര്യങ്ങളും പ്രസിഡന്റ് പഞ്ചായത്തിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും ഉത്തരവിന് പഞ്ചായത്തിന്റെ അംഗീകാരം തേടേണ്ടതുമാണ്. സസ്പെൻഷൻ പഞ്ചായത്ത് അംഗീകരിക്കാത്തപക്ഷം, സസ്പെൻഷൻ ഉത്തരവ് സ്വയം റദ്ദാകുന്നതും സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ ഉടനടി ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കേണ്ടതും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കേണ്ടതുമാണ്.

(4) സസ്പെൻഷൻ ഉത്തരവിന്റെ പകർപ്പും അതിൻമേലുള്ള പഞ്ചായത്ത് തീരുമാനവും പ്രസിഡന്റ് ഉടനടി നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.