Panchayat:Repo18/vol1-page0545

From Panchayatwiki
Revision as of 10:53, 2 February 2018 by Rajan (talk | contribs)
(സി.) 20 ച. മീറ്ററിൽ കൂടുതൽ 30 ച. മീറ്റർ വരെ തറ വിസ്തീര്ണ്ണം ഉള്ളതിന് 15 30
(ഡി) 30 ച. മീറ്ററിൽ കൂടുതലായി വരുന്ന ഓരോ ച്: മീറ്ററിനും 1 1.50
3 മാർക്കറ്റിൽ വില്പനയ്ക്കായി വാഹനങ്ങളിലോ മൃഗങ്ങളിൻമേലോ മറ്റുവിധത്തിലോ കൊണ്ടുവരുന്ന സാധനങ്ങളിൻമേൽ:
(എ) കൈച്ചുമട് ഫീസില്ല . . . .
(ബി) തലച്ചുമട് 3 4
(സി) സൈക്കിൾ ചുമട് 5 6
(ഡി.) വണ്ടിച്ചുമട് 10 15
(ഇ) മോട്ടോർ വാഹന ചുമട് 15 40
(എഫ്) ഒരു മീറ്ററോ അതിൽ കുറവോ ആഴമുള്ള വള്ളച്ചുമട് 7 15
(ജി) ഒരു മീറ്ററിൽ അധികം ആഴമുള്ള വള്ളച്ചുമട് 10 20
(എച്ച്) കന്നുകാലിച്ചുമട്, കുതിരച്ചുമട്, കഴുതച്ചുമട 2 5
4 മാർക്കറ്റിൽ വിൽക്കപ്പെടുന്നതോ വില്പനയ്ക്കായി കൊണ്ടുവരപ്പെടുന്നതോ ആയ മൃഗങ്ങൾക്ക് ഓരോന്നിനും;
ആട്, ചെമ്മരിയാട് 2 3
കഴുത, പന്നി 2.5 3
പശു, കാള, പോത്ത്, എരുമ (തള്ളയോടൊപ്പം കൊണ്ടുവരുന്ന മൃഗകുട്ടികൾക്ക് ഫീസില്ല) 5 6
കോഴി (വളർച്ചയെത്തിയത്) 1 1.5

9. സ്വകാര്യ മാർക്കറ്റുകൾക്ക് ലൈസൻസ് നൽകൽ.-(1) (i) നിലവിലുള്ള ഒരു സ്വകാര്യ മാർക്കറ്റ് തുടർന്നു നടത്തുന്നതിലേക്കോ പുതിയ ഒരു സ്വകാര്യ മാർക്കറ്റ് തുടങ്ങുന്നതിലേക്കോ ലൈസൻസിനു വേണ്ടിയുള്ള അപേക്ഷ II-ാം നമ്പർ ഫാറത്തിൽ 5 രൂപയുടെ കോർട്ടുഫീസ് സ്റ്റാമ്പ് പതിച്ച് പഞ്ചായത്തിന് സമർപ്പിക്കേണ്ടതാണ്.

(ii) അങ്ങനെയുള്ള അപേക്ഷയോടൊപ്പം കടകളുടെ എണ്ണവും സ്ഥാനവും, സ്റ്റാളുകൾ, തുറസ്സായ സ്ഥലങ്ങൾ, പോക്കുവരവിനുള്ള വഴികൾ, അഴുക്കുചാലുകൾ, കൈവഴികൾ, കക്കുസുകൾ, മൂത്രപ്പുരകൾ എന്നിവയുടെ സ്ഥാനം മുതലായവ കാണിക്കുന്ന ഒരു സ്കെച്ച് ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.