Panchayat:Repo18/vol1-page0534
1996-ലെ കേരള പഞ്ചായത്ത് രാജ്
(പഞ്ചായത്ത് ഫണ്ട് നിക്ഷേപിക്കലും പിൻവലിക്കലും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 368/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (xii)-ാം ഖണ്ഡം പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്ത് ഫണ്ട് നിക്ഷേപിക്കലും പിൻവലിക്കലും) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-
(എ) 'പഞ്ചായത്ത്' എന്നാൽ ഒരു ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അഥവാ ജില്ലാ പഞ്ചാ യത്ത് എന്നർത്ഥമാകുന്നു;
(ബി) 'പ്രസിഡന്റ്' എന്നാൽ അതതു സംഗതിപോലെ ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്കു പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ പ്രസിഡന്റ് എന്നർത്ഥമാകുന്നു.
(സി) ‘സെക്രട്ടറി’ എന്നാൽ, അതത് സംഗതിപോലെ, ഒരു ഗ്രാമപഞ്ചായത്തിന്റെയോ ബ്ലോക്കു പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സെക്രട്ടറി എന്നർത്ഥമാകുന്നു.
3. പഞ്ചായത്ത് ഫണ്ടിന്റെ സൂക്ഷിപ്പ്.- പഞ്ചായത്ത് കൈപ്പറ്റുന്ന എല്ലാ പണവും ഏറ്റവും അടുത്ത ഗവൺമെന്റ് ട്രഷറിയിലോ പോസ്റ്റാഫീസ് സേവിംഗ് ബാങ്കിലോ, സഹകരണ രജിസ്ട്രാർ അംഗീകരിച്ചിട്ടുള്ള സഹകരണ ബാങ്കിലോ ദേശസാൽകൃത ബാങ്കിലോ സൂക്ഷിക്കേണ്ടതാണ്.
4. പഞ്ചായത്തിന്റെ മിച്ചഫണ്ട് നിക്ഷേപിക്കൽ- പഞ്ചായത്തിന് ഏതൊരു മിച്ച ഫണ്ടും കേരള ഗവൺമെന്റ് സെക്യൂരിറ്റികളിലും ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പടെയുള്ള ഭാരത സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സെക്യൂരിറ്റികളിലും ട്രഷറി ഡെപ്പോസിറ്റ് അക്കൗണ്ടിലും അല്ലെങ്കിൽ ആഡിറ്റ് തരംതിരിവിൽ 'ബി'യിൽ കുറയാത്ത സഹകരണ സ്ഥാപനങ്ങളിലോ നിക്ഷേപിക്കാവുന്നതാണ്.
എന്നാൽ അങ്ങനെയുള്ള നിക്ഷേപങ്ങൾ കാലാവധി തീരുന്നതിന് മുമ്പ് പിൻവലിക്കുന്നതിന്, സർക്കാർ ഈ ആവശ്യത്തിലേക്കായി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതും അങ്ങനെയുള്ള അനുവാദം നൽകുന്നതിനു മുമ്പായി ബന്ധപ്പെട്ട പഞ്ചായത്തിന്റെ അപ്പോഴത്തെ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുക്കേണ്ടതും ആണ്. 5. പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം പിൻവലിക്കൽ.
(1) പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിനു സെക്രട്ടറി പ്രസിഡന്റിന്റെ രേഖാമൂലമായ ഉത്തരവ് വാങ്ങിയിരിക്കേണ്ടതാണ്
(2) പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള എല്ലാ ചെക്കുകളിലും അഥവാ രേഖകളിലും സെക്രട്ടറി ഒപ്പ് വച്ചിരിക്കേണ്ടതാണ്.