Panchayat:Repo18/vol2-page1072

From Panchayatwiki

ഇൻസ്പെക്ടർ തസ്തിക നിലവിലില്ലാത്ത സാഹചര്യത്തിൽ പഞ്ചായത്ത് സർവ്വീസിലെ കാലം നിലനിർത്തി മുനിസിപ്പൽ കോമൺ സർവ്വീസിൽ ഓപ്ഷനു വിധേയമായി അബ്സോർബ് ചെയ്യാവുന്നതിന് പൊതു ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് നഗരകാര്യ ഡയറക്ടർ പരാമർശം(2) പ്രകാരം ശുപാർശ ചെയ്തി രിക്കുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. പഞ്ചായത്തുകൾ നഗരസഭകളായി പരിവർത്തനപ്പെടുത്തിയതിന്റെയും നഗരസഭകളോട് കുട്ടിച്ചേർത്തതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ നഗരസഭകളിൽ തുടർന്നുവരുന്ന സാനിട്ടറി ഇൻസ്പെക്ടർമാരെ മുനിസിപ്പൽ കോമൺ സർവ്വീസിൽ പഞ്ചായത്ത് സർവ്വീസിലെ കാലം നിലനിർത്തി ഓപ്റ്റ്ഷനു വിധേയമായി മുനിസിപ്പൽ കോമൺ സർവ്വീസിൽ സ്വീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

മഹിളാ കിസാൻ ശാക്തീകരൺ പ്രയോജന - വനിത ലേബർ ബാങ്ക് അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിലേക്ക് യുണെറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയെ ചുമതലപ്പെടുത്തുന്നതിനും പ്രീമിയം തുകയുടെ പകുതി തുക വനിത ലേബർ ബാങ്ക് അംഗങ്ങൾക്ക് എം.കെ.എസ്.പി. ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അംഗീകാരം നൽകുന്നത് സംബന്ധിച്ച ഉത്തരവ്

(തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ)നം. 1244/15/തസ്വഭവ. TVPM, dt. 25-04-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - മഹിളാ കിസാൻ സശാക്തീകരൺ പരിയോജന - വനിത ലേബർ ബാങ്ക് അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിലേക്ക് യുണെറ്റഡ് ഇന്ത്യ ഇൻഷ റൻസ് കമ്പനിയെ ചുമതലപ്പെടുത്തുന്നതിനും പ്രീമിയം തുകയുടെ പകുതി തുക വനിത ലേബർ ബാങ്ക് അംഗങ്ങൾക്ക് എം.കെ.എസ്.പി. ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 24-9-2014-ൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല കൺസൾട്ടേറ്റീവ് കമ്മിറ്റി നിർദ്ദേശം.

                     2, 28-11-2014-ലെ CoMPTതീരുമാനം നമ്പർ 10 
                     3. ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ എം.കെ.എസ്.പിയുടെ 3-12-2014-ലെ 1090/MKSP COMPT/PMU/2014 (Ocm (3 d606. 
                     4. ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ എ.കെ.എസ്.പിയുടെ 19-1-2015-ലെ 1090/MKSP/CoMPT PMU/2014 നമ്പർ കത്ത്.

ഉത്തരവ്

          സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ നെൽകൃഷി പുനരുദ്ധാരണത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ മഹിളാ കിസാൻ സശാക്തീകരൺ പ്രിയോജന (എം.കെ.എസ്.പി) പദ്ധ തിയിൽ വനിതാ ലേബർ ബാങ്ക് അംഗങ്ങളായുള്ള തൊഴിലാളികൾക്ക് യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനാൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സൂചന (1)-ലെ സംസ്ഥാന തല കൺസൾട്ടേറ്റീവ് കമ്മിറ്റി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ എം.കെ.എസ്.പി സർക്കാർ ഇൻഷ്വറൻസ് കമ്പനികളിൽ നിന്നും താൽപര്യപത്രം ചുവടെ സൂചിപ്പിക്കുന്ന പ്രകാരം ക്ഷണിക്കുകയുണ്ടായി.

അപകടമരണം 2,25,000/- അപകടം മൂലം 2 അവയവം നഷ്ടപ്പെട്ടാൽ 2,25,000/- അപകടം മൂലം 1 അവയവം നഷ്ടപ്പെട്ടാൽ 1,00,000/- ആശുപ്രതി ചികിത്സ (ഒരു വർഷം) 50,000/- ആശുപ്രതിയിലോ വീട്ടിലോ കിടപ്പിലായാൽ ആഴ്ചയ്ക്ക് 500 രൂപ + 250 രൂപ മരുന്ന ആശുപ്രതി മുറി വാടക/ഐസിയു ഒരു വർഷം പരമാവധി 30,000/- ഒരു തവണ - പരമാവധി 15,000/- 2 ആയതിൻ പ്രകാരം ഇൻഷ്വറൻസ് കമ്പനികൾ നൽകിയ ഓഫറുകളിൽ നിന്നും സൂചന (2)-ലെ കൺസോർഷ്യം കുറഞ്ഞ പ്രീമിയം തുകയായ 525 രൂപ ഓഫർ ചെയ്ത യുണെറ്റഡ് ഇന്ത്യ ഇൻഷ റൻസ് കമ്പനിയുടെ ഓഫർ സ്വീകരിക്കുവാനും ആയതിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ പ്രാവശ്യം പ്രീമിയം തുകയുടെ പകുതി 262 രൂപ 50 പൈസ ഗുണഭോക്താക്കൾ തന്നെ വഹിക്കണമെന്നും രണ്ടാമത് പ്രാവശ്യം മുതൽ മുഴുവൻ തുകയും ഗുണഭോക്താക്കൾ വഹിക്കണമെന്നും ആയതിന്റെ അടിസ്ഥാനത്തിൽ എം.കെ.എസ്.പി വനിതാ ലേബർ ബാങ്ക് അംഗങ്ങളായ 4000 പേർക്ക് എം.കെ.എസ്.പി ഇന്ററസ്റ്റ് ഫണ്ടിൽ നിന്നും 10,50,000/- രൂപ 262.50 രൂപ നിരക്കിൽ പ്രീമിയം അടയ്ക്കുവാനും തീരുമാനിച്ചു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ