Panchayat:Repo18/vol1-page0385
തിരിച്ചറിയാനുള്ള അടയാളം മുദ്ര കുത്താനുള്ള ഉപകരണങ്ങളും സമ്മതിദായകർക്ക് ബാലറ്റു പേപ്പറുകളിൽ അടയാളമിടുന്നതിന് ആവശ്യമായ സാമഗ്രികളും കരുതി വയ്ക്കക്കേണ്ടതാണ്. '[25 എ. വോട്ടിംഗ് യന്ത്രം ഉപയോഗപ്പെടുത്തുന്ന പോളിംഗ് സ്റ്റേഷനിലെ സജ്ജീകരണ ങ്ങൾ:- (1) ഓരോ പോളിംഗ് സ്റ്റേഷന് വെളിയിലും വോട്ടെടുപ്പ് സ്ഥലം, ആ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുവാൻ അവകാശപ്പെട്ട സമ്മതിദായകരുടെയും ആ വോട്ടെടുപ്പ് സ്ഥലത്ത് ഒന്നി ലധികം പോളിംഗ് സ്റ്റേഷൻ ഉണ്ടെങ്കിൽ അവിടെ വോട്ട് ചെയ്യാൻ അവകാശപ്പെട്ട സമ്മതിദായകരു ടെയും വിവരങ്ങൾ, മൽസരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിന്റെ ഒരു പകർപ്പ, എന്നിവ വ്യക്ത മാക്കുന്ന ഒരു നോട്ടീസ് മുഖ്യമായും പ്രദർശിപ്പിക്കേണ്ടതാണ്. (2) ഓരോ പോളിംഗ് സ്റ്റേഷനിലും സമ്മതിദായകർക്ക് രഹസ്യമായും സ്വതന്ത്രമായും വോട്ടു രേഖപ്പെടുത്തുന്നതിന് ഒന്നോ അതിലധികമോ "വോട്ടിംഗ് കംപാർട്ടുമെന്റുകൾ' ഉണ്ടായിരിക്കേണ്ട താണ്. (3) വരണാധികാരി, ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു വോട്ടിംഗ് യന്ത്രം, വോട്ടർ പട്ടികയുടെ പ്രസക്ത ഭാഗത്തിന്റെ പകർപ്പുകൾ, വോട്ടെടുപ്പ് നടത്തുന്നതിലേക്ക് ആവശ്യമായ മറ്റു തിരഞ്ഞെ ടുപ്പ് സാമഗ്രികൾ എന്നിവ കരുതി വയ്ക്കക്കേണ്ടതാണ്. (4) ഒരേ സ്ഥലത്തുതന്നെ ഒന്നിൽ കൂടുതൽ പോളിംഗ് സ്റ്റേഷൻ ഉള്ള സംഗതിയിൽ വരണാധി കാരിക്ക് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി (3)-ാം ഉപചട്ട ത്തിലെ വ്യവസ്ഥകൾക്ക് ഹാനികരമാകാതെ രണ്ടോ അതിലധികമോ പോളിംഗ് ബുത്തകൾക്ക് പൊതുവായി ഒരു വോട്ടിംഗ് യന്ത്രം ഉപയോഗിക്കാവുന്നതാണ്.) 26. പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം- പ്രിസൈഡിംഗ് ആഫീസർ ഏതെ ങ്കിലും ഒരു സമയത്ത് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കപ്പെടാവുന്ന സമ്മതിദായകരുടെ എണ്ണം നിയന്ത്രിക്കേണ്ടതും,- (എ) പോളിംഗ് ആഫീസർമാർ; (ബി) തിരഞ്ഞെടുപ്പ് സംബന്ധിച്ച ഡ്യൂട്ടിയിലുണ്ടായിരിക്കുന്ന ഉദ്യോഗസ്ഥന്മാർ; (സി) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ ആളുകൾ; (ഡി) സ്ഥാനാർത്ഥികളും, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരും, 18-ാം ചട്ടത്തിലെ വ്യവ സ്ഥകൾക്കു വിധേയമായി ഓരോ സ്ഥാനാർത്ഥിയുടെയും ഓരോ പോളിംഗ് ഏജന്റും; (ഇ) ഒരു സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ; (എഫ്) പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത ഒരു അന്ധനെയോ മറ്റു വികലാംഗ നെയോ അവശനെയോ അനുധാവനം ചെയ്യാൻ അനുവദിക്കപ്പെടുന്ന ഒരു വ്യക്തി; (ജി) 30-ാം ചട്ടം (2)-ാം ഉപചട്ടത്തിൻ കീഴിലോ 31-ാം ചട്ടം (1)-ാം ഉപചട്ടത്തിൻ കീഴിലോ വരണാധികാരിയോ പ്രിസൈഡിംഗ് ഓഫീസറോ നിയമിച്ച അങ്ങനെയുള്ള മറ്റു വ്യക്തികൾ; എന്നിവർ ഒഴികെയുള്ള എല്ലാവരെയും അവിടെനിന്ന് ഒഴിവാക്കേണ്ടതുമാണ്. '[26.എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി വോട്ടിംഗ് യന്ത്രം സജ്ജമാക്കൽ- (1) പോളിംഗ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന എല്ലാ വോട്ടിംഗ് യന്ത്രത്തി ലെയും കൺട്രോൾ യൂണിറ്റിലും ബാലറ്റിംഗ് യൂണിറ്റിലും താഴെ പറയുന്ന കാര്യങ്ങൾ അടയാള പ്പെടുത്തിയ ലേബൽ ഉണ്ടായിരിക്കേണ്ടതാണ്. (എ.) നിയോജക മണ്ഡലത്തിന്റെ പേരും ക്രമനമ്പർ ഏതെങ്കിലും ഉണ്ടെങ്കിൽ അതും; (ബി) അതതു സംഗതിപോലെ പോളിംഗ് സ്റ്റേഷന്റെയോ സ്റ്റേഷനുകളുടെയോ പേരും ക്രമ നമ്പരും; (സി) ഇലക്സ്ട്രോണിക്സ് വോട്ടിംഗ് യൂണിറ്റിന്റെ ക്രമനമ്പർ, (ഡി) വെട്ടെടുപ്പിന്റെ തീയതി.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |