Panchayat:Repo18/vol1-page0342
XIII.ദാരിദ്യനിർമ്മാർജനം
സ്വയംതൊഴിൽ പരിപാടികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക.
XIV. പട്ടികജാതി-പട്ടികവർഗ്ഗ വികസനം
1. പോസ്റ്റ് മെട്രിക്സ് ഹോസ്റ്റലുകളുടെ നടത്തിപ്പ്.
2. പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം.
XV. കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും
സ്റ്റേഡിയങ്ങൾ നിർമ്മിക്കുക.
XVI). സഹകരണം
1. ജില്ലാ പഞ്ചായത്തതിർത്തിക്കുള്ളിൽ സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുക.
2. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.)
ആറാം പട്ടിക
(257-ാം വകുപ്പ് (1)-ാം ഉപവകുപ്പ് കാണുക)
വകുപ്പ് | ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം | വിഷയം | ചുമത്താവുന്ന പിഴ |
---|---|---|---|
1 | 2 | 3 | 4 |
205ബി | തൊഴിൽ, കല മുതലായവ ചെയ്യുന്ന ആളുകളുടെ ലിസ്റ്റ് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിക്കാൻ ഉടമസ്ഥനോ കൈവശക്കാരനോ വീഴ്ച വരുത്തുന്നതിന്- | ആയിരം രൂപാ | |
205 സി | തൊഴിലുടമയോ അല്ലെങ്കിൽ ഒരു ആഫീസിന്റേയോ ഫേമിന്റേയോ കമ്പനിയുടേയോ മേധാവിയോ അദ്ദേഹ ത്തിന്റെ ജോലിക്കാരായ ആളുകളുടെ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടതനുസരിക്കാൻ വീഴ്ച വരുത്തുന്നതിന് | ആയിരം രൂപ | |
205ഡി | തൊഴിലുടമ മുതലായവർ തൊഴിൽ നികുതി വസൂലാക്കാൻ വീഴ്ച വരുത്തുന്നതിന് | അഞ്ഞുറ് രൂപ | |
205ഇ | 2 | തൊഴിലാളികളുടേയും മറ്റും ലിസ്റ്റ് സമർപ്പിക്കുന്നതിന് വീഴ്ച വരുത്തുന്നതിന് | അഞ്ഞുറ് രൂപ |
205എച്ച് | ശമ്പളം സ്വയം എഴുതി വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ തൊഴിൽ നികുതി കൊടുക്കാൻ വീഴ്ച വരുത്തുന്നതിന് | ഇരുനൂറ്റി അൻപത് രൂപ | |
209സി | 2 | അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുന്നതിന് | അഞ്ഞുറ് രൂപ |
220 | (എ) | പൊതുവഴിയിലോ അതിനുമുകളിലോ അഞ്ഞു്റു രൂപ നിയമവിരുദ്ധമായി ചുമരോ വേലിയോ കെട്ടുകയോ ഉയർത്തുകയോ മുതലായവ | അഞ്ഞൂറ് രൂപാ |
220 (ബി) | (ബി) | റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മൂന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം | രണ്ടായിരത്തിഅഞ്ഞു്റു രൂപ |