Panchayat:Repo18/vol1-page0512

From Panchayatwiki
Revision as of 06:13, 6 January 2018 by Animon (talk | contribs) ('വയ്ക്കാവുന്നതുമാകുന്നു. പിടിച്ചെടുത്ത വസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

വയ്ക്കാവുന്നതുമാകുന്നു. പിടിച്ചെടുത്ത വസ്തു ജപ്തി ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് സെക്ര ട്ടറി തീരുമാനിക്കുന്ന പക്ഷം അദ്ദേഹം അതിന് അവകാശമുള്ളതായിക്കാണുന്ന ആൾക്ക് അത് തിരികെ നൽകുകയോ അഥവാ അതു നേരത്തെ തന്നെ വിറ്റുപോയിട്ടുള്ള പക്ഷം വിറ്റുകിട്ടിയതുക നൽകു കയോ ചെയ്യേണ്ടതും ആണ്. എന്നാൽ ആദ്യവീഴ്ചക്കാരൻ അയാളുടെ അറിവിൽ വസ്തതു ജപ്തി ചെയ്യാൻ പാടില്ലാത്തതായിരിക്കവെയാണ് ജപ്തി ചെയ്യുന്നതിന് മന:പൂർവ്വം അനുവാദം നൽകിയ തെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാൽ വീണ്ടും 15-ാം ചട്ടപ്രകാരം നടപടിയെടുക്കാവുന്നതും ആദ്യത്തെ ജപ്തിയും വിൽപ്പനയും സംബന്ധിച്ച എല്ലാ ഫീസും ചെലവും വീഴ്ചക്കാരന്റെ പക്കൽ നിന്നു വസൂ ലാക്കേണ്ടതുമാകുന്നു. 22. രേഖകളാവശ്യപ്പെടാൻ ഗവൺമെന്റിനുള്ള അധികാരം.- സർക്കാരിനോ അഥവാ ഈ ആവശ്യത്തിലേക്ക് സർക്കാരിനാൽ അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഈ ചട്ട ങ്ങൾ പ്രകാരം ഏതെങ്കിലും വസ്തുവിന്റെ വല്ല ജപ്തിയും സംബന്ധിച്ച് രേഖകൾ ആവശ്യപ്പെടാ വുന്നതും തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണ വിചാരണ നടത്തിയതിനുശേഷം ആവശ്യ മെന്നു കാണുന്ന ഉത്തരവു പാസ്സാക്കാവുന്നതുമാണ്. സെക്രട്ടറി അങ്ങനെയുള്ള ഉത്തരവു നടപ്പാ ക്കേണ്ടതുമാകുന്നു. 23. ജപ്തിയിന്മേൽ ഫീസ് ചുമത്തൽ. (1) ഈ ചട്ടങ്ങൾ പ്രകാരമുള്ള ജപ്തികളിന്മേൽ, ജപ്തിചെയ്ത വസ്തുക്കളുടെ വിലയും താഴെ കാണിച്ചിട്ടുള്ള നിരക്കുകളും അനുസരിച്ച് ഫീസ് ചുമത്തേണ്ടതാകുന്നു. എത്ര തുകയ്ക്ക് ജപ്തി ചെയ്തതെന്ന് രു. ഹൈപ (1) (2) 10 രൂപ വരെ 2.00 10 രൂപയ്ക്കുമേൽ 25 രൂപവരെ 5.OO 25 രൂപയ്ക്കുമേൽ 50 രൂപവരെ 1 O.OO 50 രൂപയ്ക്കുമേൽ 100 രൂപവരെ 20.00 100 രൂപയ്ക്കുമേൽ ഓരോ പത്തു രൂപയ്ക്കും 2.00 രൂപ വീതം (2) മേൽപറഞ്ഞ നിരക്കിൽ ജപ്തി ചെയ്ത സാധനങ്ങൾ സൂക്ഷിക്കുവാനുള്ള എല്ലാ ചെലവും ഉൾപ്പെടുന്നതാകുന്നു. (3) ഈ ചട്ടപ്രകാരം ചുമത്തുന്ന ഫീസിൽ ജപ്തി ചെയ്ത വല്ല കന്നുകാലികളുടെയും സംര ക്ഷണ ചെലവ് ഉൾപ്പെടുന്നില്ല. 24. പഞ്ചായത്തു പ്രദേശത്തിനുള്ളിൽ ഉള്ള സാധനങ്ങൾ മാത്രമേ ജപ്തി ചെയ്യാൻ പാടു ള്ളുവെന്ന്- 15-ാം ചട്ടപ്രകാരം വീഴ്ച വരുത്തിയ ആളുടെ വസ്തു പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ എവിടെ കണ്ടിരുന്നാലും ജപ്തി ചെയ്യാവുന്നതാണ്. xxx x 26. സംസ്ഥാനം വിട്ടുപോകുകയോ കണ്ടുപിടിക്കാൻ സാദ്ധ്യമല്ലാതാകുകയോ ചെയ്യുന്ന വ്യക്തിയുടെ പക്കൽ നിന്നും നികുതി വസൂലാക്കൽ- ഏതെങ്കിലും വ്യക്തിയുടെ പക്കൽ നിന്ന് കിട്ടേണ്ടതായ ഏതെങ്കിലും നികുതി 15-ാം ചട്ടത്തിൽ പറഞ്ഞ കാലത്തിന്റെ ഒടുവിൽ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കാതെ ശേഷിക്കുകയും, അയാൾ സംസ്ഥാനം വിട്ടുപോകുകയോ അല്ലെങ്കിൽ അയാളെ കണ്ടുപിടിക്കുവാൻ സാദ്ധ്യമല്ലാതിരിക്കുകയോ ചെയ്യുകയും ചെയ്താൽ മേൽപറഞ്ഞ നികു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ