Panchayat:Repo18/vol1-page0350

From Panchayatwiki
Revision as of 09:38, 4 January 2018 by Ajijoseph (talk | contribs) ('(2) പേര് ഉൾപ്പെടുത്തുന്ന തിൻമേലും ഉൾപ്പെടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) പേര് ഉൾപ്പെടുത്തുന്ന തിൻമേലും ഉൾപ്പെടുത്തിയതിൻമേലും ഉള്ള ഫാറം 5-ലെ (GO) (3d6x3Mo, lo, - (എ.) രജിസ്ട്രേഷൻ ആഫീസർക്കോ ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെട്ടേക്കാവുന്ന മറ്റേ തെങ്കിലും ആഫീസർക്കോ സമർപ്പിക്കുകയോ, അല്ലെങ്കിൽ (ബി.) രജിസ്ട്രേഷൻ ആഫീസർക്ക് തപാൽ വഴി അയയ്ക്കുകയോ ചെയ്യേണ്ടതാണ്.) 13. നിർദ്ദിഷ്ട ആഫീസർമാർ പാലിക്കേണ്ട നടപടിക്രമങ്ങൾ.- (1) ഇക്കാര്യത്തിലേക്കായി നാമനിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ ആഫീസർമാരും. (എ.) അവകാശവാദങ്ങളുടെ ഒരു ലിസ്റ്റ് ഫാറം 9-ലും പേരുൾപ്പെടുത്തിയതിന്മേലുള്ള ആക്ഷേപത്തിന്റെ ഒരു ലിസ്റ്റ് ഫാറം 10-ലും വിശദാംശങ്ങളിന്മേലുള്ള ആക്ഷേപത്തിന്റെ ഒരു ലിസ്റ്റ ഫാറം 11-ലും രണ്ടു പ്രതികൾ വീതം സൂക്ഷിച്ചു പോരേണ്ടതും; (ബി) അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ അത്തരം ഓരോ ലിസ്റ്റിന്റെയും പകർപ്പ് പ്രദർശിപ്പിച്ച് പോരേണ്ടതും ആകുന്നു. (2) ഒരു അവകാശവാദമോ ആക്ഷേപമോ അദ്ദേഹത്തിന് സമർപ്പിക്കുന്ന പക്ഷം.- (1)-ാം ഉപവകുപ്പിലെ സംഗതികൾ പാലിച്ചതിനുശേഷം, അദ്ദേഹത്തിന് ഉചിതമെന്നു തോന്നുന്ന അഭിപ്രായമെന്തെങ്കിലുമുണ്ടെങ്കിൽ ആയവ സഹിതം രജിസ്ട്രേഷൻ ആഫീസർക്ക് അയ ച്ചുകൊടുക്കേണ്ടതാണ്. 14. രജിസ്ട്രേഷൻ ആഫീസർ പാലിക്കേണ്ടതായ നടപടികമങ്ങൾ.- രജിസ്ട്രേഷൻ ആഫീസർ.- (എ) 12-ാം ചട്ടപ്രകാരം നേരിട്ട സ്വീകരിക്കുന്നതോ 13-ാം ചട്ടപ്രകാരം അയച്ചു കിട്ടുന്നതോ ആയ അവകാശവാദമോ ആക്ഷേപമോ അദ്ദേഹത്തിന് കിട്ടുന്നമുറയ്ക്ക് അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തികൊണ്ടുള്ള ലിസ്റ്റുകളുടെ ഈരണ്ട് പകർപ്പുകൾ ഫാറം 9-ലും 10-ലും 11-ലും സൂക്ഷിച്ചു പോരേണ്ടതും; (ബി) അദ്ദേഹത്തിന്റെ ആഫീസിലെ നോട്ടീസ് ബോർഡിൽ അത്തരം ഓരോ ലിസ്റ്റിന്റെയും പകർപ്പ് പ്രദർശിപ്പിച്ച് പോരേണ്ടതും; ആകുന്നു. '[എന്നാൽ, പ്രവാസി ഭാരതീയ സമ്മതിദായകൻ എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്നതു സംബ ന്ധിച്ച് എന്തെങ്കിലും അവകാശവാദമോ ആക്ഷേപമോ ഉണ്ടെങ്കിൽ അത്തരം അവകാശവാദമോ ആക്ഷേപമോ രേഖപ്പെടുത്തിയ ഒരു ലിസ്റ്റ് അദ്ദേഹത്തിന്റെ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന മാതൃകയിൽ ബന്ധപ്പെട്ട രജിസ്ട്രേഷൻ ആഫീസറുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതും ആണ്.) 15. ചില അവകാശവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും നിരസിക്കൽ- ഇതിൽ വിനിർദ്ദേ ശിച്ചിട്ടുള്ള '[xxx) അപ്രകാരമുള്ള ഫാറത്തിലും രീതിയിലുമോ അല്ലാതെ നൽകിയിട്ടുള്ള ഏതൊര വകാശവാദവും ആക്ഷേപവും രജിസ്ട്രേഷൻ ആഫീസർ നിരസിക്കേണ്ടതാണ്. 16. അന്വേഷണം കൂടാതെ അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കൽ- ഏതെ ങ്കിലും അവകാശവാദമോ ആക്ഷേപമോ സാധുവാണെന്ന് രജിസ്ട്രേഷൻ ആഫീസർക്ക് ബോദ്ധ്യമു ണ്ടെങ്കിൽ 14-ാം ചട്ടം (ബി) ഖണ്ഡപ്രകാരം അത് ലിസ്റ്റിൽ രേഖപ്പെടുത്തി പ്രദർശിപ്പിച്ച് ഒരാഴ്ച യ്ക്കുശേഷം അദ്ദേഹത്തിന് കൂടുതൽ അന്വേഷണമില്ലാതെ അത് അനുവദിക്കാവുന്നതാണ്. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും അവകാശവാദമോ ആക്ഷേപമോ അനുവദിക്കുന്നതി നുമുമ്പ് അന്വേഷണം വേണമെന്ന് ഏതെങ്കിലും ആൾ രേഖാമൂലം രജിസ്ട്രാറോട് ആവശ്യപ്പെടുന്ന പക്ഷം, കൂടുതൽ അന്വേഷണം നടത്താതെ അത്തരം അവകാശവാദവും ആക്ഷേപവും അനുവദി ക്കുവാൻ പാടുള്ളതല്ല.