Panchayat:Repo18/vol1-page0722

From Panchayatwiki

അദ്ധ്യായം 2

പെർമിറ്റ്

4. പെർമിറ്റിന്റെ അനിവാര്യത.- (1) ഈ ചട്ടങ്ങളിൽ മറ്റുവിധത്തിൽ പ്രത്യേകമായി പരാമർശിക്കാത്ത പക്ഷം ആദ്യമേ തന്നെ സെക്രട്ടറിയിൽനിന്ന് വികസനത്തിന് അല്ലെങ്കിൽ പുനർവികസനത്തിന് അനുവാദപത്രം ലഭിക്കാതെ ഒരാളും ഒരു തുണ്ട് ഭൂമിയുടെ പോലും വികസനമോ പുനർവികസനമോ നടത്തുകയോ അതിന് കാരണമാവുകയോ ചെയ്യാൻ പാടുള്ളതല്ല.

(2) ഏതെങ്കിലും കെട്ടിടം നിർമ്മിക്കുകയോ പുനർനിർമ്മിക്കുകയോ അല്ലെങ്കിൽ കൂട്ടിച്ചേർക്കുകയോ വിപുലീകരിക്കുകയോ കെട്ടിടത്തിന് മാറ്റം വരുത്തുകയോ അല്ലെങ്കിൽ അതിന് കാരണമാവുകയോ ചെയ്യുന്നതിന് മുമ്പ് ആദ്യം അത്തരത്തിലുള്ള ഓരോ കെട്ടിടത്തിനും പ്രത്യേകമായി സെക്രട്ടറിയിൽ നിന്ന് കെട്ടിട പെർമിറ്റ് നേടിയിരിക്കേണ്ടതാണ്.

(3) സെക്രട്ടറിയിൽ നിന്നും അനുവാദം ലഭിക്കാതെ യാതൊരാളും നിലവിലുള്ള കെട്ടിടത്തിന്റെ കൈവശാവകാശ ഗണത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുവാൻ പാടില്ലാത്തതാകുന്നു.

5. വികസന പെർമിറ്റിനുള്ള അപേക്ഷ- (1) ഏതെങ്കിലും തുണ്ട് ഭൂമിയുടെ വികസനം അല്ലെങ്കിൽ പുനർവികസനം ഉദ്ദേശിക്കുന്നതും കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ അല്ലാത്തതുമായ എല്ലാ വ്യക്തികളും അനുബന്ധം AA-ലെ ഫോറത്തിൽ രേഖാമൂലം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കക്കൊപ്പം ഈ ചട്ടങ്ങളിൽ ആവശ്യപ്പെട്ടിരിക്കുന്നത് പോലെ ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി പദ്ധതികളുടെയും രേഖകളുടെയും മൂന്ന് പകർപ്പുകളും പട്ടിക I-ൽ സൂചിപ്പിച്ചിട്ടുള്ള അപേക്ഷാ ഫീസും ചേർത്ത് പ്ലാനുകളും ഡ്രോയിംഗുകളും സ്റ്റേറ്റമെന്റുകളും തയ്യാറാക്കി അതാത് സംഗതിയനുസരിച്ച് ഒപ്പിട്ട് ആർക്കിടെക്റ്റിന്റെയോ, ബിൽഡിംഗ് ഡിസൈനറുടെയോ, എൻജിനീയറുടെയോ, ടൗൺപ്ലാനറുടെയോ, സൂപ്പർവൈസറുടെയോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു പ്രതിയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

(1a) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഇ-ഫയലിംഗ് സംവിധാനം പ്രാബല്യത്തിലുള്ള പക്ഷം, അപേക്ഷകൾ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ ഇ-ഫയലിംഗ് വഴി സമർപ്പിക്കാവുന്നതും പ്രാഥമിക പരിശോധനയിൽ അത് ക്രമത്തിലാണെന്ന് കണ്ടാൽ സെക്രട്ടറിക്ക് അപേക്ഷകൾ സ്വീകരിക്കാവുന്നതുമാണ്.

(2) കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പ് ഏതെങ്കിലും ഭൂവികസനമോ പുനർവികസനമോ നടത്തുന്ന സംഗതിയിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അനുബന്ധം AA -ലെ ഫോറത്തിൽ സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകേണ്ടതും, അപേക്ഷയോടൊപ്പം ഈ ചട്ടപ്രകാരം ആവശ്യമായ പ്ലാനുകൾ, ഡ്രോയിംഗുകൾ, സ്റ്റേറ്റമെന്റുകൾ എന്നിവയുടെ മൂന്ന് പകർപ്പുകൾ വീതവും, ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന പ്രമാണങ്ങളും പ്രദേശത്തേക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഏതെങ്കിലും നഗരാസൂത്രണ പദ്ധതിയുൾപ്പെടെ ഈ ചട്ടങ്ങളിലെ വ്യവസ്ഥ