Panchayat:Repo18/vol1-page0506

From Panchayatwiki
Revision as of 06:06, 6 January 2018 by Animon (talk | contribs) ('*1996-ലെ കേരള പഞ്ചായത്ത് രാജ (നികുതി നിർണ്ണയവും ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
  • 1996-ലെ കേരള പഞ്ചായത്ത് രാജ (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 110/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13-ാം നമ്പർ ആക്റ്റ്) 210, 241 എന്നീ വകുപ്പുകളോട് 254-ാം വകുപ്പ് കൂട്ടി വായിച്ചപ്രകാരം നിക്ഷിപ്തത മായ അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു; അതാ യത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ എന്ന് പേരു പറയാം. (2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം,- (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13-ാം ആക്റ്റ്) എന്നർത്ഥമാകുന്നു; '[(എഎ) "പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡ പ്രകാരം രൂപീകരിച്ച ഒരു ഗ്രാമ പഞ്ചായത്ത് എന്നർത്ഥമാകുന്നു); (ബി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. നികുതി ചുമത്തുവാൻ തീരുമാനിച്ചു കൊണ്ട് പ്രമേയം പാസ്സാക്കുന്നതിനുള്ള നടപടിക്രമം.- ആക്റ്റിൽ ഇനംതിരിച്ച് പറഞ്ഞിട്ടുള്ള നികുതികൾ ചുമത്തുവാൻ തീരുമാനിച്ചുകൊണ്ട് പഞ്ചായത്ത് പാസ്സാക്കുന്ന ഏതൊരു പ്രമേയത്തിലും അങ്ങനെയുള്ള ഏതൊരു നികുതിയും ചുമ ത്തേണ്ടത് ഏത് നിരക്കിലാണെന്നും, ഏതു തീയതി മുതൽക്കാണെന്നും പറഞ്ഞിരിക്കേണ്ടതാണ്. എന്നാൽ ആദ്യമായി നികുതി ചുമത്തിക്കൊണ്ടോ നിലവിലിരിക്കുന്ന നികുതിനിരക്കു വർദ്ധിപ്പി ച്ചുകൊണ്ടോ പ്രമേയം പാസ്സാക്കുന്നതിനു മുൻപായി അതിന്റെ ഉദ്ദേശത്തെപ്പറ്റി പഞ്ചായത്ത് കുറ ഞ്ഞത് ആ പ്രദേശത്തെ പ്രധാന ഭാഷയിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു വർത്തമാനപ്രതത്തിലും, പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ഒരു നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും, ലഘുലേഖ, ഉച്ചഭാഷിണി മുതലായവ ഉപയോഗിച്ച പരസ്യം നൽകുകയും ചെയ്യേണ്ടതും, ആക്ഷേപങ്ങൾ സമർപ്പിക്കപ്പെടുന്നതിനു വേണ്ടി മുപ്പതു ദിവസത്തിൽ കുറയാതെ യുള്ള കാലം നൽകേണ്ടതും നിശ്ചിത കാലത്തിനുള്ളിൽ ആക്ഷേപങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ പരിഗണിക്കേണ്ടതുമാകുന്നു. എന്നു മാത്രമല്ല, നിലവിലിരിക്കുന്ന നികുതി നിർത്തൽ ചെയ്തതു കൊണ്ടോ, ഏതു നിരക്കി ലാണോ നികുതി ചുമത്തിയിട്ടുള്ളത്, ആ നിരക്കു കുറവു ചെയ്തതു കൊണ്ടോ ഉള്ള ഏതൊരു പ്രമേ യത്തേയും പറ്റി സർക്കാർ ഈ ആവശ്യത്തിലേക്ക് നിശ്ചയിച്ച ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ടതും അങ്ങനെ കുറവു ചെയ്യുകയോ നിർത്തൽ ചെയ്യുകയോ ചെയ്യുന്ന കാര്യം സർക്കാർ ഈ ആവശ്യ ത്തിലേക്ക് നിശ്ചയിച്ച ഉദ്യോഗസ്ഥന്റെ അനുമതി കൂടാതെ നടപ്പിലാക്കാൻ പാടില്ലാത്തതുമാകുന്നു

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ