Panchayat:Repo18/vol1-page0331

From Panchayatwiki
Revision as of 06:08, 5 January 2018 by Rejimon (talk | contribs) ('Sec. 284 331 (ഡി)'പിൻതുടർച്ച പഞ്ചായത്ത് എന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. 284 331

(ഡി)'പിൻതുടർച്ച പഞ്ചായത്ത് എന്നതിന് നിലവിലുള്ള പഞ്ചായത്തിന്റെ ഭൂദേശമുൾക്കൊ ള്ളുന്ന ഗ്രാമത്തിനുവേണ്ടി ഈ ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥ മാകുന്നു.

(2) നിശ്ചിത ദിവസവും അന്നുമുതൽക്കും പ്രാബല്യത്തോടുകൂടി 1960-ലെ കേരള പഞ്ചാ യത്ത് ആക്റ്റം (1960-ലെ 32) 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റം (1980-ലെ 7) 1994-ലെ കേരള തദ്ദേശാധികാര സ്ഥാനങ്ങൾ (രൂപീകരണവും വോട്ടർപട്ടിക തയ്യാറാക്കലും) ആക്റ്റി (1994-ലെ 4)ൽ പഞ്ചായത്തുകളെ സംബന്ധിച്ചുള്ള വ്യവസ്ഥകളും ഇതിനാൽ റദ്ദാക്കപ്പെടുന്നതും അതിനു താഴെ പ്പറയുന്ന പരിണിതഫലങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്, അതായത്.-


(എ.) നിലവിലുള്ള പഞ്ചായത്തിലോ നിശ്ചിത ദിവസത്തിന് തൊട്ട് മുൻപ് നിലവിലിരുന്ന ജില്ലാ കൗൺസിലിലോ നിക്ഷിപ്തമായ സ്ഥാവരവും ജംഗമവുമായ എല്ലാ വസ്തുവകകളും അവയിൻമേലുള്ള എല്ലാ തരത്തിലുള്ള അവകാശ ബന്ധങ്ങളും, നിശ്ചിത ദിവസത്തിനുമുൻപ് പ്രാബല്യ ത്തിലിരുന്നതോ നിലനിന്നിരുന്നതോ ആയ ഏതെങ്കിലും ആളിന്റെയോ നികായത്തിന്റെയോ അധികാരസ്ഥാനത്തിന്റെയോ എല്ലാ പരിമിതികൾക്കും വ്യവസ്ഥകൾക്കും അവകാശങ്ങൾക്കും അല്ലെങ്കിൽ അവകാശ ബന്ധങ്ങൾക്കും വിധേയമായി, അതതുസംഗതിപോലെ, പിൻതുടർച്ച പഞ്ചായത്തിലേക്കോ സർക്കാരിലേക്കോ, അതതു സംഗതിപോലെ, കൈമാറ്റം ചെയ്യപ്പെട്ടതായി കരുതപ്പെടേണ്ടതും അതിൽ നിക്ഷിപ്തമാകുന്നതുമാണ്;

(ബി) അതതുസംഗതിപോലെ, നിലവിലുള്ള ഒരു പഞ്ചായത്തിന്റെയോ ജില്ലാ കൗൺസിലിന്റെയോ എല്ലാ അവകാശങ്ങളും, ബാദ്ധ്യതകളും കടപ്പാടുകളും അതതുസംഗതിപോലെ, ഒരു പിൻതുടർച്ചാ പഞ്ചായത്തിന്റെയോ സർക്കാരിന്റേയോ, അവകാശങ്ങളും, ബാദ്ധ്യതകളും കടപ്പാടുകളു മായി കരുതപ്പെടേണ്ടതാണ്;

(സി) അതതുസംഗതിപോലെ, 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിൽ നിലവിലുള്ള പഞ്ചായത്തിലേക്കോ അഥവാ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻകീഴിലുള്ള ജില്ലാ കൗൺസി ലിലേക്കോ, ഏതെങ്കിലും നിയമത്തിൻകീഴിലോ ഉത്തരവ് പ്രകാരമോ കൈമാറ്റം ചെയ്യപ്പെട്ട ഏതെ ങ്കിലും ചുമതലയോ, പദ്ധതിയോ, പ്രോജക്ടോ, പ്ലാനോ, പണിയോ ഈ ആക്റ്റിൻ കീഴിൽ അതത് സംഗതിപോലെ, പിൻതുടർച്ചാ പഞ്ചായത്തിലേക്കോ, സർക്കാരിലേക്കോ കൈമാറ്റം ചെയ്യപ്പെട്ടതായി കരുതപ്പെടേണ്ടതാണ്;

(ഡി) ഏതെങ്കിലും നികുതിയോ, ചുങ്കമോ, ഫീസോ, സർച്ചാർജോ ആയോ മറ്റേതെങ്കിലും കണക്കിലോ നിലവിലുള്ള ഒരു പഞ്ചായത്തിലേക്കടയ്ക്കക്കേണ്ടതായ എല്ലാ തുകകളും, പിൻതുടർച്ചാ പഞ്ചായത്തുകൾക്ക് ഈടാക്കാവുന്നതും, അപ്രകാരമുള്ള ഈടാക്കലിന്റെ ആവശ്യത്തിലേക്ക്, നിശ്ചിത ദിവസത്തിനുമുമ്പ് നിലവിലുള്ള ഏതെങ്കിലും പഞ്ചായത്തിനോ അതിന്റെ ഏതെങ്കിലും അധികാ രിക്കോ എടുക്കുന്നതിനോ ആരംഭിക്കുന്നതിനോ അവകാശമുണ്ടായിരുന്ന ഏതെങ്കിലും പ്രവൃത്തിയോ നടപടിയോ എടുക്കുവാനോ ആരംഭിക്കുവാനോ പിൻതുടർച്ചാ പഞ്ചായത്തിന് അധികാരമുണ്ടായിരി ക്കുന്നതാണ്;

(ഇ) 1960-ലെ കേരള പഞ്ചായത്ത് ആക്റ്റിൻകീഴിൽ രൂപീകരിക്കപ്പെട്ട പഞ്ചായത്ത് നിധി യിലെ ചെലവഴിക്കാത്ത നീക്കിയിരുപ്പുതുകയും നിലവിലുള്ള പഞ്ചായത്തിനു കിട്ടാനുള്ളതായ എല്ലാ തുകകളും, അല്ലെങ്കിൽ 1979-ലെ കേരള ജില്ലാഭരണ ആക്റ്റിൻ കീഴിൽ രൂപീകരിക്കപ്പെട്ട ജില്ലാ കൗൺസിൽ നിധിയിലെ ചെലവഴിക്കാത്ത നീക്കിയിരുപ്പു തുകയും ജില്ലാകൗൺസിലിന് കിട്ടാനുള്ളതായ എല്ലാ തുകകളും, അതതുസംഗതിപോലെ, ഈ ആക്റ്റിൻ കീഴിൽ രൂപീകരിക്കപ്പെട്ട ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഫണ്ടിന്റെയും സർക്കാരിന്റെയും ഭാഗമാകുന്നതും അതിലേക്ക് നല്കേണ്ടതും അഥവാ സർക്കാരിലേക്ക് അടയ്ക്കക്കേണ്ടതുമാണ്;

(എഫ്) നിലവിലുള്ള ഒരു പഞ്ചായത്തുമായി ഉണ്ടാക്കിയതോ അഥവാ നിലവിലുള്ള പഞ്ചായത്ത് സ്വന്തം നിലയിലോ അതിനുവേണ്ടിയോ, അല്ലെങ്കിൽ ജില്ലാകൗൺസിലിനുവേണ്ടിന്റോ ഉണ്ടാക്കിയതായ എല്ലാ കരാറുകളും, ഒപ്പിട്ടു പുർത്തീകരിച്ച എല്ലാ പ്രമാണങ്ങളും, ഒരു പിൻതുടർച്ചാ