Panchayat:Repo18/vol1-page0330

From Panchayatwiki
Revision as of 06:04, 5 January 2018 by Rejimon (talk | contribs) ('330 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 283...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

330 കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും Sec. 283

വിലിരിക്കുകയും, തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള പഞ്ചായത്തുകൾ അവരുടെ സ്വന്തം അഭിപ്രായാനുസരണം സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ ഇതിനുവേണ്ടി സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവുമൂലം, സർക്കാർ അധികാരപ്പെടുത്തുന്ന ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് സ്വയം ആ തർക്കം ഒത്തുതീർപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കാവുന്നതും അത് അപ്രകാരം ഒത്തുതീർപ്പാക്കാൻ കഴിയാതെ വരുന്നെങ്കിൽ, ഒരു റിപ്പോർട്ട് സഹിതം തീരുമാനത്തിനായി സർക്കാരിലേക്ക് അയയ്ക്കാവുന്നതുമാകുന്നു.

(2) (1)-ാം ഉപവകുപ്പിൻ കീഴിലുള്ള സർക്കാരിന്റെ ഏതൊരു തീരുമാനവും, തർക്കത്തിൽ ഉൾപ്പെ ട്ടിട്ടുള്ള ഓരോ പഞ്ചായത്തുകൾക്കും ബാധകമാകുന്നതും ഏതെങ്കിലും നിയമ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമാകുന്നു.

'[283. പട്ടികകൾ ഭേദപ്പെടുത്താൻ സർക്കാരിനുള്ള അധികാരം.-(1) ഈ ആക്റ്റിലെ ഒരു പട്ടികയിലെ ഉൾക്കുറിപ്പുകളിൽ സർക്കാരിന് ഗസറ്റ് വിജ്ഞാപനം മൂലം കൂട്ടിചേർക്കലുകൾ നടത്താവുന്നതാണ്.

(2)ഈ ആക്റ്റിലെ ഏതെങ്കിലും പട്ടികയോ അപ്രകാരമുള്ള പട്ടികയിലെ ഏതെങ്കിലും ഉൾക്കുറിപ്പോ, സംസ്ഥാന നിയമസഭ നിർമ്മിക്കുന്ന ഒരു നിയമത്തിന്റെ അധികാരമുപയോഗിച്ചല്ലാതെ വിട്ടുകളയുവാൻ പാടില്ലാത്തതാണ്.)

284. റദ്ദാക്കലും ഒഴിവാക്കലും.-(1) ഈ വകുപ്പിൽ സന്ദർഭം മറ്റുവിധത്തിൽആവശ്യപ്പെടാത്തപക്ഷം-

(എ) 'നിശ്ചിതദിവസം' എന്നതിന് ഈ ആക്റ്റ് പ്രാബല്യത്തിൽ വന്ന തീയതി എന്നർത്ഥമാകുന്നു

(ബി) 'നിലവിലുള്ള ഒരു പഞ്ചായത്ത് എന്നതിന് 1960-ലെ കേരള പഞ്ചായത്ത് ആക്റ്റ് (1960-ലെ 32) പ്രകാരം രൂപീകരിച്ചതോ രൂപീകരിച്ചതായി കണക്കാക്കപ്പെട്ടതോ നിശ്ചിതദിവസത്തിനു തൊട്ടുമുൻപു നിലവിലുള്ളതോ ആയ ഒരു പഞ്ചായത്ത് എന്നർത്ഥമാകുന്നതും അപ്രകാരം ഏതെങ്കിലും പഞ്ചായത്ത് ആദ്യമായി രൂപീകരിക്കുകയോ അഥവാ പുനർ രൂപീകരിക്കുകയോ അല്ലെങ്കിൽ പിരിച്ചുവിടുകയോ ചെയ്യപ്പെട്ടിട്ടുള്ളിടത്ത് അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും നിയുക്തരായ അതിന്റെ സ്പെഷ്യൽ ആഫീസറോ, ഭരണനിർവ്വഹണ കമ്മിറ്റിയോ അതിന്റെ പ്രസിഡന്റോ അതിൽ ഉൾപ്പെടുന്നതുമാകുന്നു

(സി) 'ജില്ലാകൗൺസിൽ' എന്നതിന് 1979-ലെ കേരള ജില്ലാഭരണ ആക്റ്റ് (1980-ലെ 7) 3-ാം വകുപ്പിൻ കീഴിൽ രൂപീകരിക്കപ്പെട്ടതും നിശ്ചിതദിവസത്തിന് തൊട്ടുമുൻപ്റ്റ് നിലവിലുള്ളതു മായ ഒരു ജില്ലാ കൗൺസിൽ എന്നർത്ഥമാകുന്നു;