Panchayat:Repo18/vol1-page0327

From Panchayatwiki
Revision as of 05:28, 5 January 2018 by Rejimon (talk | contribs) ('Sec. 279A കേരള പഞ്ചായത്ത് രാജ് ആക്റ്റ് 327 ഈ ആക്റ്റൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

Sec. 279A കേരള പഞ്ചായത്ത് രാജ് ആക്റ്റ് 327

ഈ ആക്റ്റൂ പ്രകാരം രൂപീകരിക്കുകയോ പുനർരൂപീകരിക്കുകയോ ചെയ്ത ഗ്രാമ പഞ്ചായത്തിനെപ്പറ്റിയുള്ള പരാമർശമായി കരുതേണ്ടതാണ്.

(2) ഈ ആക്റ്റ് നടപ്പിൽ വരുന്ന സമയത്ത് സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിലോ ചട്ടത്തിലോ ബൈലായിലോ റഗുലേഷനിലോ ”(വിജ്ഞാപനത്തിലോ) പദ്ധതിയിലോ, ഫാറത്തിലോ, ഉത്തരവിലോ, ഏതെങ്കിലും സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിലും ആർട്ടി ക്കിൾസ് ഓഫ് അസോസിയേഷനിലുമോ, 1979-ലെ കേരള ജില്ലാ ഭരണ ആക്റ്റി (1980-ലെ 7-ാം ആക്റ്റിൻ കീഴിൽ രൂപീകരിച്ചിട്ടുള്ള ജില്ലാ കൗൺസിലിനെ സംബന്ധിച്ചു അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും, ഈ ആക്റ്റ് പ്രകാരം രൂപീകരിക്കുകയോ പുനർ രൂപീകരിക്കുകയോ ചെയ്ത ജില്ലാ പഞ്ചായത്തിനെപ്പറ്റിയുള്ള പരാമർശമായി കരുതേണ്ടതാണ്.

278. മറ്റ് നിയമങ്ങളും അവയ്ക്കുകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലും മറ്റും പ്രസിഡന്റിനെപ്പറ്റിയുള്ള പരാമർശങ്ങൾ.-(1) കേരള സംസ്ഥാനത്തു നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ, അപ്രകാരമുള്ള നിയമത്തിൻകീഴിൽ പുറപ്പെടുവിച്ചതും, സംസ്ഥാനത്ത് നിലവിലിരി ക്കുന്നതുമായ ഏതെങ്കിലും വിജ്ഞാപനത്തിലോ, ഉത്തരവിലോ, പദ്ധതിയിലോ, ചട്ടത്തിലോ, ഫാറ ത്തിലോ ബൈലായിലോ പഞ്ചായത്തിന്റെ പ്രസിഡന്റിനെപ്പറ്റി അടങ്ങിയിട്ടുള്ള ഏതൊരു പരാമർശവും അതു പ്രസിഡന്റിന്റെ കാര്യനിർവ്വഹണ ചുമതലകളെ സംബന്ധിച്ചാണെങ്കിൽ, ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയെ സംബന്ധിച്ചുള്ള പരാമർശമായി വ്യാഖ്യാനിക്കേണ്ടതാകുന്നു.

(2) അങ്ങനെയുള്ള ഏതെങ്കിലും പരാമർശം പ്രസിഡന്റിന്റെ കാര്യനിർവ്വഹണ ചുമതലകളെ സംബന്ധിക്കുന്നതാണോ അല്ലയോ എന്നുള്ളതിനെപ്പറ്റി എന്തെങ്കിലും തർക്കം ഉണ്ടായാൽ സർക്കാ രിന്റെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.

279. ചില പുറംപോക്കുകളുടെ ഉപയോഗം ഗ്രാമപഞ്ചായത്ത് നിയന്ത്രിക്കണമെന്ന്.- (1) നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി ഗ്രാമപഞ്ചായത്തിന്, സർക്കാരിന്റെ അധീനതയിലുള്ള മേച്ചിൽസ്ഥലങ്ങൾ, ശവം മറവു ചെയ്യുകയും ദഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ തുടങ്ങി സമൂഹത്തിന്റെ പൊതുഉപയോഗത്തിനു നീക്കിവച്ചിട്ടുള്ള ഭൂമിയുടെ ഉപയോഗം നിയന്ത്രിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്. (2) ഗ്രാമപഞ്ചായത്തുമായി ആലോചിച്ചശേഷം വിജ്ഞാപനംമൂലം, സർക്കാരിനോ അവർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, (1)-ാം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും പുറമ്പോക്കിനെ ഈ ആക്റ്റിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാവുന്നതും അപ്രകാരമുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതുമാകുന്നു. (3) ഗ്രാമപഞ്ചായത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേ യമായി, സർക്കാരിന്റെ അധീനതയിലുള്ള മറ്റേതെങ്കിലും പുറന്പോക്കിന്റെ ഉപയോഗം, അതിലേക്ക് സർക്കാർ ഉത്തരവുമൂലം ഗ്രാമപഞ്ചായത്തിനെ അധികാരപ്പെടുത്തിയിട്ടുള്ളപക്ഷം, നിയന്ത്രിക്കുന്നതിനുകൂടി അധികാരമുണ്ടായിരിക്കുന്നതാണ്.

(4) ഗ്രാമപഞ്ചായത്തിന്, നിർണ്ണയിക്കപ്പെടാവുന്ന പരിമിതികൾക്കും നിയന്ത്രണത്തിനും വിധേയമായി, (1)-ാം ഉപവകുപ്പുപ്രകാരം ഏതു പുറമ്പോക്കിന്റെ ഉപയോഗമാണോ അത് നിയന്ത്രിക്കുന്നത്, ആ പുറമ്പോക്കിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാവുന്നതാണ്.

^[279.എ. ലൈസൻസ് കൂടാതെ പുറമ്പോക്ക് കൈവശപ്പെടുത്തൽ.-(1) പഞ്ചായ ത്തിന്റെ വകയായതോ അതിൽ നിക്ഷിപ്തമായതോ അതിന്റെ നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും ഭൂമി, അതിന്റെ മുൻകൂട്ടിയുള്ള അനുമതി കൂടാതെ ആരെങ്കിലും കൈവശം വയ്ക്കുകയാണെങ്കിൽ, അങ്ങനെ കൈവശം വച്ചത് സംബന്ധിച്ച് അതാതുകാലങ്ങളിൽ പിഴ എന്ന നിലയിൽ പഞ്ചായത്ത് ആവശ്യപ്പെടുന്ന ഒരു തുക, നിർണ്ണയിക്കപ്പെടാവുന്ന പരിധികൾക്ക് വിധേയമായി, കൊടുക്കുവാൻ അങ്ങനെ ഭൂമി കൈവശം വച്ചിട്ടുള്ള ആൾ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.